AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

BTS Comeback 2025: ഷു​ഗയും എത്തി, ബിടിഎസ് ഇനി വേദിയിലേക്ക്? ആവേശത്തിൽ ആർമിയും

BTS' Suga completed military service: ഇനി, അംഗങ്ങളെ ഒരുമിച്ച് വേദിയിൽ കാണാനുള്ള കാത്തിരിപ്പാണ്. താരങ്ങൾ എല്ലാം മടങ്ങിയെത്തിയെങ്കിലും ബിടിഎസിന്റെ ഒത്തുചേരൽ അടുത്ത വർഷം മാർച്ചിൽ മാത്രമേ സംഭവിക്കൂ എന്നാണ് റിപ്പോർട്ട്.

BTS Comeback 2025: ഷു​ഗയും എത്തി, ബിടിഎസ് ഇനി വേദിയിലേക്ക്? ആവേശത്തിൽ ആർമിയും
BTS
Nithya Vinu
Nithya Vinu | Published: 21 Jun 2025 | 09:18 PM

ബിടിഎസ് ആരാധകരുടെ കാത്തിരിപ്പ് അവസാനിച്ചു. രണ്ട് വർഷത്തെ നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കി ബാൻഡിലെ ഏഴ് അം​ഗങ്ങളും തിരിച്ചെത്തി. അഗസ്റ്റ് ഡി,  മിൻ യൂൺ-ഗി എന്നീ പേരുകളിൽ അറിയപ്പെടുന്ന സംഘത്തിലെ റാപ്പർ ഷു​ഗ കൂടി തിരിച്ചെത്തിയതോടെ ബിടിഎസ് താരങ്ങളെ ഒരുമിച്ച് വേദിയിൽ കാണാനുള്ള കാത്തിരിപ്പിലാണ് ആർമി.

21 മാസത്തെ സൈനിക സേവനത്തിന് ശേഷം ഇന്ന് രാവിലെയാണ് ഷുഗ തിരിച്ചെത്തിയത്. എന്നാൽ മറ്റ് അംഗങ്ങളെ പോലെ പത്രസമ്മേളനമോ, ലൈവോ, ഫോട്ടോകളോ ഇല്ലാതിരുന്നത് ആരാധകരെ നിരാശയിലാക്കി. പകരം വെവേഴ്‌സ് പ്ലാറ്റ്ഫോമിൽ കത്ത് പങ്കുവച്ച് കൊണ്ടാണ് ഷുഗ ആർമിക്ക് മുന്നിലെത്തിയത്. രണ്ട് വർഷത്തെ ഇടവേള തനിക്ക് ഭൂതകാലത്തെക്കുറിച്ച് ചിന്തിക്കാൻ അവസരം നൽകിയെന്ന് ഷുഗ കുറിച്ചു. കൂടാതെ കഴിഞ്ഞ വർഷത്തെ അപകടവുമായി ബന്ധപ്പെട്ട് ആരാധകരോട് താരം ക്ഷമാപണവും നടത്തി.

 

ഷുഗയുടെ തിരിച്ച് വരവ് ഏറെ ആവേശത്തിലാണ് ആരാധർ ആഘോഷമാക്കിയത്. #SugaIsBack, #YoongiWelcomeBack തുടങ്ങിയ ഹാഷ്‌ടാഗുകൾ ആഗോളതലത്തിൽ ട്രെൻഡിങ്ങായി. ഹൈബിന്റെ ആസ്ഥാനത്തിന് പുറത്ത് പ്രത്യേക പ്രോജക്റ്റ് പോലും ആർമി സംഘടിപ്പിച്ചിരുന്നു.

ഇനി, അംഗങ്ങളെ ഒരുമിച്ച് വേദിയിൽ കാണാനുള്ള കാത്തിരിപ്പാണ്. താരങ്ങൾ എല്ലാം മടങ്ങിയെത്തിയെങ്കിലും ബിടിഎസിന്റെ ഒത്തുചേരൽ അടുത്ത വർഷം മാർച്ചിൽ മാത്രമേ സംഭവിക്കൂ എന്നാണ് റിപ്പോർട്ട്. സോളോ പ്രോജക്ടുകൾക്കാകും ശ്രദ്ധ നൽകുക.