Bethlehem Kudumba Unit movie : ഏജ് ഡിഫ്രന്‍സുള്ള റൊമാന്‍സ്, ഡബ്ബിംഗ് പുരോഗമിക്കുന്നു; ബത്‌ലഹേം കുടുംബ യൂണിറ്റ് വിശേഷങ്ങള്‍ പറഞ്ഞ് സംവിധായകന്‍

Bethlehem Kudumba Unit movie : മലയാളി പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ബത്‌ലഹേം കുടുംബ യൂണിറ്റ് . പ്രിയ താരം നിവിന്‍ പോളിയെ നായനാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ചിത്രം ഓണം റിലീസായിട്ടാണ് അണിയറയില്‍ ഒരുങ്ങുന്നത്. മമിത ബൈജുവാണ് ചിത്രത്തിലെ നായിക. പ്രായ വ്യത്യാസമുള്ള രണ്ട് പേര്‍ തമ്മിലുള്ള പ്രണയത്തെ ആസ്പദമാക്കിയാണ് സിനിമ.

Bethlehem Kudumba Unit movie : ഏജ് ഡിഫ്രന്‍സുള്ള റൊമാന്‍സ്, ഡബ്ബിംഗ് പുരോഗമിക്കുന്നു; ബത്‌ലഹേം കുടുംബ യൂണിറ്റ് വിശേഷങ്ങള്‍ പറഞ്ഞ് സംവിധായകന്‍

നിവിന്‍ പോളി, മമിത ബൈജു, ഗിരീഷ് എ.ഡി

Updated On: 

17 Jun 2026 | 09:48 PM

മലയാളി പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ബത്‌ലഹേം കുടുംബ യൂണിറ്റ് . പ്രിയ താരം നിവിന്‍ പോളിയെ നായനാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ചിത്രം ഓണം റിലീസായിട്ടാണ് അണിയറയില്‍ ഒരുങ്ങുന്നത്. മമിത ബൈജുവാണ് ചിത്രത്തിലെ നായിക. ഈ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ദിവസങ്ങള്‍ക്ക് മുമ്പ് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. ഇതിന് വലിയ പ്രതികരണമാണ് ലഭിച്ചത്. ഇപ്പോള്‍ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍.

ഏജ് ഡിഫ്രന്‍സുള്ള റൊമാന്‍സ്

പ്രായ വ്യത്യാസമുള്ള രണ്ട് പേര്‍ തമ്മിലുള്ള പ്രണയത്ത ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകന്‍ കഴിഞ്ഞ ദിവസം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. റൊമാന്‍സ് തന്നെയാണ് ചിത്രത്തിലുള്ളത്. ബത്‌ലഹേം കുടുംബ യൂണിറ്റ് എന്ന പേരിന് പിന്നിലെ രഹസ്യവും ഗിരീഷ് തുറന്ന പറഞ്ഞു. എറണാകുളം തൃശൂര്‍ ജില്ലകളില്‍ കാത്തലിക് വിഭാഗത്തിലുള്ളവര്‍ക്കിടയില്‍ പൊതുവെ കുടുംങ്ങളുടെ ഒരു കൂട്ടായ്മയുണ്ട്. കുടുംബയൂണിറ്റുകള്‍ എന്നാണ് അത് അറയപ്പെടുന്നത്. ഒരു പള്ളിയുടെ കീഴില്‍ പല മേഖലകളായി തിരിച്ച് കുടുംബയൂണിറ്റുകള്‍ സ്ഥാപിക്കും. അത്തരത്തിലൊരു യൂണിറ്റാണ് ബത്‌ലഹേം കുടുംബയൂണിറ്റും- സംവിധായകന്‍ പറഞ്ഞു.

Also Read : അതെന്താ ബ്രോ എന്നെ വിളിച്ചേ!, കഥ എനിക്ക് ഒന്നും മനസിലായില്ല; ബാലിനിലെ വേഷത്തെക്കുറിച്ച് ഗിരീഷ് എ.ഡി

ഡബ്ബിംഗ് പുരോഗമിക്കുന്നു

ചിത്രത്തിന്റെ ഷൂട്ടിംഗ് ഇതിനകം പൂര്‍ത്തിയായിട്ടുണ്ടെന്നും ഡബ്ബിംഗ് പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണെന്നും എന്തായാലും ഒണം റിലീസായി ചിത്രം തിയേറ്ററുകളില്‍ ഉണ്ടാകും എന്നും ഗിരീഷ് പറഞ്ഞു. സംവിധായകന്റെ വാക്കുകള്‍ പ്രതിഫലിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തന്നെയാണ് നേരത്തെ പുറത്ത് വന്നിരുന്നത്. ഒരു ഇരുനില വീടിന്റെ ബാല്‍ക്കണിയില്‍ മുഖത്ത് ചെറു പുഞ്ചിരിയോടെ എന്തിനെയോ നോക്കി നില്‍ക്കുന്ന നിവിന്‍ പോളിയും നായിക മമിത ബൈജുവുമാണ് പോസ്റ്ററിലുണ്ടായിരുന്നത്. പാന്‍ ഇന്ത്യന്‍ ഹിറ്റായി മാറിയ പ്രേമലുവിന് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷയാണ് ഉള്ളത്.

നിവിന്‍ പോളിയും മമിത ബൈജുവും ഒന്നിക്കുന്ന ആദ്യചിത്രമാണിത്. ഈ വര്‍ഷം ജനുവരി ആദ്യമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ചിത്രത്തിന്റെ തയ്യാറാക്കിയിരിക്കുന്ന്് ഗിരീഷ് എ.ഡിയും കിരണ്‍ ജോഷിയും ചേര്‍ന്നാണ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസിലും ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഒന്നിച്ചാണ് സിനിമയുടെ നിര്‍മ്മാണം, വിഷ്ണു വിജയ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അജ്മല്‍ സാബുവും. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കര്‍, വിനയ് ഫോര്‍ട്ട്, റോഷന്‍ ഷാനവാസ്, ശ്യാം മോഹന്‍, ഷമീര്‍ ഖാന്‍, ശ്രിന്ദ, പാര്‍വ്വതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങിയ വലിയൊരു താരനിരയും സിനിമയില്‍ വേഷമിട്ടിട്ടുണ്ട്.

English Summary

Bethlahem Kudumba Unit is a much-awaited film by Malayali audiences. The film, directed by Girish AD and starring Nivin Pauly, is set for an Onam release. Mamita Baiju is the heroine of the film. The film is based on the love between two people with a  age difference.

Follow Us
Related Stories
വേദനകളെ അതിജീവിച്ച പെൺകരുത്ത്; കാന്‍സറിനെ ചിരിച്ചു തോൽപ്പിച്ച പ്രിയയുടെ കഥ
Suchithra Mohanlal Thudakkam Movie : തുടക്കം കണ്ട് സുചി ചേച്ചി നൽകി, മറക്കാനാവാത്ത ​ഗിഫ്റ്റ്, ജൂഡിന് ലക്ഷങ്ങൾ വിലവരുന്ന വാച്ച് സമ്മാനിച്ച് സുചിത്ര മോഹൻലാൽ
Anali Web Series : മിഥുൻ മാനുവൽ തോമസിന്റെ ആദ്യ വെബ് സീരീസ് എന്ന് വരും ? അണലിയ്ക്കായി കട്ട വെയ്റ്റിങ്ങിലെന്ന് പ്രേക്ഷകർ
“അപ്പുവിനെ ഫോൺ വിളിച്ച് കിട്ടിയാൽകിട്ടി എന്നേ പറയാനാകു”; അമ്മയുടെ പരാതി പ്രണവ് കേൾക്കുന്നുണ്ടോ ?
Vismaya Mohanlal: വിമർശിക്കേണ്ടതില്ല! മോഹൻലാലിൽ നാം കണ്ട ആ കാര്യം കൂടിയ അളവിൽ മകളിൽ കാണുന്നന്നേയുള്ളൂ; വിസ്മയ്ക്കെതിരെയുള്ള ചർച്ചകളിൽ ശാരദക്കുട്ടി
Manichithrathazhu: ‘എന്നെ മണിച്ചിത്രത്താഴിലേക്ക് വിളിച്ചത് മോഹൻലാൽ’: വെളിപ്പെടുത്തി ഡോക്ടർ സണ്ണിയുടെ ശ്രീദേവി
മഴയത്തും തുണി ഉണക്കാം, ഓപ്ഷൻ ആമസോണിലുണ്ട്!
വെള്ളം കയറിയ വാഹനങ്ങൾ എന്ത് ചെയ്യണം ?
മുടി കൊഴിച്ചിൽ കാരണം വിഷമിക്കുകയാണോ? ഭക്ഷണ ശീലങ്ങൾ മാറ്റിനോക്കൂ
തടിയും കുറയും മസിലും വെക്കും; പുത്തൻ വർക്ക്ഔട്ട് ട്രെൻഡ്!
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു