Mohanlal-Suresh Kumar: 56 വര്‍ഷത്തെ മോഹൻലാല്‍ – സുരേഷ് കുമാര്‍ സൗഹൃദത്തിൽ വിള്ളല്‍ സംഭവിച്ചോ?
Mohanlal and G Suresh Kumar Friendship: ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് മോഹൻലാലും രംഗത്ത് എത്തിയിരിക്കുകയാണ്. ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക് പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് ‘നമുക്ക് എന്നും സിനിമയുടെ ഒപ്പം നിൽക്കാം’ എന്നാണ് മോഹൻലാൽ കുറിച്ചത്.
കഴിഞ്ഞ രണ്ട് ദിവസമായി മലയാള സിനിമ സംഘടനയിൽ നടക്കുന്ന അഭിപ്രായ വ്യത്യാസങ്ങളാണ് വാർത്തകളിൽ നിറയുന്നത്. മലയാള സിനിമ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ അഭിപ്രായ വ്യത്യാസങ്ങളാണ് ചർച്ചയ്ക്ക് കാരണം. പത്രസമ്മേളനത്തിൽ നിർമാതാവ് സുരേഷ് കുമാർ പറഞ്ഞ പല കാര്യങ്ങളും യോജിക്കാൻ പറ്റാത്തതായിരുന്നു. താരങ്ങളുടെ പ്രതിഫലത്തെ സംബന്ധിച്ച് പറഞ്ഞതും, അഭിനേതാക്കള്‍ നിര്‍മാണ രംഗത്തേക്ക് ഇറങ്ങുന്നതിനെ എതിര്‍ത്തതും, ഒരു സിനിമയും നൂറ് കോടി ക്ലബ്ബില്‍ എത്തിയിട്ടില്ല എന്നുമൊക്കെ പറഞ്ഞത് വലിയ രീതിയിലുള്ള വിമർശനങ്ങൾക്കാണ് വഴിവച്ചത്.
ഇതിനു പിന്നാലെയാണ് ആന്റണി പെരുമ്പാവൂര്‍ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് എത്തിയത്. മറ്റാരുടെയോ സ്വാധീനത്തിന്റെ പുറത്താണ് സുരേഷ് കുമാർ പ്രതികരിക്കുന്നത് എന്നായിരുന്നു ഫേസ്ബുക്കിൽ പങ്കുവച്ച മൂന്ന് പേജുള്ള കുറിപ്പിൽ ആന്റണി പെരുമ്പാവൂർ പറഞ്ഞത്. ലൂസിഫര്‍ എന്ന ചിത്രത്തിന്റെ നിര്‍മാണ ചെലവിനെ കുറിച്ച് സംസാരിച്ചതും ആന്റണി പെരുമ്പാവൂരിനെ ഈ പ്രതികരണത്തിന് പ്രേരിപ്പിച്ചു.
Also Read:‘നമുക്കെന്നും സിനിമയുടെ ഒപ്പം നിൽക്കാം’; ആന്റണിക്കൊപ്പം മോഹൻലാലും
സംഭവത്തിനു പിന്നാലെ വൻ താരനിരയാണ് ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് എത്തിയത്. പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ അടക്കം നിരവധി പേർ പിന്തുണച്ച് എത്തിയത് വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് മോഹൻലാലും രംഗത്ത് എത്തിയിരിക്കുകയാണ്. ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക് പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് ‘നമുക്ക് എന്നും സിനിമയുടെ ഒപ്പം നിൽക്കാം’ എന്നാണ് മോഹൻലാൽ കുറിച്ചത്. കഴിഞ്ഞ ദിവസം ആശിര്‍വാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂര്‍ സംസാരിച്ചതും മോഹൻലാലിന്റെ അറിവോടെ തന്നെയാകും. ഇതോടെ ചർച്ചയാകുന്നത് 56 വര്‍ഷത്തെ മോഹൻലാൽ- സുരേഷ് കുമാര്‍ സൗഹൃദമാണ്. ഇതിൽ വിള്ളൽ സംഭവിച്ചോ എന്നാണ് ഉയരുന്ന ചോദ്യം.
മലയാള സിനിമയിലെ ഹിറ്റ് കോമ്പോ ആയിരുന്നു പ്രിയദര്‍ശന്‍ – മോഹന്‍ലാല്‍ – സുരേഷ് കുമാര്‍ കൂട്ടുകൊട്ട്. ഇതിനു പുറമെ ഇവരുടെ സൗഹൃദവും വലിയ ശ്രദ്ധ നേടിയിരുന്നു. താൻ ഒരു നടനാകാനുള്ള കാരണം സുരേഷ് കുമാറാണ് എന്ന് മോഹന്‍ലാല്‍ തന്നെ തുറന്ന് പറഞ്ഞിട്ടുള്ളതാണ്. 1996-ൽ ഗവണ്‍മെന്റ് മോഡല്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കാലം മുതലേ തുടങ്ങിയ സൗഹൃദമാണ് . ഇതാണ് ഇന്ന് ചോദ്യചിഹ്നത്തിൽ അവസാനിക്കുന്നത്.