Thudarum Movie: ‘തുടരും ചിത്രത്തിൽ മോഹൻലാലിന്റെ മകനായി തീരുമാനിച്ചത് മറ്റൊരു നടനെ, പക്ഷേ..’; ബിനു പപ്പു
Thudarum Movie: മോഹൻലാലിന്റെ മകനായി എത്തിയത് യുവതാരം തോമസ് മാത്യു ആയിരുന്നു. ഇപ്പോഴിതാ, ചിത്രത്തിൽ തോമസ് മാത്യു ചെയ്ത റോളിലേക്ക് ആദ്യം വേറെ ചിലരെ സമീപിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിരിക്കുകയാണ് ചിത്രത്തിന്റെ സഹസംവിധായകനും നടനുമായ ബിനു പപ്പു.

മോഹൻലാൽ, ശോഭന എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി തരുൺമൂർത്തി അണിയിച്ചൊരുക്കിയ ചിത്രമാണ് തുടരും. തിയറ്ററിലെത്തി ദിവസങ്ങൾ പിന്നിട്ടുട്ടും മികച്ച പ്രേക്ഷക പ്രതികരണം നേടി ചിത്രം ബോക്സ്ഓഫീസ് ഹിറ്റായി മുന്നേറുകയാണ്.
ചിത്രത്തിൽ മോഹൻലാലിന്റെ മകനായി എത്തിയത് യുവതാരം തോമസ് മാത്യു ആയിരുന്നു. ആനന്ദം എന്ന ചിത്രത്തിലൂടെയാണ് തോമസ് മലയാള സിനിമയിൽ എത്തിയത്. ഇപ്പോഴിതാ, ചിത്രത്തിൽ തോമസ് മാത്യു ചെയ്ത റോളിലേക്ക് ആദ്യം വേറെ ചിലരെ സമീപിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിരിക്കുകയാണ് ചിത്രത്തിന്റെ സഹസംവിധായകനും നടനുമായ ബിനു പപ്പു.
‘തുടരും എന്ന സിനിമയിൽ തോമസ് മാത്യുവിന്റെ കഥാപാത്രത്തിനായി ഞങ്ങൾ രണ്ട് മൂന്ന് പേരിലേക്ക് പോയിരുന്നു. ഫാലിമിയിലെ സന്ദീപ് പ്രദീപിനെ അപ്രോച്ച് ചെയ്തിരുന്നു. അതുപോലെ മാത്യുവിന്റെ അടുത്തും പോയിരുന്നു, എന്നാൽ അവന്റെ തമിഴ് പടത്തിന്റെ ഡേറ്റിന്റെ ഇഷ്യു ഉണ്ടായി.
അങ്ങനെയാണ് ഇവനിലേക്ക് എത്തിയത്. ഇവൻ കുറച്ച് നാളായിട്ട് ഗ്യാപ്പുള്ള ഒരാളാണ്. പുള്ളിയെ കൊണ്ട് വന്ന് പ്ലേസ് ചെയ്യാം. ഒരു ഫ്രഷ് ഫീൽ കിട്ടുമെന്നും തരുണും പറഞ്ഞു. അങ്ങനെയാണ് അവൻ വന്നത്’, ബിനു പപ്പു പറഞ്ഞു.