വിജയ്‌യുടെ വീടിന് ബോംബ് ഭീഷണി: പരിശോധന നടത്തി

Bomb Threat At Vijay’s Chennai Home: ചെന്നൈ നീലാങ്കരൈയിലെ വസതിക്ക് നേരെയാണ് ബോംബ് ഭീഷണി. ചെന്നൈ പോലീസിനാണ് വസതിയിൽ ബോംബ് വച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഫോൺ സന്ദേശം ലഭിച്ചത്.

വിജയ്‌യുടെ വീടിന് ബോംബ് ഭീഷണി:  പരിശോധന നടത്തി

Vijay

Updated On: 

29 Sep 2025 | 06:18 AM

ചെന്നൈ: കരൂർ ആൾക്കൂട്ട ദുരന്തത്തിന് പിന്നാലെ നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്‌യുടെ വീടിന് ബോംബ് ഭീഷണി. ചെന്നൈ നീലാങ്കരൈയിലെ വസതിക്ക് നേരെയാണ് ബോംബ് ഭീഷണി. ചെന്നൈ പോലീസിനാണ് വസതിയിൽ ബോംബ് വച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഫോൺ സന്ദേശം ലഭിച്ചത്. ഇതോടെ പോലീസും ബോംബ് സ്ക്വാഡും ചെന്നൈയിലെ വസതിയിലെത്തി. തുടർന്ന് വീടിനകത്തും പുറത്തും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല.

അതേസമയം കഴിഞ്ഞ ദിവസം കരൂരിലെ ആൾക്കൂട്ട ദുരന്തത്തിൽ വിജയ്ക്കും ഡിഎംകെ സർക്കാരിനും ഇന്ന് നിർണായകം. അന്വേഷണം സ്വതന്ത്ര ഏജൻസിക്ക് കൈമാറണമെന്ന ടിവികെ ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് പരിഗണിക്കും. സംഭവവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ടിവികെ ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read:വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന് ഓവിയ; നടിയ്‌ക്കെതിരെ അസഭ്യവര്‍ഷവുമായി ആരാധകർ

ശനിയാഴ്ച വൈകിട്ടാണ് വിജയ്‌യുടെ കരൂരിലെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 40 പേർ മരിച്ചത്. മരിച്ചവരിൽ 8 കുട്ടികളാണ്. സംഭവത്തിനു ശേഷം ഉടൻ തന്നെ കരൂരിൽ നിന്നും ട്രിച്ചി വഴി അദ്ദേഹം ചെന്നൈയിലേക്ക് പോയിരുന്നു. നിലവിൽ വിജയ് നീലാങ്കരൈയിലെ വസതിയിൽ ഉണ്ടെന്നാണ് സൂചന. അതേസമയം ദുരന്തം നടന്ന കരൂരിലേക്ക് പോകാൻ വിജയ് അനുമതി ആവശ്യപ്പെട്ടിട്ടുണ്ട്.. എന്നാൽ ദുരന്തം നടന്നിട്ട് ഒരു ദിവസം കഴിഞ്ഞിട്ടും വിജയ് മൗനം തുടരുകയാണ്.

ദുരന്തത്തിൽ ടി.വി.കെയുടെ രണ്ട് സംസ്ഥാന നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ വിജയ്ക്കെതിരെ തിടുക്കത്തിൽ നടപടി വേണ്ടെന്നാണ് ഡിഎംകെയിലെ ധാരണ. സംസ്ഥാന ജനറൽ സെക്രട്ടറി ബുസി ആനന്ദ്, ജോയിന്‍റ് സെക്രട്ടറി സിടി നിര്‍മൽ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. പാർട്ടി കരൂർ സെക്രട്ടറിക്കെതിരെയും കേസെടുത്തിട്ടുണ്ട്. മനപ്പൂര്‍വമല്ലാത്ത നരഹത്യ, മറ്റുള്ളവരുടെ ജീവൻ അപായപ്പെടുത്തുക, കുറ്റകരമായ നരഹത്യയ്ക്കുള്ള ശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരാണ് സംസ്ഥാന നേതാക്കള്‍ക്കെതിരെ കേസെടുത്തത്.

 

Related Stories
Shweta Menon: ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കുമോ? ആദ്യം അപേക്ഷ തരട്ടെ! ശ്വേത മേനോൻ
Durga Krishna: ‘പ്രസവശേഷം ഭർത്താവിനെ നഷ്‌ടപ്പെട്ടതായി തോന്നുന്നു’; വിഷാദാവസ്ഥ തുറന്നുപറഞ്ഞ് നടി ദുർഗ കൃഷ്‌ണ
Amritha Rajan: യഥാർത്ഥ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു ഗാനം, പാട്ടിന്റെ ഓർമ്മകൾ പങ്കുവെച്ച് അമൃതാ രാജൻ
Tovino Thomas-Basil Joseph: ‘ഇതിലും മികച്ച പിറന്നാൾ ആശംസകൾ സ്വപ്നങ്ങളിൽ മാത്രം’; ടൊവിനോയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ബേസിൽ
Pearle Maaney: ‘രണ്ടുകുഞ്ഞുങ്ങളെ പ്രസവിച്ചു, ഒരു കുഞ്ഞിനെ നഷ്ടമായി, എന്നിട്ടും ഞാൻ സ്ട്രോങ്ങ് ആണ്’; പേളി മാണി
Shruti sharanyam: ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് തെറ്റ്, പക്ഷേ അത്ര നിഷ്കളങ്കമല്ല’; ഷിംജിത വിഷയത്തിൽ പ്രതികരണവുമായി ശ്രുതി ശരണ്യം
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