Big Boss Malayalam Season 8: പുരുഷ കമ്മീഷന് വേണ്ടി മൂക്കിൽ ഉണ്ട വെക്കണോ മോനേ..? രാഹുൽ ഈശ്വറിനെ പരിഹസിച്ച് മോഹൻലാൽ
Big Boss Malayalam Season 8 Mohanlal Mocks Rahul Easwar:ബിഗ് ബോസിന്റെ ആദ്യദിവസം തന്നെ മോഹൻലാലിനോട് ഇതിനാണ് താൻ എത്തിയിരിക്കുന്നത് മെൻസ് കമ്മീഷനുമായി ബന്ധപ്പെട്ട് ലാലേട്ടൻ തന്റെ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ബിഗ് ബോസ് വീടിനുള്ളിൽ താൻ നിരാഹാരം ഇരിക്കും എന്നും രാഹുൽ ഈശ്വർ പറഞ്ഞിരുന്നു.ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് ഒരു സംസാരമാണ് മോഹൻലാലും രാഹുൽ ഈശ്വറും തമ്മിൽ ഉണ്ടായിട്ടുള്ളത്.ഹൗസിനുള്ളിലെ മറ്റു ടാസ്കുകളെ കുറിച്ച് സംസാരിക്കുമ്പോൾ ലാലേട്ടാ ഞാനിവിടെ വന്നത്..............

Rahul Easwar, Mohanlal
താൻ ബിഗ് ബോസ് വീട്ടിലേക്ക് പോകുന്നത് പുരുഷ കമ്മീഷൻ എന്ന ആവശ്യം ഉന്നയിക്കാനാണ് എന്നാണ് ബിഗ് ബോസ് തുടങ്ങുന്നതിനു മുൻപേ തന്നെ രാഹുൽ ഈശ്വർ വ്യക്തമാക്കിയിരുന്നത്. ബിഗ് ബോസിന്റെ ആദ്യദിവസം തന്നെ മോഹൻലാലിനോട് ഇതിനാണ് താൻ എത്തിയിരിക്കുന്നത് മെൻസ് കമ്മീഷനുമായി ബന്ധപ്പെട്ട് ലാലേട്ടൻ തന്റെ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ബിഗ് ബോസ് വീടിനുള്ളിൽ താൻ നിരാഹാരം ഇരിക്കും എന്നും രാഹുൽ ഈശ്വർ പറഞ്ഞിരുന്നു.
ഇങ്ങനെ മൂക്കിൽ ഉണ്ട വെക്കേണ്ട കാര്യമുണ്ടോ?
ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് ഒരു സംസാരമാണ് മോഹൻലാലും രാഹുൽ ഈശ്വറും തമ്മിൽ ഉണ്ടായിട്ടുള്ളത്.ഹൗസിനുള്ളിലെ മറ്റു ടാസ്കുകളെ കുറിച്ച് സംസാരിക്കുമ്പോൾ ലാലേട്ടാ ഞാനിവിടെ വന്നത് പുരുഷ കമ്മീഷന് വേണ്ടിയാണ് അതാണ് ഇവിടെ നിലപാട് അറിയിക്കാൻ ശ്രമിക്കുന്നത് എന്നായിരുന്നു രാഹുൽ പറഞ്ഞത്. ഉടനെ മോഹൻലാൽ പറയുന്നത് മോനെ അതിനുവേണ്ടി കഷ്ടപ്പെട്ട് ഈ ബിഗ്ബോസിൽ വന്ന് ഇങ്ങനെ മൂക്കിൽ ഉണ്ട വെക്കേണ്ട കാര്യമുണ്ടോ എന്നാണ് മോഹൻലാൽ ചോദിക്കുന്നത്.
ചില കണക്കുകൾ തീർക്കാൻ ഉണ്ടെന്നും രാഹുൽ
അതേസമയം ഷോയിൽ നിന്നും രാഹുൽ ഈശ്വറിന്റെ ഏറ്റവും വലിയ എതിരാളിയായിരുന്ന റിനി ആൻ ജോർജ് കഴിഞ്ഞദിവസം എവിക്ഷനിൽ പുറത്തായി. താൻ ഷോയിൽ ഉള്ള കാലത്തോളം റിനിയും അവിടെത്തന്നെ ഉണ്ടാകണമെന്നും ചില കണക്കുകൾ തീർക്കാൻ ഉണ്ടെന്നും രാഹുൽ പറഞ്ഞിരുന്നു. എന്നാൽ ഷോ തുടങ്ങി മൂന്നാമത്തെ ദിവസം ഇരുവരും തമ്മിൽ നല്ല കൂട്ട് ആകുന്നതും പ്രേക്ഷകർ കണ്ടു. താൻ അത്തരം വെളിപ്പെടുത്തലുകൾ നടത്താൻ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് തുറന്നുപറയുകയും ആ സാഹചര്യം തനിക്ക് മനസ്സിലായി എന്ന് രാഹുൽ ഈശ്വർ പറയുന്നുമുണ്ട് ഷോയിൽ.
മാത്രമല്ല താൻ ആരോപണം ഉന്നയിച്ച വ്യക്തി ജീവിതത്തിൽ വലിയ ഉയർച്ചയിൽ എത്തി വലിയൊരു നേതാവായി കാണണം എന്നാണ് റിനി പറഞ്ഞത്. അതാണ് തന്റെ ആഗ്രഹം എന്നും അയാളെ ഒതുക്കി തീർക്കാൻ വേണ്ടി ഒരു ഗൂഢാലോചനയുടെ ഭാഗമായി നടത്തിയ വെളിപ്പെടുത്തലുകൾ അല്ല. അയാളിൽ നിന്നും ഉണ്ടായിട്ടുള്ള ഒരു തെറ്റ് അത് തിരുത്തി അയാളതിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരണമെന്ന ആഗ്രഹത്തോടെയാണ് പറഞ്ഞത്. അത് താൻ പ്രതീക്ഷിക്കുന്നുവെന്നും റിനി പറഞ്ഞിരുന്നു.
ENGLISH SUMMARY
Rahul Easwar had made it clear even before the show began that his purpose in entering the Bigg Boss house was to advocate for the establishment of a Men’s Commission. On the very first day, he told Mohanlal that this was the reason for his presence, adding that he would go on a hunger strike inside the house if ‘Lalettan’ did not clarify his stance regarding the Men’s Commission.