ലാലേട്ടനുമൊത്തുള്ള സിനിമ വരുന്നു എന്ന വാർത്തകൾക്ക് പിന്നിലെ സത്യമെന്ത്? എങ്ങനെയായിരിക്കണം ആ സിനിമ; വെളിപ്പെടുത്തി സംവിധായകൻ ചിദംബരം

Is Mohanlal team-up happening? 'Balan' director Chidambaram clarifies viral rumors: ബലൻ സിനിമക്ക് അപ്പുറമുള്ള ചില അഭ്യൂഹങ്ങളാണ് സംവിധായകൻ ചിദംബരത്തെ ചുറ്റിപ്പറ്റി ഇപ്പോൾ പ്രചരിക്കുന്നത്. മോഹൻലാലുമൊത്ത് ഒരു സിനിമ ചെയ്യാൻ ചിദംബരം തയ്യാറെടുക്കുന്നു എന്നാണ് പ്രചരിക്കുന്ന വാർത്ത. ഇക്കാര്യത്തിലാണ് ഇപ്പോൾ ചിദംബരം ഒരു തുറന്നുപറച്ചിൽ നടത്തിയിരിക്കുന്നത്.

ലാലേട്ടനുമൊത്തുള്ള സിനിമ വരുന്നു എന്ന വാർത്തകൾക്ക് പിന്നിലെ സത്യമെന്ത്? എങ്ങനെയായിരിക്കണം ആ സിനിമ; വെളിപ്പെടുത്തി സംവിധായകൻ ചിദംബരം

മോഹൻലാൽ/ ചിദംബരം

Published: 

13 Jun 2026 | 09:00 PM

ജാനേമൻ എന്ന സിനിമയിലുടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ചിദംബരം. മലയാള സിനിമയിലേക്ക് രാജ്യത്തെ മുഴുവൻ സിനിമ ആസ്വാദകരെയും എത്തിച്ച മഞ്ഞുമ്മൽ ബോയ്സ് എന്ന ‘ബ്രൻഡ്’ അണിയിച്ചൊരുക്കിയ സംവിധായകൻ. ബാലൻ ദ് ബോയ് എന്ന ചിത്രവുമായാണ് ഇത്തവണ ചിദംബരം സിനിമാ ആസ്വാദകർക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്. ചിത്രത്തിൻ്റെ വിശേഷങ്ങളുമായി സംവിധായകൻ അഭിമുഖങ്ങളിൽ സജീവമാണ് ഇപ്പോൾ. എന്നാൽ ബലൻ സിനിമക്ക് അപ്പുറമുള്ള ചില അഭ്യൂഹങ്ങളാണ് സംവിധായകൻ ചിദംബരത്തെ ചുറ്റിപ്പറ്റി ഇപ്പോൾ പ്രചരിക്കുന്നത്. മോഹൻലാലുമൊത്ത് ഒരു സിനിമ ചെയ്യാൻ ചിദംബരം തയ്യാറെടുക്കുന്നു എന്നാണ് പ്രചരിക്കുന്ന വാർത്ത. ഇക്കാര്യത്തിലാണ് ഇപ്പോൾ ചിദംബരം ഒരു തുറന്നുപറച്ചിൽ നടത്തിയിരിക്കുന്നത്.

മോഹൻലാലുമായി ഒരു കോളാബ് വരുന്നുണ്ട് എന്ന് ഒരു വാർത്ത കേൾക്കുന്നുണ്ടല്ലോ, അച്ഛൻ അടുത്തിടെ ഒരു പോസ്റ്റ് പങ്കുവയ്ക്കുകയും ചെയ്തിരുന്നു എന്നായിരുന്നു ചോദ്യം. എന്നാൽ അച്ഛൻ എന്തിനാണ് പോസ്റ്റ് ചെയ്തത് എന്നത് അച്ഛനോട് തന്നെ ചോദിക്കണം എന്നായിരുന്നു തമാശയെന്നോണം ചിദംബരത്തിൻ്റെ മറുപടി. “മോഹൻലാലുമായി ഒരു പടം ചെയ്യാൻ എനിക്കും ആഗ്രഹമുണ്ട്. ഒരു കഥയുണ്ടായതിന് ശേഷം അതിൽ മോഹൻലാൽ അല്ലെങ്കിൽ മമ്മൂട്ടി എന്ന സ്റ്റാർ എന്നതിലുപരി അവരിലെ അഭിനയതാക്കളെ തുറന്നുകാട്ടുന്ന രീതിയിലായിരിക്കും സിനിമ ചെയ്യുക, ആ നിലയിൽ താരങ്ങളുമായി കൊളാബറേറ്റ് ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ആ സിനിമയിൽ ഏത് രീതിയിലാണ് മോഹൻലാലിനെ കാണാൻ ഇഷ്ടം എന്നും ചിദംബരം വെളിപ്പെടുത്തി.

