Bigg Boss Malayalam Seson 8 : പുരുഷ കമ്മീഷൻ സ്ഥാപിക്കാൻ പോയ രാഹുൽ സ്ത്രീ പക്ഷ വാദിയായെന്ന് അഖിൽ മാരാർ, ശ്രീലക്ഷ്മിയ്ക്കും കൊട്ട്
Akhil Marar on Bigg Boss Season 8 Contestants : ബിഗ് ബോസ് മലയാളം ടൈറ്റിൽ വിന്നർ കൂടിയായ അഖിൽ മാറാർ ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്ന സീസൺ എട്ടിലെ താരങ്ങളുടെ പ്രകടനം സംബന്ധിച്ച് തന്റെ നിരീക്ഷണങ്ങൾ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ഏറ്റവും ഒടുവിലായി അഖിൽ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത് നിലവിലെ ബിഗ് ബോസ് ഹൗസിലെ മത്സരാർത്ഥികളായ രാഹുൽ ഈശ്വറിന്റെയും ശ്രീലക്ഷ്മി അറക്കലിന്റെയും പ്രകടനത്തെ കുറിച്ചാണ്.

Akhil Marar, Rahul Eswar, Sreelakshmi Arakkal
ബിഗ് ബോസ് മലയാളം ടൈറ്റിൽ വിന്നർ കൂടിയായ അഖിൽ മാറാർ ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്ന സീസൺ എട്ടിലെ താരങ്ങളുടെ പ്രകടനം സംബന്ധിച്ച് തന്റെ നിരീക്ഷണങ്ങൾ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ഏറ്റവും ഒടുവിലായി അഖിൽ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത് നിലവിലെ ബിഗ് ബോസ് ഹൗസിലെ മത്സരാർത്ഥികളായ രാഹുൽ ഈശ്വറിന്റെയും ശ്രീലക്ഷ്മി അറക്കലിന്റെയും പ്രകടനത്തെ കുറിച്ചാണ്.
രാഹുൽ ഈശ്വറിന്റെ മാറ്റം
ഇത്തവണത്തെ സീസൺ ലോഞ്ച് ചടങ്ങിൽ തന്നെ രാഹുൽ ഈശ്വർ തന്റെ ബിഗ്ബോസിലേക്കുള്ള വരവ് എന്തിനാണെന്ന് ആവർത്തിച്ചു പറഞ്ഞിരുന്നു. പുരുഷന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി മെൻസ് കമ്മീഷൻ യാഥാർത്ഥ്യമാക്കുക എന്ന സന്ദേശം കൂടുതൽ പേരിലേക്ക് എത്തിക്കാനും അതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ആണ് താൻ ബിഗ്ബോസിൽ പങ്കെടുക്കുന്നത് എന്നാണ് ഉദ്ഘാടന വേദിയിൽ മോഹൻലാലിനോട് രാഹുൽ പറഞ്ഞത്.
Also Read : Bigg Boss Malayalam Season 8 : വീണ്ടും ലവ് ട്രാക്ക് ! കടൽകൊമ്പനും ഐശ്വര്യയും തമ്മിൽ?
അതേ രാഹുൽ ഈശ്വർ ബിഗ് ബോസിൽ എത്തിയപ്പോൾ പുറത്ത് താനുമായി കേസുണ്ടായിരുന്ന, പരസ്പരം ശക്തമായി എതിർത്തിരുന്ന റിനി എന്ന യുവതിയെ അവരുടെ ഭാഗം കൂടി മനസ്സിലാക്കി ഒപ്പം നിൽക്കുന്ന മനോഹരമായ കാഴ്ചയാണ് കാണാൻ സാധിച്ചത്. മെൻസ് കമ്മീഷൻ സ്ഥാപിക്കണമെന്ന് പറഞ്ഞു ഷോയിലേക്ക് എത്തിയ രാഹുൽ ഇപ്പോൾ സ്ത്രീപക്ഷ വാദിയായി മാറിയെന്നാണ് അഖിൽ പറയുന്നത്. നമ്മൾ സംസാരിക്കേണ്ടത് നീതി നിഷേധിക്കപ്പെട്ടവർക്ക് വേണ്ടിയാണ് എന്ന് താൻ രാഹുലിനോട് മുമ്പ് പറഞ്ഞിരുന്നു.
ശ്രീലക്ഷ്മി അറയ്ക്കലിന്റേത്
എന്നാൽ ശ്രീലക്ഷ്മി അറയ്ക്കലിന്റേത് തീർത്തും കപടമായ ഫെമിനിസം വാദമാണെന്നാണ് അഖിൽ പറയുന്നത്. ഫെമിനിസവും പുരോഗന വാദവും പറഞ്ഞ് നടക്കുന്ന ശ്രീലക്ഷമി നിരവിധി തവണ തുപ്പുന്നത് കാണാൻ ഇടായി. ഇതെല്ലാം എല്ലാം താൻ വളർന്ന സാഹചര്യങ്ങളുടെ പ്രശ്നമാണെന്നാണ് ശ്രീലക്ഷ്മി പറയുന്നു. തീർത്തും തെറ്റായ കാര്യമാണ്. വിരോധാഭാസമായ കാര്യം എന്തെന്നാൽ പുറത്ത് മെൻസ് കമ്മീഷൻ വേണമെന്ന് പറഞ്ഞ് സമരം നടത്തിയ രാഹുൽ ഈശ്വർ ബിഗ് ബോസിൽ എത്തിയപ്പോൾ സ്ത്രീകളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അവരെ ചേർത്ത് പിടിക്കുമ്പോൾ, പുറത്ത് ഫെമിനിസവും കപട പുരോഗമന വാദവും ഉന്നയിച്ച് നടന്ന ശ്രീലക്ഷ്മിയാകട്ടെ തന്റെ സ്വന്തം മോശം സ്വഭാവം വെളിപ്പെടുത്തുകയുമാണ് – അഖിൽ തന്റെ വീഡിയോയിൽ പറയുന്നു.
English Summary
Akhil Marar, the winner of Bigg Boss Malayalam, has shared his observations regarding the performances of the contestants in the ongoing Season 8. Most recently, he took to his social media account to comment on the performances of current Bigg Boss housemates Rahul Easwar and Sreelakshmi Arakkal.