Devara Part1 OTT: ജൂനിയർ എൻടിആറിന്റെ ‘ദേവര പാർട്ട് 1’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
Devara part 1 OTT Release Date: ജൂനിയർ എൻടിആർ ഇരട്ട വേഷത്തിലെത്തി ഞെട്ടിച്ച ചിത്രമാണ് 'ദേവര പാർട്ട് 1'. ചിത്രത്തിൽ നായികയായി അഭിനയിച്ച ബോളിവുഡ് താരം ജാൻവി കപൂറിന്റെ ആദ്യ തെലുങ്ക് സിനിമ കൂടിയാണിത്.

ജൂനിയർ എൻടിആറിനെ നായകനാക്കി കൊരടാല ശിവ സംവിധാനം ചെയ്ത ചിത്രം ‘ദേവര പാർട്ട് 1′ സെപ്റ്റംബർ 27-നാണ് തീയറ്ററുകളിൽ എത്തിയത്. ജൂനിയർ എൻടിആർ ഇരട്ട വേഷത്തിലെത്തി ഞെട്ടിച്ച ചിത്രത്തിൽ നായിക ജാൻവി കപൂറാണ്. ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ ആണ് വില്ലൻ വേഷത്തിലെത്തിയത്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിൽ എത്തിയ ചിത്രം മികച്ച ഓപ്പണിംഗോടെയാണ് ബോക്സ്ഓഫീസ് യാത്ര ആരംഭിച്ചത്.
ദേവര പാർട്ട് 1 ഒടിടിയിലേക്ക്
‘ദേവര’യുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സ് ആണ്. നവംബർ 8 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും. തീയറ്ററിൽ 25 ദിവസം മികച്ച പ്രകടനം കാഴ്ചവെച്ചതിന് ശേഷമാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്.
ALSO READ: ആന്റണി പെപ്പെയുടെ ‘കൊണ്ടൽ’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
ദേവര ബോക്സ്ഓഫീസ്
ആഗോള ബോക്സഓഫീസിൽ നിന്നും ആദ്യ ഏഴ് ദിവസം കൊണ്ടുമാത്രം ‘ദേവര’ നേടിയത് 405 കോടി രൂപയാണ്. ജൂനിയർ എൻടിആറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സോളോ ഹിറ്റാണ് ദേവര പാർട്ട് 1.
‘ദേവര’ സിനിമയുടെ അണിയറപ്രവർത്തകർ
കൊരട്ടാല ശിവ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് യുവസുധ ആർട്ട്സും എൻടിആർ ആർട്ട്സും ചേർന്നാണ്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗമാണ് പുറത്തിറങ്ങിയത്. ബോളിവുഡ് താരം ജാൻവി കപൂറിന്റെ ആദ്യ തെലുങ്ക് സിനിമ കൂടിയാണിത്. ചിത്രത്തിൽ പ്രകാശ് രാജ്, ഷൈൻ ടോം ചാക്കോ, നരേൻ, കലൈയരസൻ, അജയ്, അഭിമന്യു സിംഗ് എന്നിവരും മുഖ്യ വേഷങ്ങളിലെത്തി. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് രത്നവേലുവാണ്. സാബു സിറിലാണ് പ്രൊഡക്ഷൻ ഡിസൈനർ. വലിയ ബജറ്റിൽ ഇറങ്ങിയ ചിത്രത്തിന്റെ സംഗീതം ഒരുക്കിയത് അനിരുദ്ധ് രവിചന്ദർ ആണ്.