Tovino Thomas and Balan Movie : നിങ്ങള്‍ ഇതുവരെ കാണാത്ത ടോവിനോ ആയിരിക്കും ബാലനില്‍ ; സംവിധായകന്‍ ചിദംബരത്തിന്റെ ഉറപ്പ്

Tovino's character Balan Movie : സിനിമാ പ്രേമികള്‍ക്കിടയില്‍ ഇപ്പോള്‍ ചൂടേറിയ ചര്‍ച്ചയാണ് ചിദംബരത്തിന്റെ സംവിധാനത്തില്‍ എത്തുന്ന ബാലന്‍ ദി ബോയ്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി പുറത്ത് വരുന്ന ഒരോ അപഡേറ്റുകളും ഏറെ കൗതുകത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. ട്രെയ്‌ലര്‍ പുറത്ത് വന്ന ദിവസം മുതലേ ചിത്രത്തിലെ ടോവിനോ തോമസിന്റെ കഥാപാത്രത്തെ കുറിച്ച് കുറേ പേര്‍ സംശയങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ആ സംശയങ്ങള്‍ക്കെല്ലാം സംവിധായകന്‍ ചിദംബരം തന്നെ മറുപടി നല്‍കിയിരിക്കുകയാണ്.

Tovino Thomas and Balan Movie : നിങ്ങള്‍ ഇതുവരെ കാണാത്ത ടോവിനോ ആയിരിക്കും ബാലനില്‍ ; സംവിധായകന്‍ ചിദംബരത്തിന്റെ ഉറപ്പ്

ടോവിനോ തോമസ്, ബാലന്‍ ദി ബോയ്

Published: 

14 Jun 2026 | 12:44 PM

സിനിമാ പ്രേമികള്‍ക്കിടയില്‍ ഇപ്പോള്‍ ചൂടേറിയ ചര്‍ച്ചയാണ് ചിദംബരത്തിന്റെ സംവിധാനത്തില്‍ എത്തുന്ന ബാലന്‍ ദി ബോയ്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി പുറത്ത് വരുന്ന ഒരോ അപഡേറ്റുകളും ഏറെ കൗതുകത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. ട്രെയ്‌ലര്‍ പുറത്ത് വന്ന ദിവസം മുതലേ ചിത്രത്തിലെ ടോവിനോ തോമസിന്റെ കഥാപാത്രത്തെ കുറിച്ച് കുറേ പേര്‍ സംശയങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ആ സംശയങ്ങള്‍ക്കെല്ലാം സംവിധായകന്‍ ചിദംബരം തന്നെ മറുപടി നല്‍കിയിരിക്കുകയാണ്.

ഇതുവരെ കാണാത്ത ടോവിനോയെ പ്രതീക്ഷിക്കാം

ടോവിനൊയുടെ ക്യാരക്ടര്‍ തീര്‍ച്ചയായും വ്യത്യസ്തമായിരിക്കും എന്നാണ് സംവിധായകന്‍ പറയുന്നത്. ഇതുവരെ കാണാത്ത ഒരു ടോവിനോയെ ബാലനില്‍ പ്രതീക്ഷിക്കാം. സ്റ്റാര്‍ഡം കണ്ടിട്ടൊന്നുമല്ല ടൊവിനൊയെ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്യുന്നത്, ഒരു പ്രോപ്പര്‍ ആക്ടര്‍ എന്ന നിലയിലാണ്. അദ്ദേഹത്തിന് പകരം വേറെ ഒരു ഓപ്ഷനെ കറിച്ച് ചിന്തിച്ചിരുന്നില്ല, ആദ്യം തന്നെ ടോവിനോയെ തന്നെയാണ് സമീപിച്ചത്. കഥയും ക്യാറക്ടറും ഇഷ്ടപ്പെട്ടു അങ്ങനെ അദ്ദേഹം ഒ.കെ പറഞ്ഞു.

Also Read: തേന്മാവിന്‍ കൊമ്പത്ത് ഒരു പ്രതീക്ഷയുമില്ലാതെ ചെയ്ത സിനിമ, പക്ഷേ ഏറെ പ്രതീക്ഷിച്ച പടങ്ങള്‍ പലതും പൊട്ടിയെന്ന് പ്രിയദര്‍ശന്‍

