Kalabhavan Navas: ‘ഉമ്മിച്ചി ജീവിച്ചിരിക്കുന്നത് തന്നെ ഒരുപാട് പേരുടെ പ്രാർത്ഥനയുടെ ഫലം’; കലാഭവൻ നവാസിന്റെ മക്കൾ

Kalabhavan Navas's Facebook Post: വാപ്പിച്ചി പോയ വേദന നെഞ്ചിലെ ഭാരമാണെന്നും ഉമ്മിച്ചി ജീവിച്ചിരിക്കുന്നതുതന്നെ ഒരുപാട് പേരുടെ പ്രാർത്ഥനയുടെ ഫലമാണെന്നും കുറിപ്പിൽ പറയുന്നു.

Kalabhavan Navas: ഉമ്മിച്ചി ജീവിച്ചിരിക്കുന്നത് തന്നെ ഒരുപാട് പേരുടെ പ്രാർത്ഥനയുടെ ഫലം; കലാഭവൻ നവാസിന്റെ മക്കൾ

Kalabhavan Navas

Updated On: 

07 Oct 2025 | 09:18 AM

കഴിഞ്ഞ ആ​ഗസ്റ്റ് മാസത്തിലാണ് സിനിമ ലോകത്തെയാകെ നടുക്കത്തിലാക്കി കൊണ്ട് പ്രശസ്ത നടനും മിമിക്രി താരവുമായ കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വിയോഗം ഉണ്ടായത്. കരിയറിൽ ശക്തമായ തിരിച്ചുവരവ് നടത്തുന്നതിനിടെയാണ് നവാസിന്റെ വിയോ​ഗം. ഷൂട്ടിങിനായി ചോറ്റാനിക്കരയിൽ എത്തിയ നവാസിനെ ഹോട്ടൽ മുറിയിൽ മരി‍ച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമായിരുന്നു മരണ കാരണം. ഇപ്പോഴിതാ നവാസ് അവസാനമായി വേഷമിട്ട രണ്ട് ചിത്രങ്ങളേക്കുറിച്ച് മക്കൾ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ടിക്കിടാക്ക, പ്രകമ്പനം എന്നീ സിനിമകളേക്കുറിച്ചാണ് നവാസിന്റെ മക്കൾ അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ അവസാന സിനിമകൾ ആയതുകൊണ്ട് രണ്ടും വിജയിക്കണം എന്നത് തങ്ങളുടെ വലിയ ആഗ്രഹം ആണെന്നാണ് പോസ്റ്റിൽ പറയുന്നത്. എല്ലാവരുടെയും പിന്തുണ ഈ രണ്ട് സിനിമകളുടെയും കൂടെ ഉണ്ടാകണമെന്നും വാപ്പിച്ചി പോയ വേദന നെഞ്ചിലെ ഭാരമാണെന്നും കുറിപ്പിൽ പറയുന്നു. ഉമ്മിച്ചി ജീവിച്ചിരിക്കുന്നതുതന്നെ ഒരുപാട് പേരുടെ പ്രാർത്ഥനയുടെ ഫലമാണെന്നും കുറിപ്പിൽ കൂട്ടിച്ചേർത്തു.

Also Read:‘രണ്ടുപേരും അറിഞ്ഞില്ല… അത് അവസാന കാഴ്ചയായിരുന്നെന്ന്; വാപ്പിച്ചിയും ഉമ്മിച്ചിയും 2 ലോകത്തിരുന്ന് ഇപ്പോഴും പ്രണയിക്കുന്നു’

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

പ്രിയരേ,
വാപ്പിച്ചി അവസാനം ചെയ്ത രണ്ട് വർക്ക് ആണ് “TIKITAKA യും” “പ്രകമ്പനവും”.
TIKITAKA യിൽ വാപ്പിച്ചി ആഗ്രഹിച്ചത് പോലെ തന്നെ ആ character intro മുതൽ Climax വരെ ഗംഭീരംമായി വാപ്പിച്ചി ചെയ്ത് വച്ചിട്ടുണ്ട്. TIKITAKA യിൽ ഇടയിൽ ഉള്ള ഒരു Fight sequence ഉം രണ്ട് ഷോട്ടും മാത്രം pending ഉള്ളു.Fight സാധാരണ ഡ്യൂപ്പിനെ വെച്ചു ചെയ്യാറുള്ളതുകൊണ്ട് സമാധാനം ഉണ്ട്‌!! “ഈ സിനിമയുടെ 𝐌𝐚𝐤𝐢𝐧𝐠 𝐒𝐮𝐩𝐞𝐫 ആണ്”, അതുകൊണ്ട് തന്നെ fight sequence ഒത്തിരി ദിവസം എടുക്കും. വാപ്പിച്ചിയുടെ പെർഫോം ചെയ്യാനുള്ള ഭാഗങ്ങൾ എല്ലാം ഭാഗ്യം കൊണ്ട് ഷൂട്ട് കഴിഞ്ഞിരുന്നു, അല്ലായിരുന്നെങ്കിൽ വാപ്പിച്ചിക്ക് അത് വലിയ വിഷമമാകുമായിരുന്നു. ഈ സിനിമയിലെ വാപ്പിച്ചിയുടെ ക്ലൈമാക്സ് എല്ലാം ഗംഭീരമായി തന്നെ വാപ്പിച്ചി ചെയ്ത് വച്ചിട്ടുണ്ട്…….പ്രകമ്പനവും different character ആണ്, അത് ഒരു പക്കാ യൂത്തിനു പറ്റിയ ഹൊറർ – കോമഡി മൂവി ആണ്.”രണ്ട് മൂവിയും രണ്ട് ട്രെൻഡ് ആണ് “. രണ്ട് സിനിമയും വിജയിക്കും, വാപിച്ചിയുടെ അവസാന സിനിമകൾ ആയത് കൊണ്ട് രണ്ടും വിജയിക്കണം എന്നത് ഞങ്ങളുടെ വലിയ ആഗ്രഹം ആണ്, എല്ലാവരുടെയും സപ്പോർട്ട് ഈ രണ്ട് മൂവിയുടെയും കൂടെ ഉണ്ടാവണം. വാപ്പിച്ചി പോയ വേദന ഞങ്ങളുടെ നെഞ്ചിലെ ഭാരമാണ്. ഉമ്മിച്ചി ജീവിച്ചിരിക്കുന്നത് തന്നെ ഒരുപാട് പേരുടെ പ്രാർത്ഥനയുടെ ഫലമാണ്.

Related Stories
ലത മങ്കേഷ്‌കർ പാട്ട് നിർത്തണമെന്ന് പറഞ്ഞു, അദ്ദേഹം 80-ാം വയസ്സിലും പാടുന്നു; യേശുദാസിനെതിരെ ശാന്തിവിള ദിനേശ്
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