Alleppey Ashraf: ‘അവസാന നാളുകളിൽ ആ നടനെ ഏറ്റവുമധികം ശുശ്രൂഷിച്ചത് ലിസിയാണ്; ലക്ഷങ്ങൾ വിലവരുന്ന മരുന്നുകൾ അമേരിക്കയിൽ നിന്നെത്തിച്ചു’
Alleppey Ashraf on Cochin Haneefa -lissy Relationship: അവസാന നാളുകളിൽ ഹനീഫയെ ഏറ്റവുമധികം ശുശ്രൂഷിച്ചത് ലിസിയാണ്. ഒന്നരലക്ഷം രൂപ വിലവരുന്ന മരുന്നുകൾ പോലും ലിസി അമേരിക്കയിൽ നിന്ന് വരുത്തി നൽകിയിരുന്നു. മാത്രമല്ല കൃത്യമായി മരുന്ന് നൽകിയും ആശ്വസിപ്പിച്ചും ലിസി ഒപ്പം തന്നെയുണ്ടായിരുന്നു.

പ്രേക്ഷകർക്ക് ഒരു കാലത്ത് ഏറെ പ്രിയങ്കരിയായിരുന്നു നടി ലിസി. എന്നാൽ സംവിധായകൻ പ്രിയദർശനുമായുള്ള വിവാഹത്തിനു പിന്നാലെ സിനിമ ജീവിതത്തിൽ നിന്ന് താരം ഇടവേളയെടുക്കുകയായിരുന്നു.എന്നാൽ ഇന്ന് സിനിമ രംഗത്ത് അത്ര സജീവമല്ലെങ്കിലും ലിസിയെന്ന നടിയെ ഇന്നും മലയാളികൾ മറന്നിട്ടില്ല. ഇരുവരുടെ പ്രണയവും വീട്ടുക്കാരെ എതിർത്തുകൊണ്ടുള്ള വിവാഹവും ഏറെ ചർച്ചാവിഷയാമായിരുന്നു. സിനിമ രംഗത്തുള്ള പലരും ഇവരുടെ ബന്ധത്തിനു കൂട്ടുനിന്നിരുന്നു. ഇതിൽ പ്രധാനപ്പെട്ടൊരാളായിരുന്നു അന്തരിച്ച നടൻ കൊച്ചിൻ ഹനീഫ. വിവാഹകാര്യത്തിൽ താരം മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു. ഇപ്പോഴിതാ ലിസിയും നടൻ കൊച്ചിൻ ഹനീഫയുമായുള്ള ബന്ധത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്.
അവസാന കാലത്ത് കരൾ രോഗബാധിതനായ കൊച്ചിൻ ഹനീഫയെ സഹായിച്ചത് ലിസിയാണെന്നാണ് ആലപ്പി അഷ്റഫ് പറയുന്നത്. രോഗം മൂര്‍ച്ചിച്ചപ്പോള്‍ ലിസി പറഞ്ഞാൽ മാത്രമേ കൊച്ചിൻ ഹനീഫ മരുന്നുകൾ കഴിക്കാറുള്ളുവെന്നും ആലപ്പി അഷ്റഫ് പറയുന്നു. ഹനീഫിക്കയുടെ അശ്രദ്ധ കാരണമാണ് ഇത്തരം ഒരു ദുർവിധി വന്നതെന്നെും അല്ലെങ്കിൽ ഇപ്പോഴും നമ്മുടെ കൂടെ കാണുമെന്നാണ് ലിസി പറഞ്ഞത്.
കരളിന്റെ അസുഖം ആദ്യമേ കണ്ടുപിടിച്ചപ്പോൾ ഹനീഫ അത് നിസാരമായി കാണുകയായിരുന്നു. എല്ലാവരിൽ നിന്നും രോഗം ഹനീഫ്ക്ക മറച്ച് വെച്ചു. രോഗം കണ്ട് പിടിച്ചപ്പോൾ ഫസ്റ്റ് സ്റ്റേജായിരുന്നു. ചികിത്സിച്ച് ഭേദമാക്കാമായിരുന്നു. എന്നാൽ സ്വന്തം ഭാര്യയോട് പോലും നിസാര രോഗമാണെന്ന് പറഞ്ഞ് മറച്ച് വച്ചു. കരളിന്റെ അസുഖമായതിനാലും സിനിമ കാരനായതിനാലും എല്ലാവരും ചിന്തിക്കും മദ്യപാനമായിരിക്കുമെന്ന് എന്നാൽ കൊച്ചിൻ ഹനീഫ ജീവിതത്തിൽ മദ്യപിച്ചിട്ടില്ലെന്ന് ആലപ്പി അഷ്റഫ് പറയുന്നു. മാത്രമല്ല അദ്ദേഹം അഞ്ച് നേരം നിസ്കരിക്കുന്ന ഒരാളായിരുന്നുവെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.
ചികിത്സിച്ച ചില ഡോക്ടർമാർ വളരെ സ്ട്രിക്റ്റായി പറഞ്ഞാൽ പിന്നെ ആ ഡോക്ടറുടെയടുത്ത് ഹനീഫ പോകാറില്ലെന്നും പുതിയ ഡോക്ടറെ സമീപിക്കുമെന്നും അഷ്റഫ് പറയുന്നു. ഇത്തരത്തിൽ രോഗം മറച്ച് വെച്ച് അദ്ദേഹം അഭിനയം തുടർന്നുകൊണ്ടിരുന്നു ഇതിനൊപ്പം അദ്ദേഹത്തിന്റെ രോഗത്തിന്റെ സ്റ്റേജുകൾ മാറിക്കൊണ്ടിരുന്നുവെന്നും അഷ്റഫ് പറയുന്നു. അവസാനം ചികിത്സിച്ചത് മദ്രാസിലെ എംജിആർ മെഡിക്കൽ കോളേജിലെ ലിസിയുടെ സുഹൃത്തായ ഡോക്ടറുടെയടുത്തായിരുന്നു. ഇവിടെ നിന്ന് ഡോക്ടർ ലിസിയോട് പറഞ്ഞു ഇത് നാലാമത്തെ സ്റ്റേജാണ് ഇനി സാധ്യതകൾ കുറവാണെന്നും.ഇത് കേട്ട ലിസി ആകെ തകർന്നു പോയി. ലിസി ആദ്യം ഈ വിവരം അറിയിച്ചത് മമ്മൂട്ടിയെയാണ്. തുടർന്ന് ജോഷി, ദിലീപ് എന്നിവരെയും അറിയിക്കുന്നു . ഹനീഫയുടെ ഭാര്യയോട് പോലും വിവരം പറഞ്ഞത് ലിസിയാണ്. എല്ലാവരും ഹനീഫയെ ഒരു നോക്ക് കാണാൻ ആശുപത്രിയിലെത്തി. താനെന്തിനാണ് ഇത് മറച്ച് വെച്ചത് എയ്ഡ്സ് ഒന്നുമല്ലല്ലോയെന്ന് മമ്മൂട്ടി ഹനീഫയോട് സങ്കടത്തോടെ ചോദിച്ചു. അവിടെ കൂടിയ എല്ലാവർക്കും ഇതേ അഭിപ്രായമായിരുന്നെന്നും ആലപ്പി അഷ്റഫ് ഓർത്തു.
അവസാന നാളുകളിൽ ഹനീഫയെ ഏറ്റവുമധികം ശുശ്രൂഷിച്ചത് ലിസിയാണ്. ഒന്നരലക്ഷം രൂപ വിലവരുന്ന മരുന്നുകൾ പോലും ലിസി അമേരിക്കയിൽ നിന്ന് വരുത്തി നൽകിയിരുന്നു. മാത്രമല്ല കൃത്യമായി മരുന്ന് നൽകിയും ആശ്വസിപ്പിച്ചും ലിസി ഒപ്പം തന്നെയുണ്ടായിരുന്നു. ഡ്രിപ്പിട്ട് നീര് വെച്ച് നീലിച്ച കയ്യിലെ ഭാഗം മരുന്ന് വെച്ച് തുടയ്ക്കുമ്പോൾ ഹനീഫിക്കയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് താൻ കണ്ടിരുന്നുവെന്ന് ലിസി ഒരിക്കൽ പറഞ്ഞിട്ടുണ്ടെന്നും ആലപ്പി അഷ്റഫ് പറയുന്നു.കയ്യിൽ നിന്ന് ഒരുപാട് പണം ചെലവായിട്ടുണ്ടെന്ന് തനിക്ക് അറിയാമെന്ന് ലിസിയോട് ഹനീഫ പറഞ്ഞപ്പോൾ തന്റെ സ്വന്തം സഹോദരന് വേണ്ടിയല്ലേ, അതൊന്നും കാര്യമാക്കേണ്ട എന്നാണ്.