Dhridam Movie: ആർ ശ്രീലേഖയുടെ കഥയുമായി ഒരു ബന്ധവുമില്ല; മോഷണ ആരോപണം തള്ളി ‘ദൃഢം’ സിനിമയുടെ സംവിധായകൻ

Dhridam Movie Plagarism Allegations:യാദൃശ്ചികമായാണ് ദൃഢം എന്ന സിനിമ കണ്ടത് പോലീസ് കഥയായതുകൊണ്ടും കാണാൻ അവസരം കിട്ടിയതുകൊണ്ട് വളരെ ആകാംക്ഷയോടെയാണ് കണ്ടത് താൻ കുറെ വർഷങ്ങൾക്കു മുമ്പ് എഴുതി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച കരിങ്കൊടി പോലീസ് സ്റ്റേഷൻ എന്ന ചെറുകഥ മോഷ്ടിച്ചതാണ് ഇതിലെ മൂലകഥ എന്ന് പറഞ്ഞാൽ ഒരു തെറ്റുമില്ല എന്നാണ്..........

Dhridam Movie: ആർ ശ്രീലേഖയുടെ കഥയുമായി ഒരു ബന്ധവുമില്ല; മോഷണ ആരോപണം തള്ളി ദൃഢം സിനിമയുടെ സംവിധായകൻ

R Sreelekha, Martin Joseph

Published: 

16 Jun 2026 | 02:34 PM

മാർട്ടിൻ ജോസഫ് സംവിധാനം ചെയ്ത് ഷെയിൻ നി​ഗം കേന്ദ്ര കഥാപാത്രത്തിൽ എത്തിയ സിനിമയാണ് ദൃഢം . എന്നാൽ സിനിമ തന്റെ ചെറുകഥ മോഷ്ടിച്ച് ഉണ്ടാക്കിയതാണ് എന്ന ആരോപണവുമായി ബിജെപി നേതാവും കൗൺസിലറുമായ ആർ ശ്രീലേഖ രംഗത്തെത്തിയിരുന്നു. ഇപ്പോൾ അതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് ദൃഢം സിനിമയുടെ സംവിധായകൻ മാർട്ടിൻ ജോസഫ് . ശ്രീലേഖ എഴുതിയ കഥ മുൻപ് വായിച്ചിട്ടില്ല യൂട്യൂബ് വീഡിയോ കണ്ടതും ആരോപണത്തിനുശേഷം മാത്രമാണ് ശ്രീലേഖ പറയുന്നതുപോലെ കഥകളുമായി സിനിമയ്ക്ക് യാതൊരു സാമ്യവും ബന്ധവും ഇല്ലെന്ന് സംവിധായകൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

എന്നാൽ വളരെ യാദൃശ്ചികമായാണ് ദൃഢം എന്ന സിനിമ കണ്ടത് പോലീസ് കഥയായതുകൊണ്ടും കാണാൻ അവസരം കിട്ടിയതുകൊണ്ട് വളരെ ആകാംക്ഷയോടെയാണ് കണ്ടത് താൻ കുറെ വർഷങ്ങൾക്കു മുമ്പ് എഴുതി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച കരിങ്കൊടി പോലീസ് സ്റ്റേഷൻ എന്ന ചെറുകഥ മോഷ്ടിച്ചതാണ് ഇതിലെ മൂലകഥ എന്ന് പറഞ്ഞാൽ ഒരു തെറ്റുമില്ല എന്നാണ് ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചത്.

ALSO READ:പൊലീസുകാരിയുടെ മുതൽ തന്നെ കട്ടു? ഷെയ്ൻ്റെ ദൃഢം തൻ്റെ ചെറുകഥ മോഷ്ടിച്ചതെന്ന് മുൻ ഡി.ജി.പി ശ്രീലേഖ

കൂടാതെ താനീ കഥ തന്റെ യൂട്യൂബ് ചാനലിൽ ഒരു ശ്രവണ കഥയായി അവതരിപ്പിച്ചിട്ടുണ്ട്. കഥ വായിച്ചിട്ടില്ലാത്തവർക്ക് വേണ്ടി അതിന്റെ അതായത് യൂട്യൂബ് ചാനലിന്റെ ലിങ്കും താഴെ ശ്രീലേഖ നൽകിയിരുന്നു. തന്റെ ചാനലിൽ ഏതാണ്ട് അഞ്ച് വർഷം മുമ്പ് അതായത് ഒക്ടോബർ 2021ൽ പറഞ്ഞ ഒരു അനുഭവ കഥയുടെ മോഷണമാണ് ഭൂതകാലം എന്ന പല അവാർഡുകളും കിട്ടിയ സിനിമ എന്നും ശ്രീലേഖ ആരോപിച്ചു.

തലക്കെട്ടിലെ സാമ്യം ഭൂതഭവനം എന്നായിരുന്നു പേര് ആ ലിങ്കും ശ്രീലേഖ താഴെ നൽകിയിട്ടുണ്ട്. കൂടാതെ ഈ രണ്ടു സിനിമകളും തമ്മിൽ മറ്റൊരു കണക്ഷൻ കൂടിയുണ്ട് എന്നും രണ്ടിലെയും നായകൻ ഷെയിൻ നി​ഗം ആണ്. ഈ മോനെ എനിക്ക് പറവ എന്ന സിനിമ കണ്ടപ്പോൾ മുതൽ ഇഷ്ടവുമാണ് കാരണം എന്നോടൊപ്പം ജോലി ചെയ്തിരുന്ന ഞാൻ ഒരു കുഞ്ഞു സഹോദരനായി കണ്ടിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനെ പോലെ തന്നെയാണ് ഈ താരവും കാണാൻ. പ്രത്യേകിച്ച് ദൃഢം എന്ന സിനിമയിൽ പോലീസ് വേഷത്തിൽ എത്തിയപ്പോൾ അങ്ങനെ തന്നെ തനിക്ക് തോന്നിയെന്നും എനിക്ക് വീട്ടിലേക്ക് മാവിന്റെ തൈയും ഇടയ്ക്കിടെ ശുദ്ധമായ തേനും നെയ്യും ഒക്കെ സമ്മാനിച്ചിരുന്ന മുഹമ്മദ് എന്ന പോലീസ് ഉദ്യോഗസ്ഥനാണ് കക്ഷി എന്നും ആ ശ്രീലേഖ കൂട്ടിച്ചേർത്തു.

ഇതിന് പ്രതികരണവുമായി പലരും എത്തുന്നുണ്ട് ദൃഢം എന്ന കഥ മോഷണം ആണോ എന്ന് അറിയില്ല എങ്കിലും മോഷണം ആയാലും അല്ലെങ്കിലും തിരക്കഥ വളരെ ദുർബലമാണെന്നാണ് പലരും പ്രതികരിക്കുന്നത് നായകനായ ഷെയിൻ നി​ഗം നല്ല റേഞ്ച് ഉള്ള അഭിനേതാവാണെന്ന് തോന്നിയിരുന്നു പക്ഷേ ഇതിൽ വളരെയധികം പാളി പോയതായി തോന്നി.

ഭൂത കാലം കണ്ടത് ആണ്.. അത് ഭൂത ഭവനം എന്ന മാഡത്തിന്റെ കഥ യിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്‌ എഴുതിയത് തന്നെ.. പക്ഷേ അവർ കഥാപാത്രങ്ങളിലും സംഭവങ്ങളിലും ചില മാറ്റങ്ങൾ വരുത്തി… ഇതാണ് സിനിമയിൽ സംഭവിക്കുന്നത്… ഒരാളുടെ പേര് മാറ്റി അവതരിപ്പിച്ചാൽ പോലും സിനിമ യിൽ കോപ്പി അടി ആണെന്ന് സമ്മതിക്കില്ല.. മുൻപ് എന്റെ ഒരു സുഹത്തു സംവിധാനം ചെയ്തസിനിമ SN സ്വാമി യുടെ തിരക്കഥ യിൽ സുരേഷ് ഗോപി യും ബിജു മേനോനും അഭിനയിച്ച സിനിമ കുറച്ചു നാൾ ഇറങ്ങാൻ താമസിച്ചപ്പോൾ പൃഥ്വി രാജ് നായകൻ ആയി എത്തി കഴിഞ്ഞു… പേരിൽ പോലും സാമ്യം ഉണ്ടായിരുന്നു…എന്നാണ് ഒരാൾ കുറിച്ചത്

Follow Us
Related Stories
“അപ്പുവിനെ ഫോൺ വിളിച്ച് കിട്ടിയാൽകിട്ടി എന്നേ പറയാനാകു”; അമ്മയുടെ പരാതി പ്രണവ് കേൾക്കുന്നുണ്ടോ ?
Vismaya Mohanlal: വിമർശിക്കേണ്ടതില്ല! മോഹൻലാലിൽ നാം കണ്ട ആ കാര്യം കൂടിയ അളവിൽ മകളിൽ കാണുന്നന്നേയുള്ളൂ; വിസ്മയ്ക്കെതിരെയുള്ള ചർച്ചകളിൽ ശാരദക്കുട്ടി
Manichithrathazhu: ‘എന്നെ മണിച്ചിത്രത്താഴിലേക്ക് വിളിച്ചത് മോഹൻലാൽ’: വെളിപ്പെടുത്തി ഡോക്ടർ സണ്ണിയുടെ ശ്രീദേവി
Dhyan sreenivasan: ഡേയ്… നീയും തുന്നി വെച്ചോ ഒരെണ്ണം! ഉദയനിധിയുടെ അറസ്റ്റിനു പിന്നാലെ ധ്യാനിന് വീണ്ടും ഭീഷണികൾ
Udhayanidhi Stalin: മാന്യതയുണ്ടോ? നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് വഴങ്ങാനുള്ള പണയ വസ്തുവല്ല സ്ത്രീ! ഉദയനിധിക്കെതിരെ തുറന്നടിച്ച് ഖുശ്ബു സുന്ദർ
Actor Pradeep Rawat Passes Away: നടൻ പ്രദീപ് റാവത്ത് അന്തരിച്ചു; വിടവാങ്ങിയത് ചൈന ടൗൺ കസിൻസ് എന്നീ സിനിമകളിലൂടെ മലയാളികളെ ഞെട്ടിച്ച വില്ലൻ
തടിയും കുറയും മസിലും വെക്കും; പുത്തൻ വർക്ക്ഔട്ട് ട്രെൻഡ്!
കിസാന്‍ വികാസ് പത്രയിലൊന്ന് നോക്കിയാലോ? നിക്ഷേപത്തിന് നേട്ടം ഇരട്ടി
മകം, പൂരം... തുടങ്ങിയ നക്ഷത്രങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടവും സൗഭാഗ്യങ്ങളും
പപ്പായ അച്ചാർ ഉണ്ടാക്കിയാലോ, ചോറിന് വേറൊന്നും വേണ്ട!
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു