AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Daya Sujith: ‘അച്ഛനോടും അമ്മയോടും വേർപിരിയാൻ പറഞ്ഞത് ഞാനാണ്, അതിൽ സന്തോഷമുണ്ട്’; മഞ്ജു പിളളയുടെ മകൾ ദയ

Manju Pillai - Sujith Vasudev Divorce: കഴിഞ്ഞ വർഷമാണ് മഞ്ജു പിളളയും ഭർത്താവ് സുജിത് വാസുദേവും തമ്മിൽ വേർപിരിഞ്ഞത്. വിവാഹമോചനത്തിന് ശേഷം ഇരുവരും നല്ല സൗഹൃദത്തിലാണെന്ന് മഞ്ജു പിളള തന്നെ പല അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

Daya Sujith: ‘അച്ഛനോടും അമ്മയോടും വേർപിരിയാൻ പറഞ്ഞത് ഞാനാണ്, അതിൽ സന്തോഷമുണ്ട്’; മഞ്ജു പിളളയുടെ മകൾ ദയ
മഞ്ജു പിള്ളയും മകൾ ദയയുംImage Credit source: Manju Pillai/Facebook
nandha-das
Nandha Das | Published: 17 Aug 2025 10:42 AM

അച്ഛനോടും അമ്മയോടും വേർപിരിയാൻ പറഞ്ഞത് താനാണെന്ന് ഛായാഗ്രാഹകനും സംവിധായകനുമായ സുജിത് വാസുദേവിന്റെയും നടി മഞ്ജു പിള്ളയുടെയും മകൾ ദയ സുജിത്ത്. സമൂഹം എന്ത് പറയുമെന്ന് ചിന്തിക്കാറില്ലെന്നും അവർ വേർപിരിഞ്ഞതിൽ തനിക്ക് സന്തോഷമുണ്ടെന്നും ദയ പറഞ്ഞു. മഞ്ജു പിള്ളയ്‌ക്കൊപ്പമുള്ള അഭിമുഖത്തിലാണ് ദയ ഇക്കാര്യം പങ്കുവെച്ചത്.

കഴിഞ്ഞ വർഷമാണ് മഞ്ജു പിളളയും ഭർത്താവ് സുജിത് വാസുദേവും തമ്മിൽ വേർപിരിഞ്ഞത്. വിവാഹമോചനത്തിന് ശേഷം ഇരുവരും നല്ല സൗഹൃദത്തിലാണെന്ന് മഞ്ജു പിളള തന്നെ പല അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോൾ അച്ഛന്റെയും അമ്മയുടെയും വേർപിരിയലിനെക്കുറിച്ച് ദയ സംസാരിക്കുന്നത്.

താനും അമ്മയും പരസ്പരം എല്ലാ കാര്യങ്ങളെ കുറിച്ചും സംസാരിക്കാറുണ്ടെന്നും തന്റെ മനസിലുള്ളത് കൃത്യമായി മനസിലാക്കാൻ അമ്മയ്ക്ക് സാധിക്കുമെന്നും ദയ പറയുന്നു. പണ്ട് അമ്മ തന്നെ അടിച്ചാണ് വളർത്തിയതെങ്കിൽ, ഇപ്പോൾ അങ്ങനെയല്ല. അച്ഛനും അമ്മയും സെലിബ്രിറ്റികളാണെന്ന് പണ്ട് തനിക്ക് അറിയില്ലായിരുന്നു. വിവാഹത്തെ കുറിച്ച് തനിക്ക് വലിയ സങ്കൽപ്പങ്ങൾ ഉണ്ടെന്നും ദയ പറയുന്നു. പരസ്പരം മനസിലാക്കുന്ന ആളുകൾ തമ്മിലാണ് വിവാഹം കഴിക്കേണ്ടതെന്നും അല്ലാതെ വിവാഹത്തിന് ഒരു അർത്ഥമുണ്ടാകില്ലെന്നും താരപുത്രി പറഞ്ഞു.

താൻ ഇറ്റലിയിലാണ് പഠിക്കുന്നത്. ആദ്യമായി അവിടെ പോയപ്പോൾ അമ്മയെ കാണാത്തത് കൊണ്ട് സന്തോഷമില്ലായിരുന്നു. പിന്നീട് അവിടത്തെ ജീവിതം മാറി. പനി വരുമ്പോഴാണ് കൂടുതലും അമ്മയെ മിസ് ചെയ്യുന്നത്. അപ്പോഴൊക്കെ അമ്മ കാണാൻ വരാറുണ്ട്. അച്ഛനുമായി കൂടുതലും സിനിമയെ കുറിച്ചാണ് സംസാരിക്കുന്നത്. സിനിമയിൽ തനിക്ക് ഭാവിയുണ്ടെന്ന് പറഞ്ഞതും അച്ഛനാണെന്നും ദയ സുജിത് കൂട്ടിച്ചേർത്തു.

വേർപിരിയുന്നതിനെ കുറിച്ച് അച്ഛനും അമ്മയും തന്നോട് പറഞ്ഞിരുന്നുവെന്ന് ദയ പറയുന്നു. മറ്റുളളവരെക്കാളെല്ലാം രണ്ടുപേരെയും പിന്തുണച്ചത് താനായിരുന്നു. ഭാര്യയും ഭർത്താവുമായി തുടരുന്നതിൽ അവർക്ക് സന്തോഷമില്ലെങ്കിൽ പിന്നെ എന്തിനാണ് തുടരുന്നത്. അവരോട് വേർപിരിയാൻ പറഞ്ഞതും താനാണ്. അവരെ നിർബന്ധിച്ച് ഒരു ബന്ധത്തിൽ പിടിച്ചുനിർത്തേണ്ട ആവശ്യമില്ല. ആളുകൾ പറയുന്നത് നോക്കാറില്ല. അവർ വേർപിരിഞ്ഞതിൽ താൻ ഒരുപാട് സന്തോഷിക്കുന്നുണ്ടെന്നും ദയ പറഞ്ഞു.