AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bromance OTT: ബ്രോമാൻസ് ഇന്ന് ഒടിടിയിലേക്ക്; എപ്പോൾ എവിടെ കാണാം?

Bromance OTT Release: ജോ ആൻഡ് ജോ, 18 പ്ലസ് എന്നീ സിനിമകൾക്ക് ശേഷം അരുൺ ഡി. ജോസ് സംവിധാനം ചെയ്ത ചിത്രമാണ് ബ്രോമാൻസ്. അർജ്ജുൻ അശോകൻ, മഹിമ നമ്പ്യാർ, ശ്യാം മോഹൻ, സംഗീത്, കലാഭവൻ ഷാജോൺ, മാത്യു തോമസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

Bromance OTT: ബ്രോമാൻസ് ഇന്ന് ഒടിടിയിലേക്ക്; എപ്പോൾ എവിടെ കാണാം?
Image Credit source: social media
nithya
Nithya Vinu | Published: 30 Apr 2025 11:41 AM

ഫെബ്രുവരി 14 വാലന്റൈൻസ് ഡേയ്ക്ക് തിയറ്ററുകളിലെത്തി വിജയം തീർത്ത ചിത്രമാണ് ‘ബ്രോമാൻസ്’. അരുൺ ഡി. ജോസ് സംവിധാനം ചെയ്ത് ചിത്രത്തിൽ അർജ്ജുൻ അശോകൻ, മഹിമ നമ്പ്യാർ, ശ്യാം മോഹൻ, സംഗീത്, കലാഭവൻ ഷാജോൺ, മാത്യു തോമസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

ഇപ്പോഴിതാ, ബ്രോമാൻസ് ഒടിടിയിൽ റിലീസ് ചെയ്യുകയാണ്. ഇന്ന് അർദ്ധ രാത്രിയോടെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. സോണി ലിവ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. മെയ് 1 അർദ്ധരാത്രി 12 മണിയോടെ ബ്രോമാൻസ് സോണി ലിവിൽ കാണാവുന്നതാണ്.

ജോ ആൻഡ് ജോ, 18 പ്ലസ് എന്നീ സിനിമകൾക്ക് ശേഷം അരുൺ ഡി. ജോസ് സംവിധാനം ചെയ്ത ചിത്രമാണ് ബ്രോമാൻസ്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിച്ച ചിത്രത്തിന് തിരക്കഥ ഒരുക്കിയത് അരുൺ ഡി. ജോസ്, തോമസ് പി. സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ്. എഡിറ്റിങ്: ചമൻ ചാക്കോ, ക്യാമറ: അഖിൽ ജോർജ്‌, സംഗീതം: ഗോവിന്ദ് വസന്ത, സംഗീത രചന: എഡിജെ, രവീഷ് നാഥ്, തോമസ് പി. സെബാസ്റ്റ്യൻ.