AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Churuli Controversy: ‘ചുരുളി’ വിവാദം: ജോജുവിനെതിരായ പോസ്റ്റ് പിൻവലിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

Lijo Jose Pellissery Withdraws Facebook Post Amid Churuli Controversy: ചുരുളി സിനിമയിൽ അഭിനയിച്ചതിന് ജോജുവിന് പ്രതിഫലം നൽകിയെന്നും അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും പറഞ്ഞുകൊണ്ട് ലിജോ കഴിഞ്ഞ ദിവസം പങ്കുവച ഫേസ്ബുക്ക് പോസ്റ്റാണ് പിൻവലിച്ചത്.

Churuli Controversy: ‘ചുരുളി’ വിവാദം: ജോജുവിനെതിരായ പോസ്റ്റ് പിൻവലിച്ച് ലിജോ ജോസ് പെല്ലിശ്ശേരി
ലിജോ ജോസ് പെല്ലിശ്ശേരി, ജോജു ജോർജ്Image Credit source: Social Media
sarika-kp
Sarika KP | Published: 28 Jun 2025 14:02 PM

ചുരുളി എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ജോജു ജോർജിനെതിരായ ഫെയ്സ്ബുക്ക് പോസ്റ്റ് പിൻവലിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ചുരുളി സിനിമയിൽ അഭിനയിച്ചതിന് ജോജുവിന് പ്രതിഫലം നൽകിയെന്നും അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും പറഞ്ഞുകൊണ്ട് ലിജോ കഴിഞ്ഞ ദിവസം പങ്കുവച ഫേസ്ബുക്ക് പോസ്റ്റാണ് പിൻവലിച്ചത്. പ്രതിഫലം നൽകിയതിനുള്ള തെളിവും അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരുന്നു.

നടൻ ജോജു ജോർജ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ചുരുളി എന്ന ചിത്രവുമായി ബന്ധപ്പെട്ട് രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചത്. ചിത്രത്തിന് തെറി ഇല്ലാത്ത ഒരു വേർഷനുണ്ടെന്നും എന്നാൽ തെറിയുള്ള പതിപ്പാണ് അവർ റിലീസ് ചെയ്തെന്നും ജോജു പറഞ്ഞിരുന്നു. തെറിയുള്ള പതിപ്പ് അവാർഡിന് അയക്കാനാണ് ഡബ് ചെയ്തത് എന്നാണ് തന്നോട് പറഞ്ഞതെന്നും അത് റിലീസ് ചെയ്യുന്നെങ്കിൽ പറയേണ്ട ഒരു മര്യാദയുണ്ടായിരുന്നുവെന്നും നടൻ പറഞ്ഞു. ഇപ്പോൾ താനാണ് ഇത് ചുമന്നുകൊണ്ട് നടക്കുന്നത് എന്നാണ് നടൻ പറയുന്നത് . ചുരുളിയിൽ അഭിനയിച്ചതിന് പണം ലഭിച്ചിട്ടില്ലെന്നും ജോജു ആരോ​പിച്ചിരുന്നു.

ഇതിനു മറുപടിയായാണ് ലിജോ ഫേസ്ബുക്കിലൂടെ രം​ഗത്ത് എത്തിയത്. സുഹൃത്തുക്കളായ നിർമാതാക്കൾക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് വിശദീകരണം നൽകുന്നതെന്നാണ് ലിജോ ജോസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. എ സർട്ടിഫിക്കറ്റുള്ള സിനിമ തീയറ്ററിൽ റിലീസ് ചെയ്തിട്ടില്ല. സിനിമാചിത്രീകരണ വേളയിൽ തങ്ങളാരും ജോജുവിനെ തെറ്റിദ്ധരിപ്പിച്ചതായി ഓർമ്മയില്ല. ഈ പോസ്റ്റിനൊപ്പം ജോജു ജോർജിന് കൊടുത്ത ശമ്പളത്തിൻ്റെ സ്ക്രീൻഷോട്ടുകളും സ്റ്റേറ്റ്മെൻ്റും അദ്ദേഹം പങ്കുവെക്കുകയും ചെയ്തു.

Also Read:‘ആരെയും തള്ളിപ്പറയാനും ചതിക്കാനും മടിയില്ലാത്ത ഒരു അഭിനേതാവ്’; ജോജുവിനെതിരെ സനല്‍കുമാര്‍ ശശിധരന്‍

എന്നാൽ ഇതിനു പിന്നാലെ ജോജു ജോർജ് കൊച്ചിയിൽ വാർത്താ സമ്മേളനം വിളിച്ചിരുന്നു. തന്റെ തെറി സംഭാഷണം വെച്ചാണ് സിനിമ മാർക്കറ്റ് ചെയ്തത് എന്നാണ് ജോജു പറഞ്ഞത്. ഇങ്ങനെ സംഭവിക്കുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ചിത്രത്തിൽ അഭിനയിക്കില്ലായിരുന്നുവെന്നും വാർത്ത സമ്മേളനത്തിൽ നടൻ പറഞ്ഞിരുന്നു. താന്‍ ഒപ്പിട്ട കരാര്‍ ലിജോ പുറത്ത് വിടണമെന്നും ജോജു ജോര്‍ജ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ നിരവധി താരങ്ങൾ ജോജുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും എത്തിയിരുന്നു.