സംവിധായകരെ അഭിനയിപ്പിക്കാന്‍ എളുപ്പം

ഗണപതിയുടെ കണ്ടുപിടുത്തമായിരുന്നു സംവിധായകന്‍ ഗിരീഷ് എ.ഡിയെ പോലീസ് ഓഫീസറായി അവതരിപ്പിക്കാം എന്നത്. സംവിധായകരെ ഡയറക്ട് ചെയ്യാന്‍ പൊതുവെ എളുപ്പമാണെന്നും ചിദംബരം വ്യക്തമാക്കി. കാരണമെന്തെന്നാല്‍ അവര്‍ക്ക് കൂടുതല്‍ ടെക്‌നിക്കല്‍ നോളജും നമ്മള്‍ എങ്ങനെയാണ് ഷോട്ട് പ്ലേസ് ചെയ്യാന്‍ പോകുന്നത് എന്നും ധാരണ ഉണ്ടാകും. അതുകൊണ്ട് പ്രത്യേകിച്ച് അക്കാര്യങ്ങള്‍ വിശദീകരിച്ച് നല്‍കേണ്ടി വരുന്നില്ല. എക്‌സ്പീരിയന്‍സ് ഉള്ള താരങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെയാണ് കാരണം അവര്‍ നമ്മള്‍ പറയാതെ തന്നെ കൂടുതല്‍ കോണ്‍ട്രിബ്യൂട്ട് ചെയ്യും. ജാന്‍ എ മന്‍ സിനിമയില്‍ ലാല്‍ സാറിനെ ഡയറക്ട് ചെയ്യുമ്പോള്‍ തുടക്കത്തില്‍ പേടിയായിരുന്നു. അത്രയും വലിയൊരു സംവിധായകനും നടനും ആണല്ലോ. പക്ഷേ അദ്ദേഹം വന്ന് രണ്ട് സീന്‍ അഭിനയിച്ചു കഴിഞ്ഞപ്പോഴാണ് ഇതൊരു സിനിമയാണെന്ന ഒരു ഫീല്‍ സെറ്റില്‍ വരുന്നത്. അത്തരം നടന്മാര്‍ ഫ്രെയിമിലേക്ക് വരുമ്പോള്‍ തന്നെ ഒരു സിനിമാറ്റിക് ഫീല്‍ ഷോട്ടിന് ലഭിക്കുമെന്നും ചിദംബരം പറയുന്നു.

എന്തായാലും ബാലന്‍ ദി ബോയ് ചിത്രത്തിനായി പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. ജൂണ്‍ 19 നാണ് സിനിമ റിലീസ് ചെയ്യുക. കെ.വി.എന്‍ പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ആവേശം, രോമാഞ്ചം എന്നീ ചിത്രങ്ങള്‍ ഒരുക്കിയ ജിത്തു മാധവനാണ് തിരക്കഥ തയ്യാക്കിയിരിക്കുന്നത്.

English Summary

Chidambaram’s upcoming film Balan the Boy is currently the hot topic of discussion among movie lovers. Every update that comes out ahead of the film’s release is being received with great curiosity by the audience. Ever since the trailer was released, many people have been raising doubts about Tovino Thomas’ character in the film. Now, director Chidambaram himself has answered all those doubts.

Follow Us
Related Stories
Ansiba Hassan – AMMA Controversy: അൻസിബ തന്നെ മതം മാറ്റാൻ ശ്രമിച്ചിട്ടില്ലെന്ന് പ്രൊഡക്ഷൻ കൺട്രോളറുടെ മകൻ്റെ മൊഴി, കേസിൽ മൊഴി നൽകി നീന കുറുപ്പും
Director Priyadarshan’s Intrerview : തേന്മാവിന്‍ കൊമ്പത്ത് ഒരു പ്രതീക്ഷയുമില്ലാതെ ചെയ്ത സിനിമ, പക്ഷേ ഏറെ പ്രതീക്ഷിച്ച പടങ്ങള്‍ പലതും പൊട്ടിയെന്ന് പ്രിയദര്‍ശന്‍
Balan – The Boy:“രണ്ട് വർഷത്തിനിടെ ഞാൻ കണ്ട ഏറ്റവും മികച്ച മലയാള സിനിമ”; ബാലൻ ദ് ബോയ് ടീമിനൊപ്പം പ്രിയദർശനൻ
ലാലേട്ടനുമൊത്തുള്ള സിനിമ വരുന്നു എന്ന വാർത്തകൾക്ക് പിന്നിലെ സത്യമെന്ത്? എങ്ങനെയായിരിക്കണം ആ സിനിമ; വെളിപ്പെടുത്തി സംവിധായകൻ ചിദംബരം
“വെറുതെ ചൊറിയാൻ ചെല്ലരുത്, ഇന്ദ്രൻസിൻ്റെ മറ്റൊരു മുഖം നിങ്ങൾ കണ്ടിട്ടുണ്ടാകില്ല”; രാജസേനന് പറയാനുണ്ട് ചില കാര്യങ്ങൾ
Drishyam 3 OTT Release: ക്ലാസ്സിക് ക്രിമിനലിൻ്റെ മൂന്നാം വരവിനൊരുങ്ങി ഒ.ടി.ടി, ദൃശ്യം 3 ജൂൺ 18 മുതൽ പ്രൈം വീഡിയോസിൽ
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
മഴക്കാലത്തെ തേരട്ട ശല്യം; വീട്ടമ്മമാർ അറിയാൻ
വ്യാജ മുളകുപൊടി എങ്ങനെ തിരിച്ചറിയാം?
ഒലീവ് ഓയിൽ സൂപ്പർഫുഡ് ആണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്