Cinema Shooting Accident: ഷൂട്ടിങ്ങിനിടെയുണ്ടായ അപകടം: നടന്മാരായ അർജുൻ അശോകൻ, സംഗീത് പ്രതാപ് എന്നിവരുടെ മൊഴി രേഖപ്പെടുത്തി

Cinema Shooting Accident Case: വാഹനം ഓടിച്ചത് ചിത്രത്തിന്റെ സ്റ്റണ്ട് ടീം അംഗമാണെന്നാണ് വിവരം. ഇയാൾ മദ്യപിച്ചിരുന്നില്ലെന്ന് രക്തപരിശോധനയിൽ തെളിഞ്ഞിരുന്നു. ശനിയാഴ്ച രാത്രി 1.45-ന് 'ബ്രോമാൻസ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം സംഭവിക്കുന്നത്.

Cinema Shooting Accident: ഷൂട്ടിങ്ങിനിടെയുണ്ടായ അപകടം: നടന്മാരായ അർജുൻ അശോകൻ, സംഗീത് പ്രതാപ് എന്നിവരുടെ മൊഴി രേഖപ്പെടുത്തി

Cinema Shooting Accident.

Updated On: 

29 Jul 2024 10:49 AM

കൊച്ചി: എറണാകുളം എംജി റോഡിൽ അർധരാത്രി ഷൂട്ടിങ്ങിനിടെ മറ്റൊരു കാറിലിടിച്ച് കാർ മറിഞ്ഞ സംഭവത്തിൽ (Cinema Shooting Accident) പരിക്കേറ്റവരുടെയും വാഹനമോടിച്ചയാളുടെയും പോലീസ് മൊഴിയെടുത്തു. അപകടത്തിൽ നടൻമാരുൾപ്പെടെ അഞ്ചുപേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ നടൻ സംഗീത് പ്രതാപ്, അർജുൻ അശോകൻ, ഭക്ഷണവിതരണ ശൃംഖലയുടെ ജീവനക്കാരൻ എന്നിവരുടെ മൊഴി ഞായറാഴ്ച പോലീസ് രേഖപ്പെടുത്തി. വാഹനം ഓടിച്ചിരുന്ന സിനിമയുടെ അണിയറ പ്രവർത്തകന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. അനുമതിയില്ലാതെയാണ് ഷൂട്ടിങ് നടത്തിയതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

മോട്ടോർ വാഹനവകുപ്പും സംഭവം അന്വേഷിക്കുന്നുണ്ട്. റിപ്പോർട്ട് നൽകാൻ മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്‌മെന്റിനെ ചുമതലപ്പെടുത്തിയതായി ആർടിഒ അറിയിച്ചു. അപകടത്തിൽപ്പെട്ട വാഹനം എംവിഡി സംഘം പരിശോധിക്കും. സമീപത്തെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചാകും മറ്റ് പരിശോധന. പോലീസിൽ നിന്നും വിവരങ്ങൾ തേടുമെന്നും എംവിഡി അറിയിച്ചു. റിപ്പോർട്ട് കിട്ടിയശേഷം നടപടിയെടുക്കുമെന്ന് ആർടിഒ വ്യക്തമാക്കി.

ALSO READ: സിനിമ ചിത്രീകരണത്തിനിടെ കാർ തലകീഴായി മറിഞ്ഞു; നടൻ അർജുൻ അശോകൻ ഉൾപ്പെടെയുള്ളവർക്ക് പരിക്ക്

അതിനിടെ സിനിമാ ഷൂട്ടിങ്ങിന് അനുമതിതേടി സിനിമാ പ്രവർത്തകർ എറണാകുളം സെൻട്രൽ സ്റ്റേഷനിലും കമ്മിഷണർക്കും അപേക്ഷ നൽകിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാൽ അനുമതി നൽകിയിരുന്നില്ല. അനുമതി ലഭിക്കും മുമ്പാണ് പൊതുനിരത്തിൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെ അപകടകരമായ രീതിയിൽ വാഹനമോടിച്ച് ഷൂട്ടിങ് നടത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അതിനാലാണ് നിലവിൽ കേസെടുത്തിരിക്കുന്നതെന്നും അധികൃതർ പറഞ്ഞു.

വാഹനം ഓടിച്ചത് ചിത്രത്തിന്റെ സ്റ്റണ്ട് ടീം അംഗമാണെന്നാണ് വിവരം. ഇയാൾ മദ്യപിച്ചിരുന്നില്ലെന്ന് രക്തപരിശോധനയിൽ തെളിഞ്ഞിരുന്നു. അപകടത്തിൽപ്പെട്ട വാഹനങ്ങളുടെ രേഖകളും പരിശോധിച്ചു. ശനിയാഴ്ച രാത്രി 1.45-ന് ‘ബ്രോമാൻസ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം സംഭവിക്കുന്നത്. ചേസിങ് സീൻ ഷൂട്ട് ചെയ്യാനായി അമിതവേഗത്തിൽ ഓടിച്ച കാർ ചിത്രീകരണത്തിലുൾപ്പെട്ട മറ്റൊരു കാറിലും ഭക്ഷണ ഡെലിവറിക്ക് ഉപയോഗിക്കുന്ന ബൈക്കിലും ഇടിച്ചു തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ കഴുത്തിന് പരിക്കേറ്റ സംഗീത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇവരുടെ കാർ വഴിയരികിൽ നിർത്തിയിട്ട രണ്ട് ബൈക്കുകളിൽ തട്ടി ബൈക്ക് യാത്രികർക്കും പരിക്കേറ്റു. ജോ ആൻഡ് ജോ, 18 പ്ലസ്, എന്നീ സിനിമകൾക്ക് ശേഷം അരുൺ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബ്രോമാൻസ്’. ആഷിക് ഉസ്മാൻ ആണ് ചിത്രം നിർമ്മിക്കുന്നത്. മഹിമ നമ്പ്യാർ, കലാഭവൻ ഷാജോൺ, ബിനു പപ്പു എന്നിവരും പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നു. എ ഡി ജെ, രവീഷ് നാഥ്, തോമസ് പി സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ രചന. ഗോവിന്ദ് വസന്തയാണ് സംഗീതം ഒരുക്കുന്നത്.

Related Stories
Year-Ender 2025: 2025ൽ ഏറ്റവും പ്രതിഫലം വാങ്ങിയ ഗായകർ ആരൊക്കെ? എആർ റഹ്മാന്റെ ഒരു പാട്ടിന് മൂന്ന് കോടി!
Dileep: വിവാദങ്ങൾക്കിടെ നടൻ ദിലീപ് ശബരിമലയിൽ
Actress Assault Case: അതിജീവിതയുടെ ആദ്യ പ്രതികരണം പങ്കുവെച്ച് പൃഥ്വിരാജ്; മൗനം പാലിച്ച് നവ്യയും ആസിഫും കുഞ്ചോക്കോയും
Actress Assault Case: ‘ഭാമ എന്നോട് പേഴ്സണലായി ആരാണിത് ചെയ്യിച്ചതെന്ന് പറഞ്ഞു; എന്തുകൊണ്ട് മൊഴി മാറ്റി’: ഭാ​ഗ്യലക്ഷ്മി
Actress Assault Case: ‘അതിജീവിതക്ക് നീതി ലഭിക്കില്ലെന്ന് ബാലു അന്നേ പറഞ്ഞു; ഞാൻ കാലു പിടിച്ചു, അത് പാടില്ലായിരുന്നു’; വിതുമ്പി ബാലചന്ദ്രകുമാറിന്റെ ഭാര്യ
Urvashi: ‘എത്രമറച്ചുവയ്ക്കാൻ നോക്കിയാലും സത്യം പുറത്തുവരും; കുഞ്ഞുങ്ങളെ ഓർത്താണ് മിണ്ടാതിരുന്നത്’; ഉർവശി
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം