Mohanlal-Mammootty: മലയാള സിനിമ മമ്മൂട്ടിയുടെ കയ്യില്‍ അല്ലെ; മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ പോയാല്‍ നല്ല പണം കിട്ടും: സേതു ലക്ഷ്മി
Sethulakshmi About Mammootty and Mohanlal: മലയാള സിനിമയിലെ ഒരു പ്രമുഖ നടിയാണ് സേതുലക്ഷ്മി. നാടകരംഗത്ത് നിന്ന് സിനിമയിലേക്ക് എത്തിയ അവര്‍ അമ്മ വേഷങ്ങളിലൂടെ ശ്രദ്ധേയയായി. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍താരങ്ങളോടൊപ്പം അഭിനയിക്കാനുള്ള അവസരവും അവര്‍ക്ക് ലഭിച്ചു. തന്റെ അഭിനയ അനുഭവങ്ങളും അവരുടെ വ്യക്തിജീവിതത്തിലെ പ്രതിസന്ധികളും പങ്കുവെക്കുകയാണ് സേതുലക്ഷ്മി. മമ്മൂട്ടിയെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും സേതുലക്ഷ്മി സംസാരിക്കുന്നു.
നടി സേതുലക്ഷ്മിയെ ആര്‍ക്കാണ് അറിയാത്തത്. മലയാള സിനിമയില്‍ വ്യത്യസ്തങ്ങളായ അമ്മ വേഷങ്ങള്‍ ചെയ്തുകൊണ്ടാണ് സേതുലക്ഷ്മി ശ്രദ്ധിക്കപ്പെടുന്നത്. നാടകത്തില്‍ നിന്ന് സിനിമയിലേക്കെത്തിയ സേതുലക്ഷ്മി ഇപ്പോള്‍ സീരിയലുകളിലും സജീവമാണ്. ഏത് കഥാപാത്രത്തെയും അനായാസം അവതരിപ്പിക്കാനുള്ള കഴിവ് തന്നെയാണ് അവരെ ശ്രദ്ധേയയാക്കുന്നത്.
മലയാള സിനിമ കണ്ട് ശീലിച്ച് വന്ന അമ്മ വേഷങ്ങളില്‍ നിന്ന് എത്രയോ വ്യത്യസ്തമായിരുന്നു സേതുലക്ഷ്മി വെള്ളിത്തിരയിലേക്കെത്തിച്ച കഥാപാത്രങ്ങള്‍. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത മൗനരാഗം എന്ന സീരിയലില്‍ സേതുലക്ഷ്മി അവതരിപ്പിച്ച അമ്മ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഹൗ ഓള്‍ഡ് ആര്‍യു, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തുടങ്ങിയ ചിത്രങ്ങളില്‍ സേതുലക്ഷ്മി അവതരിപ്പിച്ച കഥാപാത്രവും പ്രശംസകള്‍ ഏറ്റുവാങ്ങി. മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം തുടങ്ങി ഒട്ടനവധി താരങ്ങളോടൊപ്പം അഭിനയിക്കാനുള്ള അവസരവും സേതുലക്ഷ്മിക്ക് ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് സേതുലക്ഷ്മി. മാസ്റ്റര്‍ ബിന്‍ എന്ന യൂട്യൂബ് ചാനലിനോടാണ് സേതുലക്ഷ്മി മനസുതുറക്കുന്നത്.




”സൂപ്പര്‍താരങ്ങള്‍ക്കൊപ്പം പേടിച്ച് പേടിച്ചാണ് അഭിനയിക്കാറ്. പക്ഷെ രാജാധിരാജയില്‍ ഞാന്‍ പറഞ്ഞ ഡയലോഗ് കേട്ട് മമ്മൂട്ടി ചിരിക്കുകയായിരുന്നു. ലക്ഷ്മി റായിയും മമ്മൂട്ടിയും കെട്ടിപ്പിടിച്ച് നില്‍ക്കുമ്പോള്‍ ഞാന്‍ കയറിചെല്ലുന്ന സീന്‍ ആയിരുന്നു. ഓരോ നാശങ്ങള്‍ വേണ്ടാത്ത സമയത്ത് കയറി വരുന്നുവെന്ന് മമ്മൂട്ടി പറയുമ്പോള്‍ ഇതിനൊക്കെ നേരവും കാലവുമൊക്കെ ഉണ്ടെന്ന് ഞാന്‍ പറഞ്ഞു. ഇത് കേട്ട് മമ്മൂട്ടി ചിരിക്കുകയായിരുന്നു.
അന്ന് മമ്മൂട്ടി ഒരുപാട് കാര്യങ്ങള്‍ പറഞ്ഞുതന്നിരുന്നു. എനിക്കൊരുപാട് കാര്യങ്ങള്‍ പറഞ്ഞ് തരാന്‍ അറിയാം. അതിന് പണം തരണം എന്നായിരുന്നു പറഞ്ഞത്. സിനിമ അദ്ദേഹത്തെ പോലുള്ളവരുടെ കയ്യിലല്ലേ. എന്നെ ഒരുപാട് ഇഷ്ടമായിരുന്നു. തമാശകളൊക്കെ പറയും. പെട്ടെന്ന് ഒരു ദിവസം എന്റെ വീട്ടില്‍ വരുമെന്ന് പറഞ്ഞ്. ഞാനാകെ വല്ലാതായി, വീട്ടില്‍ വിളിച്ച് പറയട്ടെ എന്ന് ചോദിച്ചപ്പോള്‍ പിന്നൊരിക്കല്‍ ആവട്ടെ എന്ന് പറഞ്ഞു.
മോഹന്‍ലാലിനോട് ആദ്യമെല്ലാം നല്ലതുപോലെ ആയിരുന്നു. പിന്നെ അദ്ദേഹം മുകളിലേക്ക് പോകുകയല്ലേ. പട്ടാളം ഒക്കെ ആയില്ലെ. മോഹന്‍ലാലിന് ഗൗരവം വന്നതല്ല, എനിക്കായിരുന്നു. മോനെ മക്കളെ എന്നൊക്കെയായിരുന്നു ഞാന്‍ ആദ്യം വിളിച്ചിരുന്നത്. ഇപ്പോള്‍ ഇത്രയും വലിയ ആളായില്ലേ. അതിന് ശേഷം സാര്‍ എന്നൊക്കെയാണ് ഞാന്‍ വിളിക്കാറുള്ളത്.
Also Read: Mohanlal-Suresh Kumar: 56 വര്‍ഷത്തെ മോഹൻലാല്‍ – സുരേഷ് കുമാര്‍ സൗഹൃദത്തിൽ വിള്ളല്‍ സംഭവിച്ചോ?
മോഹന്‍ലാലിനൊപ്പമാണ് അഭിനയിക്കാന്‍ പോകുന്നതെങ്കില്‍ നല്ല പണം കിട്ടും. അദ്ദേഹം എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. മകന്റെ ചികിത്സയുടെ സമയത്ത് സഹായിച്ചു. ഫേസ്ബുക്കിലൂടെ ആരൊക്കെ പൈസ ഇട്ടു എന്ന് അറിഞ്ഞൂടാ. അജു വര്‍ഗീസ് രണ്ട് ലക്ഷം രൂപ തന്നു. പിന്നെ ഒരു ലക്ഷവും അന്‍പതിനായിരവും എല്ലാമായി ഒരുപാട് പേര്‍ സഹായിച്ചു, എല്ലാവരോടും നന്ദിയുണ്ട്,” സേതുലക്ഷ്മി പറയുന്നു.