Blast OTT : തമിഴകത്തെ ഇളക്കി മറിച്ച ബ്ലാസ്റ്റ് ഇനി ഒടിടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ചു

Blast Tamil Movie OTT Release Date And Platform : മെയ് 28നാണ് ബ്ലാസ്റ്റ് സിനിമ തിയറ്ററിൽ എത്തിയത്. തമിഴ്നാടിന് പുറമെ കേരളത്തിന് ബ്ലാസ്റ്റ് വൻ ഹിറ്റായി മാറിയിരുന്നു. ഈ വർഷം ഇറങ്ങിയ തമിഴ് ചിത്രങ്ങളിൽ കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ നേടിയ ചിത്രമാണ് ബ്ലാസ്റ്റ്

Blast OTT : തമിഴകത്തെ ഇളക്കി മറിച്ച ബ്ലാസ്റ്റ് ഇനി ഒടിടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ചു

Blast OTT Release Date

Published: 

15 Jun 2026 | 10:54 PM

ആക്ഷൻ കിങ് അർജ്ജുൻ സർജ്ജ നായകനായി എത്തിയ തമിഴ് ചിത്രം ബ്ലാസ്റ്റിൻ്റെ ഒടിടി (Blast OTT Release) റിലീസ് പ്രഖ്യാപിച്ചു. മെയ് 28ന് തിയറ്ററിൽ എത്തിയ ചിത്രം ഒരു മാസം കൊണ്ട് തന്നെ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. അർജ്ജുൻ സർജ്ജയ്ക്ക് പുറമെ അഭിരാമി, പ്രീതി മുകുന്ദൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിട്ടുള്ളത്. ഒരു ഫാമിലി ആക്ഷൻ ത്രില്ലർ ചിത്രമാണ് ബ്ലാസ്റ്റ്.

ബ്ലാസ്റ്റ് ഒടിടി

അമേരിക്കൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സാണ് ബ്ലാസ്റ്റ് സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ജൂൺ 25-ാം തീയതി മുതൽ നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്ത് തുടങ്ങും. തമിഴിൽ ഒരുക്കിയിരിക്കുന്ന ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്യുന്നതാണ്.

ALSO READ : Drishyam 3 OTT Release: ക്ലാസ്സിക് ക്രിമിനലിൻ്റെ മൂന്നാം വരവിനൊരുങ്ങി ഒ.ടി.ടി, ദൃശ്യം 3 ജൂൺ 18 മുതൽ പ്രൈം വീഡിയോസിൽ

ബ്ലാസ്റ്റ് സിനിമ

സൂര്യയുടെ കറുപ്പിനെക്കാൾ കേരളത്തിൽ മികച്ച ബോക്സ്ഓഫീസ് വിജയം സ്വന്തമാക്കിയ ചിത്രമാണ് ബ്ലാസ്റ്റ്. ഈ വർഷം ഇതുവരെ ഇറങ്ങിയ തമിഴ് ചിത്രങ്ങളിൽ കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമയാണ് ബ്ലാസ്റ്റ്. നവാഗതനായ സുഭാഷ് കെ രാജ് എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ബ്ലാസ്റ്റ്. അഘോരം എൻ്റെർടെയ്മെൻ്റ്സിൻ്റെ ബാനറിൽ കലാപതി എസ് അഘോരം, കലാപതി എസ് ഗണേഷ്, കലാപതി എസ് സുരേഷ് എന്നിവർ ചേർന്നാണ് ബ്ലാസ്റ്റ് നിർമിച്ചിരിക്കുന്നത്.

കെജിഎഫ് സിനിമകളുടെ സംഗീത സംവിധായകൻ രവി ബസ്റൂറാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. അരുൺ രാധാകൃഷ്ണനാണ് സിനിമയുടെ ഛായാഗ്രാഹകൻ. പ്രദീപ് ഇ രാഘവാണ് എഡിറ്റർ.

ബ്ലാസ്റ്റ് സിനിമയുടെ ട്രെയിലർ

English Summary

Tamil Movie Starring Arjun Sarjja Blast OTT Release Date Announced. American Streaming Platform Netflix Acquired Digital Rights. Blast OTT Streaming Starts From June 25

Loading...
Unable to load recommendations.
Follow Us
തൈര് ഈ രീതിയിൽ കഴിച്ചാൽ തടി കുറയും!
കൈയിലെ മീന്‍ നാറ്റം എളുപ്പത്തില്‍ മാറ്റാം, ഇതാ ടിപ്‌സ്‌
വില ഒരു ലക്ഷത്തിൽ താഴെ 113 കിലോമീറ്റർ റേഞ്ചും - ചേതക്ക് C2501
മുരിങ്ങക്കായിയോ മുരിങ്ങയിലയോ ബെസ്റ്റ്?
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം