BTS Jin: നടനാവാൻ ആ​ഗ്രഹിച്ചു, ഇന്ന് ലോകത്തിന്റെ WWH; പിറന്നാൾ ദിനത്തിലും ജിൻ അത് മറന്നില്ല!

BTS Jin Birthday: കോൾഡ്‌പ്ലേയുമായി ചേർന്ന് 2022ൽ പുറത്തിറക്കിയ 'ദി ആസ്ട്രോനട്ട്' നിരവധി റെക്കോർഡുകൾ തകർക്കുകയും ബിൽബോർഡ് ഹോട്ട് 100 സ്ഥാനങ്ങളിൽ ഇടംനേടുകയും ചെയ്തു. കുട്ടിക്കാലം മുതൽക്കേ നടനാവാൻ ആഗ്രഹിച്ച ജിൻ-ന്റെ കെ-പോപ്പിലേക്കുള്ള വരവ് തികച്ചും അപ്രതീക്ഷിതമായിരുന്നു.

BTS Jin: നടനാവാൻ ആ​ഗ്രഹിച്ചു, ഇന്ന് ലോകത്തിന്റെ WWH; പിറന്നാൾ ദിനത്തിലും ജിൻ അത് മറന്നില്ല!

BTS Jin

Published: 

04 Dec 2025 | 01:23 PM

ലോകമെമ്പാടും ആരാധകരുള്ള ദക്ഷിണകൊറിയൻ ബോയ്ബാൻഡാണ് ബിടിഎസ്. സംഘത്തിലെ മുതിർന്ന അംഗവും പ്രധാന​ഗായകനുമായ ജിൻ-ന്റെ മുപ്പത്തിമൂന്നാം ജന്മദിനമാണ് ഇന്ന്. ജന്മദിനവുമായി ബന്ധപ്പെട്ട താരം ദരിദ്രരായ കുട്ടികൾക്കായി 10 കോടി വോൺ (61 ലക്ഷം രൂപയ്ക്ക് മുകളിൽ) തുക സംഭാവന ചെയ്തു. ജന്മദിനം പോലുള്ള പ്രധാനപ്പെട്ട ദിവസങ്ങളിൽ ജിൻ ഇത്തരത്തിലുള്ള ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമാകാറുണ്ട്.

 

ആരാണ് ജിൻ?

ബിടിഎസ്-ലെ ഏറ്റവും പ്രായം കൂടിയ അംഗമാണ് കിം സിയോക്-ജിൻ അഥവാ ജിൻ. ‘വേൾഡ് വൈഡ് ഹാൻഡ്‌സം’ (WWH) എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന അദ്ദേഹത്തിന്റെ സെൽഫ് ലവ് ആശയം ആരാധകർക്കിടയിൽ ശ്രദ്ധേയമാണ്. കുട്ടിക്കാലം മുതൽക്കേ നടനാവാൻ ആഗ്രഹിച്ച താരത്തിന്റെ കെ-പോപ്പിലേക്കുള്ള വരവും തികച്ചും അപ്രതീക്ഷിതമായിരുന്നു.

യൂണിവേഴ്‌സിറ്റിയിൽ പോകുന്ന വഴിയിൽ ബസ്സിൽ യാത്ര ചെയ്യവെയാണ് ബിഗ്ഹിറ്റിൻ്റെ കാസ്റ്റിംഗ് ഡയറക്‌ടർ അദ്ദേഹത്തെ കണ്ടെത്തുന്നത്. നേരത്തെ ഒരു തവണ എസ്.എം. എൻ്റർടൈൻമെൻ്റ് അദ്ദേഹത്തെ സമീപിച്ചിരുന്നെങ്കിലും അദ്ദേഹം ആ വാഗ്ദാനം നിരസിക്കുകയായിരുന്നു. ദക്ഷിണ കൊറിയയിലെ കൊങ്കുക് സർവകലാശാലയിൽ നിന്ന് 2017 ഫെബ്രുവരി 22 ന് ചലച്ചിത്ര പഠനത്തിൽ ബിരുദം നേടിയിട്ടുണ്ട്.

2013 ജൂൺ 13-ന് ബിടിഎസ്-ന്റെ ‘2 കൂൾ 4 സ്കൂൾ’ (2 Kool 4 Skool) എന്ന ആൽബത്തിലൂടെ നാല് പ്രധാന വോക്കലിസ്റ്റുകളിൽ ഒരാളായി ജിൻ അരങ്ങേറ്റം കുറിച്ചു. ‘സിൽവർ വോയ്‌സ്’ എന്ന ഗ്രാമി പാനലിന്റെ  വിശേഷണത്തിനും ജിൻ അർഹനായി.

ALSO READ: കർഷകന്റെ മകൻ, ഇന്ന് കോടികളുടെ ആസ്തി, കെ-പോപ്പിന്റെ മുഖം

 

ജിൻ – സോളോ ഗാനങ്ങൾ

 

ബിടിഎസിന്റെ രണ്ടാമത്തെ ആൽബമായ വിംഗ്സിന്റെ ഭാഗമായി 2016-ൽ പുറത്തിറങ്ങിയ ജിന്നിന്റെ ആദ്യ സോളോ ‘അവേക്ക്’ എന്ന ഗാനം ബിൽബോർഡ് വേൾഡ് ഡിജിറ്റൽ ചാർട്ടിൽ ആറാം സ്ഥാനത്തെത്തി. സെൽഫ് ലവ്-നെ കുറിച്ചുള്ള ‘എഫിഫാനി’ എന്ന ഗാനവും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. അദ്ദേഹം സ്വന്തമായി എഴുതിയ ആദ്യ ഗാനമാണ് 2019ൽ പുറത്തിറങ്ങിയ ‘ടുനൈറ്റ്’.

അതുപോലെ 29-ാം പിറന്നാൾ ദിനത്തിൽ ആരാധകർക്ക് അദ്ദേഹം സമ്മാനമായി നൽകിയ, ‘സൂപ്പർ ട്യൂണ’ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടു. കോൾഡ്‌പ്ലേയുമായി ചേർന്ന് 2022ൽ പുറത്തിറക്കിയ ‘ദി ആസ്ട്രോനട്ട്’ നിരവധി റെക്കോർഡുകൾ തകർക്കുകയും സോളോ കെ-പോപ്പ് ആർട്ടിസ്റ്റിൻ്റെ ഏറ്റവും ഉയർന്ന ബിൽബോർഡ് ഹോട്ട് 100 സ്ഥാനങ്ങളിൽ ഒന്നാവുകയും ചെയ്തു.

Related Stories
Nivin Pauly: ‘അജു സെറ്റിലുണ്ടെങ്കിൽ ഞാൻ ഭയങ്കര ഹാപ്പിയാണ്’; സർവം മായ അനുഭവം തുറന്നുപറഞ്ഞ് നിവിൻ പോളി
Manichithrathazhu Song: ഗായകർ പാടാൻ മടിക്കുന്ന പാട്ട്, അഡ്വാൻസ് മടക്കിനൽകാനാവാതെ ഒടുവിൽ പൂർത്തിയാക്കിയ ​ഗാനം, പഴന്തമിഴ്പാട്ടിന് ഇങ്ങനെയും ഒരു കഥ
Christina Movie: ക്രിസ്റ്റീനയുടെ വരവ് വെറുതെയല്ല! ദുരൂഹതകൾ നിറഞ്ഞ ത്രില്ലർ മൂഡ് ക്രിസ്റ്റീന തീയേറ്ററുകളിലേക്ക്
Sabarimala Gold Theft: ഒന്ന് കട്ടിളപ്പാളി, മറ്റൊന്ന് ദ്വാരപാലക പാളി; ജയറാമിന്റെ പൂജ വിശദീകരണത്തിൽ ദുരൂഹത
Parvathy Thiruvoth_ Shwetha Menon: ‘അമ്മ’ സംഘടന വേദി പാർവതിരുവോത്ത് ഉപയോഗപ്പെടുത്തി; തുറന്നു പറഞ്ഞ് ശ്വേതാ മേനോൻ
Shwetha Menon: അമ്മ അധ്യക്ഷപദവിയിൽ എത്ര ദിവസം എന്ന് കണ്ടറിയണം, കൂട്ടത്തിലുള്ളവർ തന്നെ അധിക്ഷേപിച്ചു! ശ്വേത മേനോൻ
രാവിലെ പരമാവധി എത്ര ഇഡ്ഡലി കഴിക്കാം?
രാത്രിയില്‍ തൈര് കഴിക്കുന്നത് അപകടമാണോ?
നെയ്യുടെ ഗുണം വേണോ? ഈ തെറ്റുകൾ വരുത്തരുത്
തൈര് എല്ലാവർക്കും കഴിക്കാമോ? അപകടം ഇവർക്ക്
Viral Video | മഞ്ഞിനിടയിലൂടെ വന്ദേഭാരത്, വൈറൽ വീഡിയോ
Viral Video | തീറ്റ തന്നയാൾക്ക് മയിലിൻ്റെ സമ്മാനം
മണാലിയിൽ ശക്തമായ മഞ്ഞു വീഴ്ച, കുടുങ്ങി വാഹനങ്ങൾ
Viral Video | ആനക്കുട്ടിയുടെ വൈറൽ പിറന്നാൾ ആഘോഷം