Chaithanya Prakash: എൻ്റെ പുതുവർഷം ഇങ്ങനെ, തലയിലെ തുന്നിക്കെട്ടൽ, ശസ്ത്രക്രിയ; രോ​ഗം വെളിപ്പെടുത്തി ചൈതന്യ പ്രകാശ്

Chaithanya Prakash Revealed About Preauricular Sinus: ചെവിയുടെ ഭാ​ഗത്താണ് ശസ്ത്രക്രിയ നടത്തിയിരിക്കുന്നത്. അതിന്റെ ഭാഗമായുള്ള വിശ്രമത്തിലാണ് ചൈതന്യ ഇപ്പോൾ. പ്രിഓറികുലാർ സൈനസ് എന്ന രോഗാവസ്ഥയാണ് ഈ ശസ്ത്രക്രിയയിലേക്ക് വഴിവച്ചത്. അതിന്റെ ഭാഗമായി ഇടയ്ക്കിടെ ഇൻഫെക്ഷൻ വരുമായിരുന്നു. കഴിഞ്ഞ വർഷം നാലു തവണ ഇത്തരത്തിൽ ഇൻഫെക്ഷൻ വന്നിരുന്നു. ഈ ദിവസങ്ങളിൽ വളരെ വേദനാജനകമായാണ് താൻ മുന്നോട്ട് പോയതെന്നും ചൈതന്യ പറഞ്ഞു.

Chaithanya Prakash: എൻ്റെ പുതുവർഷം ഇങ്ങനെ, തലയിലെ തുന്നിക്കെട്ടൽ, ശസ്ത്രക്രിയ; രോ​ഗം വെളിപ്പെടുത്തി ചൈതന്യ പ്രകാശ്

ചൈതന്യ പ്രകാശ്

Published: 

07 Jan 2025 16:30 PM

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ചൈതന്യ പ്രകാശ് (Chaithanya Prakash) ഏവർക്കും സുപരിചിതയാണ്. സ്റ്റാർജ് മാജിക് എന്ന ഷോയിലൂടെ മിനിസ്‌ക്രീനിലെത്തിയ നടി പുതിയ സിനിമ പ്രമോഷൻ റീലുകളിലൂടെയും ബിഗ് സ്‌ക്രീനിലേക്ക് പ്രവേശിച്ചിരുന്നു. നർത്തികയും നടിയുമായി ചൈതന്യ തൻ്റെ ഓരോ വിശേഷങ്ങളും ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തലയിൽ വലിയ ഒരു തുന്നിക്കെട്ടലോടെ ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ചൈതന്യ ഒരു റീൽ പങ്കുവച്ചിരിക്കുന്നത്. തലയിൽ വലിയ തുന്നികെട്ടലോടെ പുതുവർഷാദ്യം ഒരു പൊതുപരിപാടിയിൽ താരം പങ്കെടുത്തതിൻ്റെ ഫോട്ടോകളും അതിനോടൊപ്പം ഉണ്ട്.

പ്രിഓറിക്കുലർ സൈനസിനുള്ള ശസ്ത്രക്രിയ കഴിഞ്ഞു എന്നാണ് ചൈതന്യയുടെ കുറിപ്പിലുള്ളത്. സൈനസ് കാവിറ്റിയിൽ തുടർച്ചയായി വരുന്ന ഇൻഫെക്ഷന്റെ ചികിത്സയുടെ ഭാഗമായാണ് ശസ്ത്രക്രിയ ചെയ്തത്. ഇത് മൂലമാണ് തലയിൽ തുന്നിക്കെട്ടലുകൾ വന്നതെന്നും താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വീഡിയോയുടെ ഒപ്പമുള്ള കുറിപ്പിൽ വെളിപ്പെടുത്തി. പുതുവർഷാരംഭത്തിൽ തന്നെ ശസ്ത്രക്രിയ ചെയ്യാൻ തീരുമാനിച്ചെന്നും നല്ലൊരു നാളേയ്ക്ക് വേണ്ടി ഇത്തരമൊരു തീരുമാനമെടുക്കുന്നതിൽ വിഷമിക്കേണ്ട കാര്യമില്ലെന്നും ചൈതന്യ പ്രകാശ് പറഞ്ഞു. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ സുഖവിവരം അന്വേഷിച്ച് എത്തിയിരിക്കുന്നത്. താനിപ്പോൾ സുഖമായിരിക്കുന്നുവെന്നും ആശങ്കപ്പെടാനില്ലെന്നുമാണ് അവരോടെല്ലാം ചൈതന്യ നൽകിയ മറുപടി.

