Mammootty: ‘വർഷങ്ങളായി അഞ്ച് നേരം നിസ്കരിക്കുന്ന ആളാണ് അദ്ദേഹം, മമ്മൂട്ടിക്ക് അസുഖം മാറിയതെങ്ങനെ’? ശാന്തിവിള ദിനേശ്
Santhivila Dinesh on Sunil Parameswaran: അദ്ദേഹം ടെസ്റ്റുകളിൽ നെഗറ്റീവ് ആണ്. അസുഖം പൂർണമായും ഭേദമായി. അദ്ദേഹം വീണ്ടും സിനിമയിൽ സജീവമാകാൻ പോകുന്നു. അതെങ്ങനെ സംഭവിച്ചു. അതിനും സുനിൽ മറുപടി പറയണമെന്നും ശാന്തിവിള ദിനേശ് പറയുന്നു.
കുറച്ച് നാളുകൾക്ക് മുൻപാണ് നടൻ മമ്മൂട്ടി അസുഖ ബാധിതനായി ചികിത്സയിലാണെന്ന തരത്തിലുള്ള വാർത്തകൾ പുറത്ത് വന്നത്. ഇതിനു പിന്നാലെ താരത്തിന് അസുഖം ബാധിച്ചതിനു കാരണം ഭ്രമയുഗം എന്ന സിനിമയിൽ അഭിനയിച്ചത് കൊണ്ടാണെന്ന് നോവലിസ്റ്റ് സുനിൽ പരമേശ്വരൻ അവകാശപ്പെട്ടിരുന്നു. സുനിൽ പരമേശ്വരന്റെ വിചിത്രവാദം ആരാധകർക്കിടയിൽ ഏറെ ചർച്ചയായി. ഇപ്പോഴിത ഇദ്ദേഹത്തെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഭ്രമയുഗം എന്ന സിനിമ കണ്ട ശേഷം മമ്മൂട്ടി രോഗാവസ്ഥയിലാകുമെന്ന് താൻ മമ്മൂട്ടിയുടെ സഹോദരൻ ഇബ്രാഹിം കുട്ടിയുടെ സുഹൃത്തിന് മെസേജ് അയച്ചിരുന്നു എന്നാണ് സുനിൽ പരമേശ്വരൻ പറഞ്ഞത്. ചില കഥകൾ സിനിമയാക്കുമ്പോൾ ശ്രദ്ധിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ വാദത്തിനെതിരെയാണ് ശാന്തിവിള ദിനേശ് സംസാരിച്ചത്.
ഭ്രമയുഗത്തിൽ അഭിനയച്ചത് കൊണ്ടാണ് മമ്മൂട്ടി അസുഖ ബാധിതനായത് എന്നാണ് അദ്ദേഹം പറഞ്ഞതെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. ഇപ്പോൾ അദ്ദേഹം ടെസ്റ്റുകളിൽ നെഗറ്റീവ് ആണ്. അസുഖം പൂർണമായും ഭേദമായി. അദ്ദേഹം വീണ്ടും സിനിമയിൽ സജീവമാകാൻ പോകുന്നു. അതെങ്ങനെ സംഭവിച്ചു. അതിനും സുനിൽ മറുപടി പറയണമെന്നും ശാന്തിവിള ദിനേശ് പറയുന്നു.
Also Read:‘മമ്മൂട്ടി രോഗാവസ്ഥയിലാകാൻ കാരണം ‘ഭ്രമയുഗം! സിനിമ കണ്ടയുടന്‍ ഞാൻ മെസേജ് അയച്ചു; സുനിൽ പരമേശ്വരൻ
വർഷങ്ങളായി അഞ്ച് നേരം നിസ്കരിക്കുന്ന ആളാണ് അദ്ദേഹം. സുനിൽ പറയുന്നത് അനന്തഭദ്രത്തിലെ എണ്ണത്തോണി ഷൂട്ട് കഴിഞ്ഞ ശേഷം പൊളിച്ച് കളയണമെന്നും ആരെങ്കിലും അത് കെെ വശം വെച്ചാൽ രോഗദുരിതങ്ങളായി വീട്ടിൽ കിടന്ന് പോകുമെന്നാണ് പറയുന്നത്. മണിയൻപിള്ള രാജുവായിരുന്നു ചിത്രത്തിന്റെ നിർമാതാക്കളിൽ പ്രധാനി. അദ്ദേഹം അത് നശിപ്പിച്ചില്ല. മോഹൻലാലിന് കൊടുത്തു. മോഹൻലാലിന് ഇടയ്ക്ക് എന്തൊക്കെയോ ചില പ്രശ്നങ്ങൾ വന്നതാണ്. നടുവേദനയും പ്രശ്നങ്ങളും. എണ്ണത്തോണി വാങ്ങി വെച്ചത് കൊണ്ടാണ് മോഹൻലാലിന് നടുവേദന വന്നതെന്ന് സുനിൽ പറയുമോ എന്നറിയില്ലെെന്നും അദ്ദേഹം പറഞ്ഞു.