AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rashmika Mandanna: വീണ്ടും ചർച്ചയായി വിജയ്-രശ്‌മിക പ്രണയം; മൈസയിലെ ഫസ്റ്റ് ലുക്കിനെ പ്രശംസിച്ച് നടൻ

Vijay Deverakonda Reacted to Rashmika's 'Mysaa' Poster: ഇപ്പോഴിതാ ഇതിനിടെയിൽ വീണ്ടും ചർച്ചയായി നടന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. രശ്‌മിക മന്ദനയുടെ പുതിയ ചിത്രമായ മൈസയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ചാണ് വിജയ് ദേവരകൊണ്ട എത്തിയിരിക്കുന്നത്.

Rashmika Mandanna: വീണ്ടും ചർച്ചയായി വിജയ്-രശ്‌മിക പ്രണയം; മൈസയിലെ ഫസ്റ്റ് ലുക്കിനെ പ്രശംസിച്ച് നടൻ
Vijay Reacted To Rashmika's 'mysaa' Poster
sarika-kp
Sarika KP | Published: 28 Jun 2025 15:50 PM

തെലുങ്ക് സിനിമ പ്രേക്ഷകർക്കിടയിൽ ഏറെ ആരാധകരുള്ള താര ജോടിയാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഗീത ഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി ഒരുമിച്ച് എത്തുന്നത്. എന്നാൽ അധികം വൈകാതെ ഇരുവരും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങൾ ആരാധകർക്കിടയിൽ പരന്നു. എന്നാൽ ഇക്കാര്യം താരങ്ങൾ ഇതുവരെ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.

ഇപ്പോഴിതാ ഇതിനിടെയിൽ വീണ്ടും ചർച്ചയായി നടന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. രശ്‌മിക മന്ദനയുടെ പുതിയ ചിത്രമായ മൈസയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ചാണ് വിജയ് ദേവരകൊണ്ട എത്തിയിരിക്കുന്നത്. നടി രശ്മികയെ പ്രശംസിച്ച് കൊണ്ടാണ് നടൻ ഇൻസ്റ്റാ​ഗ്രാമിൽ ചിത്രത്തിന്റെ പോസ്റ്റർ സ്റ്റോറിയിട്ടത്. തീവ്രമായ സിനിമയായിരിക്കും ഇതെന്ന് ഉറപ്പ് എന്ന് പറഞ്ഞുകൊണ്ടാണ് താരം പോസ്റ്റ് പങ്കുവച്ചത്. വിജ്ജൂ! ഈ സിനിമയിലൂടെ നിന്നെ ഞാൻ അഭിമാനിപ്പിക്കും എന്ന് വാഗ്ദാനം ചെയ്യുന്നുവെന്നാണ് രശ്മി നടന്റെ ഇൻസ്റ്റാ​ഗ്രാം സ്റ്റോറി റീഷെയർ ചെയ്ത് കുറിച്ചത്.

Also Read:ഇതുവരെ കണ്ട രശ്മിക മന്ദാനയല്ല ഇത്: റൂട്ട് മാറ്റി, ടെറർ ലുക്കിൽ താരം

അതേസമയം കഴിഞ്ഞ ദിവസമാണ് നടിയുടെ പുതിയ ചിത്രമായ മൈസയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നത്. രൗദ്ര ഭാവത്തിലുള്ള രശ്‌മികയെയാണ് പോസ്റ്ററിൽ കാണാനാവുക. വാള്‍ പോലുള്ള ആയുധം കയ്യിലേന്തി, രക്‌തം പുരണ്ട മുഖത്തില്‍ വളരെ ക്രൂരമായ ലുക്കിലാണ് പോസ്‌റ്ററില്‍ രശ്‌മിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

അൺഫോർമുല ഫിലിംസിന്‍റെ ബാനറിൽ അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത് ഒരു പാൻ ഇന്ത്യൻ പ്രോജക്‌ട് ആയാണ് നിര്‍മ്മാതാക്കള്‍ ഈ സിനിമയെ വിശേഷിപ്പിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിൽ മൈസ റിലീസ് ചെയ്യും. ദുൽഖർ ആണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തത്.