ചെവിയുടെ ഭാ​ഗത്താണ് ശസ്ത്രക്രിയ നടത്തിയിരിക്കുന്നത്. അതിന്റെ ഭാഗമായുള്ള വിശ്രമത്തിലാണ് ചൈതന്യ ഇപ്പോൾ. പ്രിഓറികുലാർ സൈനസ് എന്ന രോഗാവസ്ഥയാണ് ഈ ശസ്ത്രക്രിയയിലേക്ക് വഴിവച്ചത്. അതിന്റെ ഭാഗമായി ഇടയ്ക്കിടെ ഇൻഫെക്ഷൻ വരുമായിരുന്നു. കഴിഞ്ഞ വർഷം നാലു തവണ ഇത്തരത്തിൽ ഇൻഫെക്ഷൻ വന്നിരുന്നു. ഈ ദിവസങ്ങളിൽ വളരെ വേദനാജനകമായാണ് താൻ മുന്നോട്ട് പോയതെന്നും ചൈതന്യ പറഞ്ഞു. വേദനയുടെ കാഠിന്യകൊണ്ടാണ് ശസ്ത്രക്രിയയ്ക്ക് വിധേയയാകാൻ തീരുമാനിച്ചത്. അപ്രതീക്ഷിതമായാണ് പുതുവർഷത്തിൽ ഇത്തരമൊരു തീരുമാനം കൈകൊണ്ടതെന്നും അതിൽ താനിപ്പോൾ സന്തോഷവതിയാണെന്നും ചൈതന്യയുടെ കുറിപ്പിൽ പറയുന്നു.

‌സമൂഹമാധ്യമങ്ങളിൽ ഡാൻസ് റീലുകളിലൂടെയും ഫോട്ടോഷൂട്ടുകളിലൂടെയും പ്രേക്ഷകർക്ക് പരിചിതയായ മുഖമാണ് ചൈതന്യ പ്രകാശിൻ്റേത്. റിയാലിറ്റി ഷോകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ താരം ഹയ, ഗരുഡൻ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. എത്രയും വേ​ഗം രോ​ഗത്തിൽ നിന്ന് സുഖപ്രാപിക്കട്ടെയെന്നാണ് റീലിന് താഴെയുള്ള കമൻ്റുകൾ അധികവും.

Related Stories
Bha Bha Bha Movie: മുണ്ടുമടക്കി മോഹന്‍ലാലും ദിലീപും; ലാലേട്ടനോടുള്ള ഇഷ്ടം പോയെന്ന് ആരാധകർ
Actress Assault Case Verdict: ‘ഞങ്ങള്‍ അവള്‍ക്കൊപ്പമാണ്; ദിലീപിനെ തിരിച്ചെടുക്കാൻ ഒരു ചർച്ചയും നടന്നിട്ടില്ല’; ശ്വേത മേനോൻ
Mohanlal appa video song: അച്ഛൻ – മകൻ ബന്ധത്തിന്റെ ആഴം നിറഞ്ഞ ​ഈണം…. വൃഷഭയിലെ ആദ്യഗാനം ‘അപ്പ’ എത്തി
Manju Pathrose: ബിഗ് ബോസിൽ ഒരു ദിവസം കിട്ടിയ പ്രതിഫലം ഇത്ര; പണം വച്ച് സ്വന്തമാക്കിയത്…; തുറന്നുപറഞ്ഞ് മഞ്ജു പത്രോസ്
Singer Aravind Venugopal Wedding: കൂട്ടുകാരി ഇനി ജീവിതപങ്കാളി! ജി വേണുഗോപാലിന്റെ മകനും ഗായകനുമായ അരവിന്ദ് വേണുഗോപാൽ വിവാഹിതനായി; വധു നടി
Actress Assualt Case: ‘എടാ… ഞാൻ അങ്ങനെ ചെയ്യുവോടാ, എനിക്കൊരു മോളുള്ളതല്ലേടാ’; നിറകണ്ണുകളോടെ ദിലീപേട്ടൻ പറഞ്ഞു’: ഹരിശ്രീ യൂസഫ്‘
ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച് ഖാലിദ് ജമീലിന്റെ ശമ്പളമെത്ര?
ഹണിറോസിൻ്റെ 'റേച്ചലിനു' എന്തുപറ്റി? റിലീസ് മാറ്റിവച്ചു
പാകം ചെയ്യാത്ത സവാള കഴിക്കുമ്പോൾ ശ്രദ്ധിക്കണേ
പ്രമേഹമുള്ളവർക്ക് ശർക്കര കഴിക്കാമോ?
പട്ടിക്കുട്ടിയുടെ വിട വാങ്ങൽ സഹിക്കാൻ കഴിഞ്ഞില്ല
വലയിലെത്തിയ സാധനത്തെ കണ്ട് ഞെട്ടി
പശുവിൻ്റെ വയറിൽ നിന്നെത്തിയത്
മുങ്ങിയ രാഹുൽ അവസാനം പൊങ്ങി