Bigg Boss Malayalam Season 7: ‘അനുമോളിൻ്റെ പേരിനെ കളങ്കപ്പെടുത്താനുള്ള ശ്രമം; വ്യാജപ്രചാരണങ്ങൾ ഞങ്ങളെ തകർക്കാൻ കഴിയില്ല’
Bigg Boss Season 7: തങ്ങൾ ആർക്കും വേണ്ടി ക്യാൻവാസിങ് ചെയ്യുകയോ എതിരായി പ്രചാരണം നടത്തുകയോ ചെയ്യുന്നില്ലെന്നും അനുമോളിൻ്റെ പേരിനെ കളങ്കപ്പെടുത്താനുള്ള ശ്രമങ്ങൾ മാത്രമാണ് ഇത്തരം ആരോപണങ്ങളെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Anumol
ബിഗ് ബോസ് സീസൺ ഏഴ് ആരംഭിച്ച് 57 ദിവസം പിന്നിടുമ്പോൾ രണ്ട് പേർ കൂടി വീട്ടിൽ നിന്ന് പുറത്ത് പോകുന്ന കാഴ്ചയാണ് കണ്ടത്. 11 പേരാണ് ഇത്തവണ നോമിനേഷൻ ലിസ്റ്റിൽ ഉണ്ടായിരുന്നത്. ലക്ഷ്മി, അനീഷ്, ഷാനവാസ്, ആര്യൻ, ബിന്നി, ജിഷിൻ, ആദില, അഭിലാഷ്, അക്ബർ, ജിസൈൽ, സാബുമാൻ എന്നിവരാണ് ലിസ്റ്റിൽ ഉണ്ടായിരുന്നത്. രണ്ട് ഗ്രൂപ്പായി തിരിച്ചായിരുന്നു ഇത്തവണ എവിക്ഷൻ പ്രഖ്യാപിച്ചത്.
ആദ്യ ഗ്രൂപ്പിൽ നിന്ന് ജിഷിനും രണ്ടാമത്തെ ഗ്രൂപ്പിൽ നിന്ന് അഭിലാഷുമാണ് പുറത്തായത്. ഇരുവരും വീട്ടിലെ രണ്ട് പ്രധാന മത്സരാർഥികളാണ് . ഇതോടെ അന്യായമായ പുറത്താക്കൽ എന്ന രീതിയിലുള്ള പ്രചരണങ്ങൾ സോഷ്യൽ മീഡിയയിൽ നടന്നു. ജിഷിന്റെ പുറത്തക്കലിനു പിന്നിൽ പിആർ വർക്ക് എന്ന രീതിയിലുള്ള ചർച്ചകളും ഉയർന്നു. ജിഷിന്റെ പങ്കാളിയായ അമേയ നായറും സമാന പ്രതികരണം നടത്തി രംഗത്ത് എത്തി. തനിക്കും ജിഷിനും പിആറിനെ കുറിച്ച് അറിയില്ലെന്നും പി ആർ ഉണ്ടായിരുന്നെങ്കിൽ ഫൈനലിൽ എത്തുമായിരുന്നുവെന്നും അമേയ ഓൺലൈൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അനുമോളിനാണ് പിആർ കൂടുതലെന്ന ചോദ്യത്തിന് പറയാം എന്നായിരുന്നു അമേയയുടെ പ്രതികരണ. അനുമോളുടെ ആരാധകർ ജിഷിന്റെ അന്യായമായ എവിക്ഷൻ പിന്നിൽ ഉണ്ടെന്നാരോപിച്ച് ചില പ്രചരണങ്ങളും സോഷ്യൽ മീഡിയയിൽ നടന്നു.
Also Read:ജിഷിൻ ചേട്ടൻ എവിക്ടായിയോ? ‘എവിക്ടായാൽ വീട്ടിൽ വരും ചിലരെപ്പോലെ വല്ലിടത്തോട്ടും പോവില്ല’; അമേയ
ഇപ്പോഴിതാ ഇതിനു പിന്നാലെ സംഭവത്തിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അനുമോളുടെ ഫാൻസ് . തങ്ങൾ ആർക്കും വേണ്ടി ക്യാൻവാസിങ് ചെയ്യുകയോ എതിരായി പ്രചാരണം നടത്തുകയോ ചെയ്യുന്നില്ലെന്നും അനുമോളിൻ്റെ പേരിനെ കളങ്കപ്പെടുത്താനുള്ള ശ്രമങ്ങൾ മാത്രമാണ് ഇത്തരം ആരോപണങ്ങളെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഇത്തരം വ്യാജപ്രചാരണങ്ങൾ തങ്ങളെ തകർക്കാൻ കഴിയില്ലെന്നും പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
അനുമോളുടെ ആരാധകർ ജിഷിന്റെ അന്യായമായ എവിക്ഷൻ പിന്നിൽ ഉണ്ടെന്നാരോപിച്ച് ചില സ്ക്രിപ്റ്റുകൾ പ്രചരിക്കുന്നുണ്ട്. ഇതിൽ വസ്തുതകൾ വ്യക്തമാക്കുകയാണ് ഞങ്ങൾ. അനുമോളുടെ ഫാൻസ് / ആർമി വിവിധ ഗ്രൂപ്പുകളിലായി ഏകദേശം 6500 + അംഗങ്ങൾ ഉൾക്കൊള്ളുന്ന ഒന്നാണ്. അവയിൽ മറ്റ് മത്സരാർത്ഥികളുടെ ആരാധകരും PR ടീമുകളും ഉൾപ്പെട്ടിരിക്കുന്നു.
അടുത്തിടെ ഒരു ഗ്രൂപ്പിൽ നിന്ന് ഒരു വോയ്‌സ് നോട്ട് ലീക്കായി, അവിടെ ഒരാൾ മറ്റൊരു മത്സരാർത്ഥിക്ക് വേണ്ടി വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. അത്തരം പ്രവൃത്തി കണ്ടത്തിയതിന് ശേഷം, ചൊവ്വാഴ്ച തന്നെ ആ വ്യക്തിയെ എല്ലാ ഗ്രൂപ്പുകളിൽ നിന്നും നീക്കി.
ഞങ്ങൾ ആർക്കും വേണ്ടി canvassing ചെയ്യുകയോ എതിരായി പ്രചാരണം നടത്തുകയോ ചെയ്യുന്നില്ല. അനുമോളിൻ്റെ ഗ്രൂപ്പുകളിൽ സംഘടിതമായ ഒരു കാമ്പെയിൻ ഇല്ല. നിങ്ങൾക്ക് എല്ലാർക്കും എപ്പോൾ വേണമെങ്കിലും ഗ്രൂപ്പുകളിൽ ചേരുകയും സംഭാഷണങ്ങൾ പരിശോധിക്കുകയും ചെയ്യാം, അവിടെ ഇത്തരം പ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ലെന്ന് കാണാം.
അനുമോളിൻ്റെ പേരിനെ കളങ്കപ്പെടുത്താനുള്ള ശ്രമങ്ങൾ മാത്രമാണ് ഇത്തരം ആരോപണങ്ങൾ. ഞങ്ങൾ വസ്തുതകളോട് കൂടി ഒന്നിച്ചുനിൽക്കും. ഇത്തരം വ്യാജപ്രചാരണങ്ങൾ ഞങ്ങളെ തകർക്കാൻ കഴിയില്ല.