Actress Bhavana: മലയാള സിനിമ ലോകം ഭാവനയെ കുഴിച്ചുമൂടാൻ ശ്രമിച്ചു; സംവിധായകൻ കമൽ

Director Kamal about Actress Bhavana: മലയാള സിനിമ ലോകം ഭാവനയെ കുഴിച്ചുമൂടാൻ ശ്രമിച്ചു എന്നാണ് അദ്ദേഹം പറഞ്ഞത് ഇടപ്പള്ളി ഫിലിം ഫെസ്റ്റിവലിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. ഭാവന തന്റെ പ്രിയപ്പെട്ട കുട്ടിയാണെന്നും അവൾ കടന്നു വന്ന വഴി ഫീനിക്സ് പക്ഷിയെ പോലെയുള്ളതാണെന്നും ചാരത്തിൽ നിന്നും ഉയർന്നു വരുക എന്നത് വലിയ മനക്കരുത്താണെന്നും സംവിധായകൻ പറഞ്ഞു..........

Actress Bhavana: മലയാള സിനിമ ലോകം ഭാവനയെ കുഴിച്ചുമൂടാൻ ശ്രമിച്ചു; സംവിധായകൻ കമൽ

Bhavana, Kamal Hassan

Published: 

01 Jun 2026 | 10:32 AM

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട സംവിധായകനാണ് കമൽ. 1986ലെ മിഴിനീർ പൂവുകൾ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ അദ്ദേഹം തുടക്കം കുറിക്കുന്നത് പിന്നീട് ഉണ്ണികളെ ഒരു കഥ പറയാം, കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ, ഓർക്കാപ്പുറത്ത്, പാവം പാവം രാജകുമാരൻ, ശുഭവാർത്ത, ഭൂമിഗീതം എന്നിങ്ങനെ നിരവധി സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. ഇപ്പോഴിതാ അദ്ദേഹം ഭാവനയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധയാകുന്നത്.

ഭാവന തന്റെ പ്രിയപ്പെട്ട കുട്ടി

മലയാള സിനിമ ലോകം ഭാവനയെ കുഴിച്ചുമൂടാൻ ശ്രമിച്ചു എന്നാണ് അദ്ദേഹം പറഞ്ഞത് ഇടപ്പള്ളി ഫിലിം ഫെസ്റ്റിവലിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. ഭാവന തന്റെ പ്രിയപ്പെട്ട കുട്ടിയാണെന്നും അവൾ കടന്നു വന്ന വഴി ഫീനിക്സ് പക്ഷിയെ പോലെയുള്ളതാണെന്നും ചാരത്തിൽ നിന്നും ഉയർന്നു വരുക എന്നത് വലിയ മനക്കരുത്താണെന്നും സംവിധായകൻ പറഞ്ഞു.

ALSO READ:നടി ആക്രമിക്കപ്പെട്ട നാൾ മുതൽ സംഘടന വിമർശനങ്ങൾ നേരിടുന്നു, ഇത് അതുപോലെയല്ല; “അമ്മ” യ്ക്ക് തുറന്ന കത്തുമായി മാല പാർവതി

ഫീനിക്സ് പക്ഷി എന്നാൽ വലിയ അർത്ഥങ്ങളുണ്ട്

തന്റെ മകളുടെ സ്ഥാനത്താണ് ഭാവനയെ കാണുന്നത് അവൾ കടന്നുപോയ വഴി ഫീനിക്സ് പക്ഷി എന്നാൽ വലിയ അർത്ഥങ്ങളുണ്ട് മലയാള സിനിമയെ അവളെ കുഴിച്ചുമൂടാൻ ശ്രമിച്ചപ്പോഴും ആ ചാരത്തു നിന്നും ഉയർത്തെഴുന്നേറ്റ് വരികയായിരുന്നു അവൾ അതിനെ വലിയ മനക്കരുത്താണ് വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. നമ്മൾ സിനിമയിലേക്ക് ആണ് ഓർക്കുന്നത് താൻ ഭാവനയ്ക്ക് വലിയ സിനിമയിലൂടെ മികച്ച കഥാപാത്രത്തെ ഒന്നും കൊടുത്തിട്ടില്ല ഭാവനയുടെ സിനിമയ്ക്ക് തുടക്കമായി എന്നേയുള്ളൂ ഭവന്റെ പ്രിയപ്പെട്ട കുട്ടിയാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കമലിന്റെ സംവിധാനത്തിൽ 2002 റിലീസ് ചെയ്ത നമ്മൾ എന്ന സിനിമയിലൂടെയാണ് ഭാവന മലയാള സിനിമയ്ക്ക് പരിചിതമാകുന്നത്. അതിൽ പരിമളം എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിച്ചത്. പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിക്കൊണ്ട് കമൽ ഒരുക്കിയ സിനിമയായിരുന്നു നമ്മൾ. ചിത്രത്തിൽ ഭാവനയെ കൂടാതെ ജിഷ്ണു രാഘവൻ , സിദ്ധാർത്ഥ് ഭരതൻ, ഭാവന , രേണുക മേനോൻ, സുഹാസിനി, ബാലചന്ദ്രമേനോൻ ഇന്നസെന്റ് തുടങ്ങിയ നിരവധി താരങ്ങളാണ് അഭിനയിച്ചത്. കലവൂർ തിരക്കഥയിൽ കമ്മൽ സംവിധാനം ചെയ്ത ഒരു ക്യാമ്പസ് റൊമാന്റിക് ഡ്രാമ ചിത്രം ആയിരുന്നു നമ്മൾ. അതിൽ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രം തന്നെയായിരുന്നു ഭാവന ചെയ്തത്.

നമ്മൾ സിനിമയ്ക്ക് ശേഷം നിരവധി ചിത്രങ്ങളാണ് ഭാവനയെ തേടിയെത്തിയത് എല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായത്. തിളക്കം, ക്രോണിക് ബാച്ചിലർ, സിഐഡി മൂസ, സ്വപ്നക്കൂട്, ഇവർ, ചതിക്കാത്ത ചന്തു, റൺവേ, യൂത്ത് ഫെസ്റ്റിവൽ, അമൃതം, ഹൃദയത്തിൽ സൂക്ഷിക്കാൻ, പോലീസ്, ചാന്തുപൊട്ട്, നരൻ എന്നിങ്ങനെ നിരവധി മലയാളികൾ ഇന്നും ഇഷ്ടപ്പെടുന്ന സിനിമകളുടെ ഭാഗമായി ഭാവന.

ENGLISH SUMMARY

Kamal is the most beloved director of Malayalis. What he said about Bhavana is noteworthy. Speaking at the closing ceremony of the Edappally Film Festival, he said that the Malayalam film world tried to bury Bhavana.

Loading...
Unable to load recommendations.
Follow Us
Related Stories
Big Boss Malayalam Season 8: പുരുഷ കമ്മീഷന് വേണ്ടി മൂക്കിൽ ഉണ്ട വെക്കണോ മോനേ..? രാഹുൽ ഈശ്വറിനെ പരിഹസിച്ച് മോഹൻലാൽ
Shamna Kasim : ആ ഒരൊറ്റ കാരണം കൊണ്ട് വൻ ഹിറ്റുകൾ വരെ ഉപേക്ഷിച്ചു, തുറന്ന് പറഞ്ഞ് ഷംന കാസിം
Bigg Boss Malayalam Season 8 : എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് മോഹൻലാൽ, റിനി ആൻ ജോർജ്ജ് ​ഹൗസിൽ നിന്ന് പുറത്ത്
Biju Menon-Samyuktha Varma: സംയുക്തയും ബിജു മേനോനും ഒരുമിച്ചുള്ള ഒരു സിനിമ ഇനി എപ്പോൾ? മറുപടി പറഞ്ഞ് ബിജു മേനോൻ!
‘Chooral’ Fame Shameer Khan: “എൻ്റെ ബാപ്പയാണേ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല”; റീൽസിൽ നിന്നും സിനിമയിലേക്കുള്ള യാത്ര വിവരിച്ച് ചൂരലിലെ ഷമീർ ഖാൻ
Bethlehem Kudumba Unit : 300 കോടി നേട്ടം, ചിലവ് കേട്ട് ഞെട്ടരുത്, ബെത്ലഹേം കുടുംബ യൂണിറ്റ് മാജിക്
കാര്യസിദ്ധിക്കും രോഗമോക്ഷത്തിനും ഈ ഗണപതി മന്ത്രങ്ങൾ ജപിക്കു
ഒന്നരലക്ഷം കൊണ്ട് വിവാഹ സെറ്റെടുത്താലോ? സ്വര്‍ണം ഉടന്‍ വാങ്ങാം
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്