Balan Movie : അതെന്താ ബ്രോ എന്നെ വിളിച്ചേ!, കഥ എനിക്ക് ഒന്നും മനസിലായില്ല; ബാലിനിലെ വേഷത്തെക്കുറിച്ച് ഗിരീഷ് എ.ഡി

Girish AD about Balan Movie : ജൂണ്‍ 19 നാണ് ബാലന്‍ ദി ബോയ് എന്ന ചിദംബരം സംവിധാനം ചെയ്യുന്ന സിനിമ റിലീസ് ചെയ്യുന്നത്. അതില്‍ ഒരു പോലീസ് വേഷത്തില്‍ സംവിധായകന്‍ ഗിരീഷ് എ.ഡിയും എത്തുന്നുണ്ട്. താന്‍ എങ്ങനെ ഈ സിനിമയിലേക്ക് എത്തി എന്നതിനെ കുറിച്ചും സനിമയില്‍ അഭിനയിക്കുമ്പോള്‍ ഉണ്ടായ അനുഭവങ്ങളെ കുറിച്ചും കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ അദ്ദഹം പറഞ്ഞിരുന്നു.

Balan Movie : അതെന്താ ബ്രോ എന്നെ വിളിച്ചേ!, കഥ എനിക്ക് ഒന്നും മനസിലായില്ല; ബാലിനിലെ വേഷത്തെക്കുറിച്ച് ഗിരീഷ് എ.ഡി

ഗിരീഷ് എ.ഡി

Published: 

17 Jun 2026 | 05:02 PM

ജൂണ്‍ 19 ന് റിലീസിനെത്തുന്ന ചിദംബരത്തിന്റെ ബാലന്‍ ദി ബോയ് എന്ന സിനിമയില്‍ ഒരുപാട് പുതിയ അഭിനേതാക്കള്‍ വേഷമിട്ടിട്ടുണ്ട്. അതില്‍ ഏറ്റവും കൗതുകമുണ്ടായിക്കയത് സംവിധായകന്‍ ഗിരീഷ് എ.ഡിയാണ്. സംവിധായകനില്‍ നിന്ന് അഭിനേതാവിന്റെ റോളിലേക്ക് ഗിരീഷ് എത്തിയത് തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു. ചിത്രത്തില്‍ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് അദ്ദേഹം എത്തുന്നത്. കഴിഞ്ഞ ദിവസം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ എങ്ങനെയാണ് ബാലനിലേക്ക് എത്തിയതെന്നും അഭിനയിക്കുമ്പോള്‍ ഉണ്ടായ അനുഭവഭങ്ങളെ കുറിച്ചും പറഞ്ഞിരുന്നു.

വിളിക്കുന്നത് ഗണപതിയാണ്

തന്നെ ഗണപതിയാണ് ആദ്യം വിളിക്കുന്നത്. ഇങ്ങനെ ഒരു പടം ഉണ്ട് ചെയ്യാന്‍ പറ്റുമോ എന്നായിരുന്നു ചോദ്യം. കേട്ടപ്പോള്‍ ഞാന്‍ ആകെ സര്‍പ്രൈസ് ആയി. എന്താ ബ്രോ എന്നെ വിളിക്കുന്നെ എന്ന് അങ്ങോട്ട് ചോദിച്ചു. നേരത്തെ ചെയ്ത ഒന്ന് രണ്ട് ഷോര്‍ട്ട് ഫിലിംസ് കണ്ടിട്ടാണ് വിളിച്ചതെന്ന് മറുപടി കിട്ടി. പിന്നീട് വേഷം കേട്ടപ്പോള്‍ പോലീസ്. അപ്പോള്‍ പിന്നെയും സംശയം, എന്തുകൊണ്ടായിരിക്കും പോലീസ് എന്ന്. കാരണം പോലീസുമായി തനിക്ക് യാതൊരു ബന്ധവുമില്ല. എങ്കിലും ഓകെ പറഞ്ഞു.

ചിദംബരത്തെ കാണുന്ന് ആദ്യം

നമ്മുടെ ഫ്രണ്ട്‌സ് സര്‍ക്കിളില്‍ ഇല്ലാത്ത ഒരാള്‍ വിളിച്ച് ഇങ്ങനെ ഒരു റോള്‍ ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ സ്വാഭാവികമായിട്ടും സന്തോഷമാണ് ഉണ്ടായത്. ചിദംബരത്തെ അറിയാമെങ്കിലും നേരില്‍ കാണുന്നത് ഈ സിനിമയുമായി ബന്ധപ്പെട്ടാണ്. ശരിക്കും കഥ തനിക്ക് കേള്‍ക്കണമെന്ന് ഉണ്ടായില്ല പക്ഷേ എന്നാലും കേട്ടു, പക്ഷേ ഒന്നും മനസ്സിലായില്ല.

Also Read : മിസ്സാക്കല്ലേ…ഈ ആഴ്ച റിലീസിനെത്തുന്നത് ഈ വമ്പന്‍ മലയാളം ചിത്രങ്ങള്‍; നോക്കാം തിയേറ്റര്‍ ഒ.ടി.ടി റിലീസുകള്‍ ഏതെന്ന്

പോലീസിനെ പേടി

ഈ പ്രോജക്ടിന്റെ ഭാഗമാകുന്നതില്‍ ഹാപ്പി ആയിരുന്നെങ്കിലും പോലീസ് ഓഫീസറുടെ വേഷം കൈകാര്യം ചെയ്യാന്‍ തനിക്ക് പേടിയുണ്ടായിരുന്നു. അഭിനയിക്കാന്‍‍ ടെന്‍ഷന്‍ ഉണ്ടായിരുന്നു. കാരണം വളരെ ഓര്‍ഗനൈസ്ഡ് ആയി ടൈറ്റ് ഷെഡ്യൂളില്‍ ആണ് സിനിമ നടക്കുന്നത്, ഇനി താന്‍ കാരണം അതില്‍ കുഴപ്പമൊന്നും ഉണ്ടാകരുത് എന്നായിരുന്നു ചിന്ത. അഭിനയിക്കാന്‍ പോകന്നതിന്റെ തലേന്ന് ആകെ ടെന്‍ഷനായിരുന്നു. പിന്നെ രണ്ടും കല്‍പ്പിച്ച് അങ്ങ് ചെയ്തു. ആക്ഷന്‍ സിനിമകളില്‍ കണ്ട് ശീലിച്ച ഒരു സ്‌റ്റൈലിഷ് പോലിസിന്റെ വേഷമല്ലായിരുന്നു തനിക്ക്. നാല് ദിവസത്തെ ഷൂട്ടാണ് ഉണ്ടായിരുന്നത്.

അഭിനയിക്കലാണ് സുഖം

സംവിധാനത്തേക്കാള്‍ അഭിനയിക്കുന്നതാണ് സുഖമെന്നും ഗിരീഷ് പറഞ്ഞു. ആര്‍ട്ടിസ്റ്റുകള്‍ക്ക് ഭയങ്കര സുഖമാണ്, അവരുടെ സീന്‍ കഴിഞ്ഞാല്‍ വേറെ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. എന്നാല്‍ ഡയറക്ടറും മറ്റുള്ള ആളുകളും മുഴുവന്‍ സമയവും സിനിമയില്‍ മുഴുകിയിരിക്കണം. ശാരീരികമായും മാനസികമായും നല്ല ബുദ്ധിമുട്ടുള്ള പണിയാണ് ഡയറക്ടിംഗ്. അഭിനയിക്കുന്ന സമയത്ത് സംവിധായകന്‍ ചിദംബരം തനിക്ക് പ്രത്യേകിച്ച് നിര്‍ദേശങ്ങള്‍ ഒന്നും തന്നിരുന്നില്ല. സീന്‍ ബ്രീഫ് ചെയ്തു തരുന്നതു ഒഴിച്ചാല്‍ എന്നും അദ്ദേഹം പറഞ്ഞു.

English Summary

Balan the Boy, directed by Chidambaram, is set to release on June 19. Director Girish A.D. will also be seen in the role of a police officer. In an interview the other day, he spoke about how he came to this film and his experiences while acting.

Follow Us
Related Stories
വേദനകളെ അതിജീവിച്ച പെൺകരുത്ത്; കാന്‍സറിനെ ചിരിച്ചു തോൽപ്പിച്ച പ്രിയയുടെ കഥ
Suchithra Mohanlal Thudakkam Movie : തുടക്കം കണ്ട് സുചി ചേച്ചി നൽകി, മറക്കാനാവാത്ത ​ഗിഫ്റ്റ്, ജൂഡിന് ലക്ഷങ്ങൾ വിലവരുന്ന വാച്ച് സമ്മാനിച്ച് സുചിത്ര മോഹൻലാൽ
Anali Web Series : മിഥുൻ മാനുവൽ തോമസിന്റെ ആദ്യ വെബ് സീരീസ് എന്ന് വരും ? അണലിയ്ക്കായി കട്ട വെയ്റ്റിങ്ങിലെന്ന് പ്രേക്ഷകർ
“അപ്പുവിനെ ഫോൺ വിളിച്ച് കിട്ടിയാൽകിട്ടി എന്നേ പറയാനാകു”; അമ്മയുടെ പരാതി പ്രണവ് കേൾക്കുന്നുണ്ടോ ?
Vismaya Mohanlal: വിമർശിക്കേണ്ടതില്ല! മോഹൻലാലിൽ നാം കണ്ട ആ കാര്യം കൂടിയ അളവിൽ മകളിൽ കാണുന്നന്നേയുള്ളൂ; വിസ്മയ്ക്കെതിരെയുള്ള ചർച്ചകളിൽ ശാരദക്കുട്ടി
Manichithrathazhu: ‘എന്നെ മണിച്ചിത്രത്താഴിലേക്ക് വിളിച്ചത് മോഹൻലാൽ’: വെളിപ്പെടുത്തി ഡോക്ടർ സണ്ണിയുടെ ശ്രീദേവി
മഴയത്തും തുണി ഉണക്കാം, ഓപ്ഷൻ ആമസോണിലുണ്ട്!
വെള്ളം കയറിയ വാഹനങ്ങൾ എന്ത് ചെയ്യണം ?
മുടി കൊഴിച്ചിൽ കാരണം വിഷമിക്കുകയാണോ? ഭക്ഷണ ശീലങ്ങൾ മാറ്റിനോക്കൂ
തടിയും കുറയും മസിലും വെക്കും; പുത്തൻ വർക്ക്ഔട്ട് ട്രെൻഡ്!
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു