AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Big boss Malayalam Season 8: അല്പം സോഫ്റ്റ് ആയി! പുറത്ത് ശ്രീലക്ഷ്മിയുടെ പ്രശ്നം ഇതോ?

Sreelakshmi Arakkal Big boss Malayalam Season 8: ജെൻഡർ രാഷ്ട്രീയം, ലിംഗ സമത്വം, വ്യക്തി ബന്ധങ്ങൾ, ലൈംഗികത തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വാതോരാതെ സംസാരിച്ചുകൊണ്ടിരുന്ന ശ്രീലക്ഷ്മിയെ ഒരു വിഭാഗം ആളുകൾക്ക് ഇഷ്ടമല്ലായിരുന്നു. ശ്രീലക്ഷ്മിയുടെ നിലപാടുകളും അഭിപ്രായങ്ങളും എല്ലാം സമൂഹത്തിലെ ഒരു പക്ഷം ആളുകൾ എന്നും വിമർശനത്തിന് വിധേയമാക്കി. ഫിസിക്സിലും എജുക്കേഷനിലും.......

Big boss Malayalam Season 8: അല്പം സോഫ്റ്റ് ആയി! പുറത്ത് ശ്രീലക്ഷ്മിയുടെ പ്രശ്നം ഇതോ?
Sreelakshmi ArakkalImage Credit source: Social Media
Ashli C
Ashli C | Published: 26 Sep 2026 | 01:01 PM

ബിഗ് ബോസ് സീസൺ എട്ടിൽ ഏറെ ശ്രദ്ധ നേടിയ ഒരു മത്സരാർത്ഥി ആയിരുന്നു ശ്രീലക്ഷ്മി അറക്കൽ. അതിന്റെ പ്രധാന കാരണം ശ്രീലക്ഷ്മിയുടെ ചില നിലപാടുകളാണ്. തികഞ്ഞ ഫെമിനിസ്റ്റ് എന്ന രീതിയിലാണ് ശ്രീലക്ഷ്മി അറക്കൽ സമൂഹത്തിൽ ഇടപെട്ടിരുന്നത്. ജെൻഡർ രാഷ്ട്രീയം, ലിംഗ സമത്വം, വ്യക്തി ബന്ധങ്ങൾ, ലൈംഗികത തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വാതോരാതെ സംസാരിച്ചുകൊണ്ടിരുന്ന ശ്രീലക്ഷ്മിയെ ഒരു വിഭാഗം ആളുകൾക്ക് ഇഷ്ടമല്ലായിരുന്നു. ശ്രീലക്ഷ്മിയുടെ നിലപാടുകളും അഭിപ്രായങ്ങളും എല്ലാം സമൂഹത്തിലെ ഒരു പക്ഷം ആളുകൾ എന്നും വിമർശനത്തിന് വിധേയമാക്കി. ഫിസിക്സിലും എജുക്കേഷനിലും ബിരുദാനന്തര ബിരുദം നേടിയ ശ്രീലക്ഷ്മി അധ്യാപികയായി പ്രവർത്തിച്ചിട്ടുണ്ട്.

എന്നിരുന്നാലും പൊതുവേദികളിലും സോഷ്യൽ മീഡിയയിലും വിഷയങ്ങളെക്കുറിച്ചുള്ള ശ്രീലക്ഷ്മിയുടെ അഭിപ്രായങ്ങൾ പലരും പാടെ അവഗണിക്കുന്ന രീതിയായിരുന്നു. ഒരു ഘട്ടത്തിൽ ശ്രീലക്ഷ്മിയെ എവിടെ കണ്ടാലും പരിഹസിക്കുക എന്ന ലക്ഷ്യത്തോടെ ഒരു കൂട്ടം ആളുകൾ നിലനിന്നിരുന്നു. ഏതൊരു വിഷയത്തെക്കുറിച്ചും തുറന്ന ചർച്ചകൾക്ക് ഒരിക്കലും ശ്രീലക്ഷ്മി മടി കാണിച്ചിട്ടില്ല. താൻ പറയുന്ന കാര്യങ്ങളിൽ ആർക്കെങ്കിലും അസഹിഷ്ണുത ഉണ്ടോ ആർക്കെങ്കിലും ഇതിനോട് വിയോജിപ്പുണ്ടോ എന്നത് ശ്രീലക്ഷ്മിയുടെ വിഷയമായിരുന്നില്ല. താൻ എന്താണോ ഈ സമൂഹത്തോട് വിളിച്ചു പറയാൻ ആഗ്രഹിക്കുന്നത് അത് വ്യക്തമായി പറയാറുണ്ട്.

ALSO READ:ജി വേണുഗോപാലിനെ കേരള സാഹിത്യ അക്കാദമി ചെയർമാനായി നിയമിച്ചു

ശ്രീലക്ഷ്മി അല്പം സോഫ്റ്റ് ആയി

അതിന് ഇതൊക്കെ തന്നെയാണ് ശ്രീലക്ഷ്മിയെ ഒരുപറ്റം ആളുകൾക്കിടയിൽ എന്നും വിമർശനത്തിന് വിധേയ ആക്കി മാറ്റിയത്. എന്നാൽ ഇപ്പോൾ ഗതി അൽപം മാറുകയാണ് പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ സീസൺ 8 മത്സരാർത്ഥിയായി ശ്രീലക്ഷ്മി എത്തിയതോടെ അവരുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും എല്ലാം അല്പം മാറ്റം വന്നു. ആളൽപ്പം സോഫ്റ്റ് ആയി എന്നാണ് സമൂഹമാധ്യമങ്ങളിൽ അടക്കം പ്രേക്ഷകരുടെ അഭിപ്രായം. ബിഗ് ബോസിൽ ഉള്ള ശ്രീലക്ഷ്മി അല്പം സോഫ്റ്റ് ആയി എന്നാണ് ആളുകൾ പറയുന്നത്. പുറത്ത് ഒരുപക്ഷേ നല്ല സൗഹൃദബന്ധം ഇല്ലാത്തതു കൊണ്ടായിരിക്കാം ശ്രീലക്ഷ്മി ഈ രീതിയിൽ പെരുമാറുന്നത് എന്നും വീട്ടിനുള്ളിൽ ആള് നല്ല രീതിയിൽ എല്ലാവരോടും സഹകരിച്ചും സംസാരിച്ചും കാര്യങ്ങൾ തുറന്നുപറഞ്ഞുമാണ് മുന്നോട്ട് പോകുന്നത് എന്നാണ് പൊതുവിൽ അഭിപ്രായം.

ENGLISH SUMMARY

Sreelakshmi Arakkal was a contestant who garnered significant attention in Bigg Boss Season 8, primarily due to the stances she took. She engaged with society as a staunch feminist. A section of the public disliked her because she spoke incessantly about topics such as gender politics, gender equality, personal relationships, and sexuality.

Follow Us