Also Read: Drishyam 3 OTT Release: ക്ലാസ്സിക് ക്രിമിനലിൻ്റെ മൂന്നാം വരവിനൊരുങ്ങി ഒ.ടി.ടി, ദൃശ്യം 3 ജൂൺ 18 മുതൽ പ്രൈം വീഡിയോസിൽ

“ലാലേട്ടൻ എന്നാൽ, പൊടി പറക്കണം സ്ക്രീനിൽ വന്നാൽ. മീശ പിരിക്കണം പൊടി പറത്തിയിരിക്കണം, അത് രണ്ടും നടക്കണം. ലാലേട്ടനെ സ്ക്രീനിൽ കൊണ്ടുവരുമ്പോൾ അത്രയെങ്കിലും നമ്മൾ ചെയ്യേണ്ടെ. കാരണം അത് ഫാൻസ് എക്സ്പെക്ട് ചെയ്യും. ലാലേട്ടൻ്റെ പടങ്ങൾ സെലിബ്രേഷനാണ്.” ചിദംബരം പറഞ്ഞു. മമ്മൂട്ടിയെ ത്രില്ലർ സിനിമകളിലേക്ക് തിരഞ്ഞെടുക്കാനാണ് ഇഷ്ടം എന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ചാനലിന് നൽകിയ അഭിമുഖത്തിടെ ഉയർന്ന ചോദ്യത്തിന് മറുപടിയായാണ് ചിദംബരത്തിൻ്റെ വെളിപ്പെടുത്തൽ.

അതേസമയം മഞ്ഞുമ്മൽ ബോയ്സ് എന്ന വമ്പൻ ഹിറ്റിന് ശേഷം ചിദംബരത്തിൻ്റെ സംവിധാനത്തിൽ വരുന്ന ബാലൻ ദ് ബോയ് എന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് മലയാളികൾ. ചിത്രത്തിൻ്റെ ട്രെയിലറിന് ഇതിനോടകം തന്നെ വലിയ സ്വീകാര്യത ലഭിച്ചുകഴിഞ്ഞൂ. മഞ്ഞുമ്മല്‍ ബോയ്‌സിനേക്കാള്‍ സംവിധായകനെന്ന നിലയില്‍ ബുദ്ധിമുട്ട് നേരിട്ടത് ബാലനിലായിരുന്നു എന്ന് നേരത്തെ നൽകിയ ഒരു അഭിമുഖത്തിൽ ചിദംബരം വ്യക്തമാക്കിയിരുന്നു. മഞ്ഞുമ്മല്‍ ഒരു പക്ക സര്‍വൈവല്‍ സ്റ്റോറി ആയിരുന്നെങ്കില്‍ ബാലന്‍ കുറേ ക്ലോസ് ഇമോഷന്‍സിന് പ്രധാന്യമുള്ള ചിത്രമാണ്. ബാലനും ഒരുതരത്തില്‍ സര്‍വൈവല്‍ സ്‌റ്റോറി തന്നൊയാണ്. പക്ഷേ മഞ്ഞുമ്മല്‍ ബോയ്‌സുമായി ഒട്ടും സാമ്യമില്ല എന്നും ചിദംബരം വ്യക്തമാക്കിയിരുന്നു. ജൂണ്‍ 19 നാണ് ബാലൻ ദ് ബോയ് തിയേറ്ററുകളില്‍ എത്തുന്നത്.

English Summary

Director Chidambaram (Manjummel Boys) clarified that rumors of an upcoming movie with superstar Mohanlal are entirely false. Responding to social media buzz sparked by his father, he confirmed no discussions have occurred, though he expressed a strong desire to direct Mohanlal in a massive, high-energy commercial celebration film.

Loading...
Unable to load recommendations.
Follow Us
Related Stories
Mahima Nambiar: മുഖത്ത് 20 തുന്നലുകൾ, പ്ലാസ്റ്റിക് സർജറി കഴിഞ്ഞ് ആറാം നാൾ സെറ്റിൽ; മഹിമയെ കുറിച്ച് ‘മണ്ടാടി’ സംവിധായകൻ
Actress Urvashi: ‘അവർ പറയുന്നതുപോലെ ചെയ്തില്ലെങ്കിൽ ചിലപ്പോൾ അടിച്ചെന്നിരിക്കും’; കമൽഹാസൻ്റെ ഉപദേശവും ഉർവശിയുടെ മറുപടിയും
Big boss Malayalam Season 8: അല്പം സോഫ്റ്റ് ആയി! പുറത്ത് ശ്രീലക്ഷ്മിയുടെ പ്രശ്നം ഇതോ?
G Venugopal: ജി വേണുഗോപാലിനെ കേരള സാഹിത്യ അക്കാദമി ചെയർമാനായി നിയമിച്ചു
Nivin Pauly: അച്ഛന് ഇതൊന്നും കാണാൻ കഴിഞ്ഞില്ല, ഒന്ന് വിളിക്കാനാകുന്നില്ലല്ലോ’; ഉള്ളുതൊട്ട് നിവിൻ പോളിയുടെ വാക്കുകൾ
Hema Committee Report: ബോധപൂർവ്വം വൈകിപ്പിച്ചു! ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാതിരിക്കാൻ വിവരാകാശ കമ്മീഷനിൽ ഗൂഢാലോചന നടന്നു
തൈര് ഈ രീതിയിൽ കഴിച്ചാൽ തടി കുറയും!
കൈയിലെ മീന്‍ നാറ്റം എളുപ്പത്തില്‍ മാറ്റാം, ഇതാ ടിപ്‌സ്‌
വില ഒരു ലക്ഷത്തിൽ താഴെ 113 കിലോമീറ്റർ റേഞ്ചും - ചേതക്ക് C2501
മുരിങ്ങക്കായിയോ മുരിങ്ങയിലയോ ബെസ്റ്റ്?
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം