Biju Kuttan: ‘എടാ, നിന്നെ കാണാന്‍ ടോര്‍ച്ചടിച്ച് നോക്കണമല്ലോ എന്ന് പലരും പറഞ്ഞിട്ടുണ്ട്, അന്നത് വലിയ വേദനയായിരുന്നു’; ബിജു കുട്ടന്‍

Biju Kuttan Opens Up About Body Shaming: ‘എടാ, സ്റ്റേജിൽ നിന്നാൽ നിന്നെ കാണാൻ ടോർച്ചടിച്ച് നോക്കണമല്ലോ’ എന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ടെന്ന് പറയുകയാണ് ബിജു കുട്ടൻ. തുടക്കകാലത്ത് പല ട്രൂപ്പുകളിലും കയറിപ്പറ്റാൻ ശ്രമിച്ചിരുന്നുവെങ്കിലും അന്നും ഈ രണ്ടു കാര്യങ്ങൾ ഒരു പ്രശ്നമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Biju Kuttan: ‘എടാ, നിന്നെ കാണാന്‍ ടോര്‍ച്ചടിച്ച് നോക്കണമല്ലോ എന്ന് പലരും പറഞ്ഞിട്ടുണ്ട്, അന്നത് വലിയ വേദനയായിരുന്നു; ബിജു കുട്ടന്‍

ബിജു കുട്ടൻ

Updated On: 

21 Mar 2025 17:35 PM

കരിയറിന്റെ തുടക്ക കാലത്ത് നിറത്തിന്റെയും രൂപത്തിന്റേയും പേരില്‍ കേള്‍ക്കേണ്ടി വന്ന പരിഹാസങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നടനും മിമിക്രി ആർട്ടിസ്റ്റുമായ ബിജുക്കുട്ടൻ. കറുപ്പ് നിറവും കഷണ്ടിയുമാണ് നേരത്തെ പലരും തന്നിൽ ചൂണ്ടിക്കാട്ടിയ പോരായ്‌മകൾ എന്ന് ബിജു കുട്ടൻ പറയുന്നു. എന്നാൽ കാലം കലയിലൂടെ തന്റെ മൈനസുകളെ പ്ലസ് ആക്കി മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബിജു കുട്ടൻ.

‘എടാ, സ്റ്റേജില്‍ നിന്നാല്‍ നിന്നെ കാണാന്‍ ടോര്‍ച്ചടിച്ച് നോക്കണമല്ലോ’ എന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ടെന്ന് പറയുകയാണ് ബിജു കുട്ടൻ. തുടക്കകാലത്ത് പല ട്രൂപ്പുകളിലും കയറിപ്പറ്റാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അന്നും ഈ രണ്ടു കാര്യങ്ങൾ ഒരു പ്രശ്നമായി. അങ്ങനെയാണ് സ്വന്തമായി ട്രൂപ്പ് തുടങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“കറുപ്പ് നിറവും കഷണ്ടിയുമായിരുന്നു താൻ മുൻപ് കേട്ടിരുന്ന രണ്ട് പോരായ്മകൾ. തുടക്കത്തിൽ ചില മിമിക്രി ട്രൂപ്പുകളിൽ ഇന്റർവ്യൂവിന് പോയിരുന്നു. അന്നും ഈ രണ്ടു കാര്യങ്ങൾ ഒരു പ്രശ്നമായി. പലരും എന്നോട് പറഞ്ഞിട്ടുണ്ട് ‘എടാ, സ്റ്റേജിൽ നിന്നാൽ നിന്നെ കാണാൻ ടോർച്ചടിച്ച് നോക്കണമല്ലോ’ എന്നൊക്കെ. ഇന്ന് ഇത്തരം കാര്യങ്ങൾ ഒരു തമാശയാണ്. എന്നാൽ അന്ന് അതൊരു വലിയ വേദനയായിരുന്നു. ഇന്ന് ജീവിതത്തിലെ രണ്ട് പ്ലസ് പോയിന്റ് എന്താണെന്ന് ചോദിക്കുകയായെങ്കിൽ അത് രണ്ടും തന്നെയാണെന്ന് ഞാൻ പറയും.

കാലം കലയിലൂടെ എന്റെ മൈനസുകളെ പ്ലസ് ആക്കി മാറ്റി. ആദ്യകാലങ്ങളിൽ പല ട്രൂപ്പുകളിലും കയറിപ്പറ്റാൻ ശ്രമിച്ചിരുന്നുവെങ്കിലും നടന്നില്ല. അതോടെയാണ് സ്വന്തമായി ട്രൂപ്പ് തുടങ്ങിയത്. അങ്ങനെയാണ് ആലുവ മിമി വോയ്‌സ് എന്ന പേരിൽ ഞങ്ങൾ സ്വന്തമായി പരിപാടി ആരംഭിച്ചത്. പിന്നീട്ട് മാട്ട എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന തട്ടിക്കൂട്ട് പരിപാടികൾ ചെയ്യാൻ തുടങ്ങി.

ALSO READ: ‘കുടുംബത്തെ വലിച്ചിടുമ്പോൾ വേദനിക്കും; ഇതൊക്കെ അനുഭവിക്കാൻ മാത്രം എന്ത് തെറ്റാണ് ചെയ്തത്? പൃഥ്വിരാജ്‌

ഒരിക്കൽ ഒരു പ്രോഗ്രാം കഴിഞ്ഞ് തിരികെ പോകാൻ വേണ്ടി നിൽക്കുകയായിരുന്നു ഞങ്ങൾ. കാശ് വാങ്ങാൻ കമ്മിറ്റി ഓഫീസിലേക്ക് പോയ ഞങ്ങളുടെ സുഹൃത്തിനെ കാണുന്നില്ല. ഇതോടെ ആകെ ടെൻഷനായി. പിന്നാലെ പെട്ടെന്ന് ഒരാൾ ഓടി വന്ന് പറഞ്ഞു, ഞങ്ങളുടെ കൂടെ വന്നയാൾ അവിടെ തലകറങ്ങി വീണുവെന്നും ഇപ്പോൾ കുഴപ്പമില്ലെന്നും. അതുകേട്ടതും ഞങ്ങൾ എല്ലാവരും കൂടെ അങ്ങോട്ട് ഓടി. അവൻ കസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു. കൈയിൽ 2500 രൂപ ചുരുട്ടി പിടിച്ചിട്ടുണ്ട്.

കുറച്ച് വെള്ളം കൊടുത്ത ശേഷം മെല്ലെ അവനെയും കൊണ്ട് ഞങ്ങൾ അവിടന്ന് ഇറങ്ങി. പിന്നീടാണ് കാര്യം മനസിലായത്. പരിപാടി ബുക്ക് ചെയ്യുന്ന സമയത്ത് ഞങ്ങൾ കമ്മിറ്റിക്കാരോട് പറഞ്ഞിരുന്നത് രണ്ടര രൂപയാണെങ്കിൽ പരിപാടി കളിക്കാം എന്നാണ്.

ബുക്ക് ചെയ്യാൻ വന്ന ചേട്ടൻ രണ്ടര കൂടുതലാണെന്നും രണ്ട് രൂപ തരാം എന്നുമാണ് ആദ്യം പറഞ്ഞിരുന്നതെങ്കിലും അവസാനം രണ്ടര രൂപയ്ക്ക് തന്നെ സമ്മതിച്ചു. സുഹൃത്ത് തലകറങ്ങി വീഴാനുള്ള കാരണവും അതാണ്. ഞങ്ങൾ രണ്ടര എന്നത് കൊണ്ട് ഉദേശിച്ചത് 250 രൂപയാണ്. കമ്മിറ്റിക്കാർ വിചാരിച്ചത് 2500 രൂപയാണെന്നാണ്. സന്തോഷം കൂടിയാലും മനുഷ്യർക്ക് തലകറങ്ങുമെന്ന് അന്നാണ് മനസിലായത്.” ബിജു കുട്ടൻ പറയുന്നു.

Related Stories
Actress Assault Case: ‘അതിജീവിതക്ക് നീതി ലഭിക്കില്ലെന്ന് ബാലു അന്നേ പറഞ്ഞു; ഞാൻ കാലു പിടിച്ചു, അത് പാടില്ലായിരുന്നു’; വിതുമ്പി ബാലചന്ദ്രകുമാറിന്റെ ഭാര്യ
Urvashi: ‘എത്രമറച്ചുവയ്ക്കാൻ നോക്കിയാലും സത്യം പുറത്തുവരും; കുഞ്ഞുങ്ങളെ ഓർത്താണ് മിണ്ടാതിരുന്നത്’; ഉർവശി
Manju Warrier: ‘ആസൂത്രണം ചെയ്ത‌വർ ആരായാലും ശിക്ഷിക്കപ്പെടണം; അന്നും, ഇന്നും, എന്നും അവൾക്കൊപ്പം’; മഞ്ജു വാര്യർ
Actress Assault Case: ‘നിങ്ങൾക്ക് ഇപ്പോൾ ആശ്വാസം കിട്ടുന്നുണ്ടാകും; പരിഹസിച്ചവർക്കായി ഈ വിധിയെ സമർപ്പിക്കുന്നു’; ആദ്യ പ്രതികരണവുമായി അതിജീവിത
Sibi Malayil Remembers Mayuri: ‘ പാവം കുട്ടിയായിരുന്നു; മയൂരിയുടെ ആത്മഹത്യ ഞങ്ങളെ ഞെട്ടിച്ചു: ആ കുട്ടിക്ക് എന്ത് പറ്റിയെന്ന് ഇപ്പോഴും ചോദിക്കും’; സിബി മലയില്‍
Actress Assault Case: ‘ആരാണ് ആ മാഡം…? പൾസർ സുനി കൃത്യം നടന്ന സമയത്ത് വിളിച്ച ശ്രീലക്ഷ്മിയെ എന്തുകൊണ്ട് കണ്ടുപിടിച്ചില്ല’
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം