Deepak Dev: ‘ഗോപി സുന്ദർ എന്തും വിറ്റ് കാശാക്കും, അദ്ദേഹത്തിന്റെ ഉദ്ദേശം വേറെ പലതാണ്’; ദീപക് ദേവ്

Deepak Dev Criticizes Gopi Sundar: ചിത്രത്തിലെ തീം മ്യൂസിക്കുകൾ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെന്ന തരത്തിൽ വിമർശനങ്ങൾ വന്നതിന് പിന്നാലെ ദീപക്കിനെ പിന്തുണച്ച് ഗോപി സുന്ദർ രംഗത്തെത്തിയിരുന്നു. അതിന്റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യുകയാണ് ഇപ്പോൾ ദീപക് ദേവ്.

Deepak Dev: ഗോപി സുന്ദർ എന്തും വിറ്റ് കാശാക്കും, അദ്ദേഹത്തിന്റെ ഉദ്ദേശം വേറെ പലതാണ്; ദീപക് ദേവ്

ദീപക് ദേവ്, ഗോപി സുന്ദർ

Updated On: 

05 Sep 2025 14:28 PM

എന്തും വിറ്റ് കാശാക്കുന്നയാളാണ് ഗോപി സുന്ദർ എന്ന് സംഗീത സംവിധായകൻ ദീപക് ദേവ്. ‘എമ്പുരാൻ’ വിഷയത്തിൽ അദ്ദേഹം തന്നെ പിന്തുണച്ചത് വേറെ പല ഉദേശങ്ങളോടെയായിരുന്നു എന്നും ദീപക് പറഞ്ഞു. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത് ദീപക് ദേവായിരുന്നു. എന്നാൽ, ചിത്രത്തിലെ തീം മ്യൂസിക്കുകൾ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെന്ന തരത്തിൽ വിമർശനങ്ങൾ വന്നതിന് പിന്നാലെ ദീപക്കിനെ പിന്തുണച്ച് ഗോപി സുന്ദർ രംഗത്തെത്തിയിരുന്നു. അതിന്റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യുകയാണ് ഇപ്പോൾ ദീപക് ദേവ്.

തന്നെ പിന്തുണയ്ക്കാൻ ആയിരുന്നെങ്കിൽ തന്നെ വിളിച്ചല്ലേ അത് ചെയ്യേണ്ടതെന്ന് ദീപക് ദേവ് ചോദിക്കുന്നു. അദ്ദേഹം ഇന്നേ വരെ തന്നെ വിളിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ അതൊരു പിന്തുണയായി താൻ എടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ പോസ്റ്റ് താൻ കണ്ടിരുന്നു. അതിൽ എമ്പുരാന്റെ മ്യൂസിക്കിനെ പറ്റി ആരാധകർക്ക് രണ്ട് അഭിപ്രായം ഉള്ളപ്പോൾ, പോസ്റ്റിൽ അദ്ദേഹം ഉപയോഗിച്ചത് അദ്ദേഹം മോഹൻലാലിന് വേണ്ടി ചെയ്ത തീം മ്യൂസിക്കാണ്. എന്നിട്ട് ‘എമ്പുരാൻ കണ്ടപ്പോൾ എന്റെ ഈ മ്യൂസിക്ക് ഓർക്കാനിടയായി’ എന്നും പറഞ്ഞു. അപ്പോഴേക്കും മറുപടിയായി ഗോപി സുന്ദരായിരുന്നു എമ്പുരാൻ ചെയ്യേണ്ടിയിരുന്നത് എന്ന് പലരും പറഞ്ഞു. അത് അദ്ദേഹം അപ്പോൾ നിഷേധിച്ചെങ്കിലും ഉദ്ദേശം വേറെ പലതുമായിരുന്നു എന്നും ദീപക് ദേവ് കൂട്ടിച്ചേർത്തു.

ആ സമയം താൻ വ്യക്തിപരമായ ചില പ്രശനങ്ങളിലൂടെ കടന്നുപോവുകയായിരുന്നതിനാൽ ആണ് അന്ന് വിഷയത്തിൽ പ്രതികരിക്കാതിരുന്നത് എന്നും ദീപക് ദേവ് പറയുന്നു. എമ്പുരാനിലെ മോഹൻലാലിൻറെ ഇൻട്രൊഡക്ഷൻ സീനിലെ തീം മ്യൂസിക്കിനെതിരെ ആയിരുന്നു വിമർശനങ്ങൾ ഉയർന്നിരുന്നത്. ഗോപി സുന്ദർ പോസ്റ്റ് ചെയ്തത് ‘സാഗർ ഏലിയാസ് ജാക്കി’ എന്ന സിനിമയിലെ ഏറെ ജനപ്രീതി നേടിയ തീം മ്യൂസിക്കും. ഗോപി സുന്ദർ എന്തും വിറ്റ് കാശാക്കുന്ന ആളാണെന്നും ദീപക് പറയുന്നു.

ALSO READ: ‘ആൾക്കൂട്ടത്തിലെ എന്റെ ജീവിതം കഴിഞ്ഞുവെന്ന് ഞാനന്ന് വേദനയോടെ തിരിച്ചറിഞ്ഞു, പതുക്കെ തനിച്ചായി’; മോഹൻലാൽ

ഒരാളുടെ സ്വഭാവം അറിഞ്ഞു കഴിഞ്ഞാൽ പിന്നീട് അവരുടെ അടുത്ത നിന്ന് മറ്റൊന്നും പ്രതീക്ഷിച്ചിട്ട് കാര്യമില്ല. ഇതും ഇതിനപ്പുറവും ഗോപി സുന്ദർ ചെയ്യുമെന്നും ദീപക് കൂട്ടിച്ചേർത്തു. അത് തനിക്കും നാട്ടുകാർക്കും അറിയാം. അത് അദ്ദേഹം തന്നെ എല്ലാവർക്കും മനസിലാക്കി കൊടുത്തിട്ടുണ്ട്. അതുകൊണ്ട് അതിനോട് പ്രതികരിക്കേണ്ട എന്ന് താൻ തീരുമാനിച്ചുവെന്നും ദീപക് ദേവ് പറഞ്ഞു.

Related Stories
Amritha Rajan: ആപ്കി നസ്രോം നെ സംഝാ’ ഇന്ത്യൻഐഡോൾ വേദിയിൽ പെയ്തിറങ്ങി… വിസ്മയ മുഹൂർത്തം തീർത്ത് ഒരു മലയാളി പെൺകുട്ടി
Actress Attack Case: ‘മഞ്ജു തെളിവുകൾ തന്നു; നടിക്കൊപ്പം നിന്നതോടെ അവരുടെ ലൈഫ് പോയി; എട്ടാം തിയ്യതിക്കുശേഷം ഞാൻ അത് പറയും’
Mammootty’s ‘Kalamkaval’: ‘പറയാൻ ഉള്ളതെല്ലാം സിനിമയിലുണ്ട്’; കളങ്കാവലിനെ സ്വീകരിച്ചതിന് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും
Actress Attack Case: ‘കാവ്യാ ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ചോദിച്ചു’; ലണ്ടൻ യാത്രയ്ക്കിടെ ദിലീപ് ഭീഷണിപ്പെടുത്തി’; അതിജീവിതയുടെ മൊഴി പുറത്ത്
Krishna Sajith: ‘എനിക്ക് പ​റ്റിയ പണിയല്ല സിനിമ, എന്തിനാണ് സിനിമയിലേക്ക് പോയതെന്ന് ആലോചിച്ചിട്ടുണ്ട്’; കൃഷ്ണ സജിത്ത്
Renu Sudhi: അധ്വാനത്തിന്റെ ഫലം; ലക്ഷങ്ങൾ വില വരുന്ന സ്വിഫ്റ്റ് കാർ സ്വന്തമാക്കി രേണു സുധി
ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം