Diya Krishna: കൈനോട്ടക്കാരി പറഞ്ഞത് ശരിയായി! പക്ഷേ അയ്യപ്പനല്ല, പരമശിവൻ; ദിയയുടെ മകന്റെ പേരിന്റെ അര്‍ത്ഥം ഇങ്ങനെ
Diya Krishna Baby Neeom Aswin Krishna: കുഞ്ഞിന്റെ പേര് വെളിപ്പെടുത്തിയതോടെ പേരിന്റെ അർത്ഥം കണ്ടുപിടിക്കുന്ന തിരക്കിലാണ് ആരാധകർ. കുഞ്ഞിന് അമ്മ കണ്ടുപിടിക്കുന്ന പേരാകും ഇടുന്നതെന്ന് ദിയ നേരത്തെ പറഞ്ഞിരുന്നു.
നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ ദിയ കൃഷ്ണയുടെ പ്രസവാനന്തര വീഡിയോകളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്. ദിയയുടെ ഗര്‍ഭകാലവും പ്രസവവും ഒക്കെ ആരാധകരും വലിയ ആഘോഷമാക്കി. ജൂലായ് അഞ്ചിനാണ് ദിയ കൃഷ്ണയ്ക്കും ഭർത്താവ് അശ്വിൻ ഗണേഷിനും ആൺ കുഞ്ഞ് പിറന്നത്.
ദിയയുടെ ഡെലിവറി വീഡിയോ തൊട്ടടുത്ത ദിവസം തന്നെ യൂട്യൂബ് ചാനലിൽ പങ്കുവച്ചിരുന്നു. നിമിഷ നേരം കൊണ്ടാണ് വീഡിയോ വൈറലായത്. ഇതുവരെ നാലുമില്യൻ കാഴ്‌ചക്കാരാണ് ആ വീഡിയോ കണ്ടത്. വീഡിയോയിൽ ആശുപത്രിയില്‍ ബെര്‍ത്ത് സ്യൂട്ടിലേക്ക് പോകുന്നത് മുതല്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിയിരുന്നു. പിന്നാലെ കുഞ്ഞിന്റെ പേരും ദിയ വെളിപ്പെടുത്തി. നിയോം അശ്വിൻ കൃഷ്ണ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഓമിയെന്നാണ് കുഞ്ഞിനെ വീട്ടിൽ വിളിക്കുന്നതെന്ന് സിന്ധു കൃഷ്ണ വീഡിയോയിൽ പറയുന്നുണ്ട്.
കുഞ്ഞിന്റെ പേര് വെളിപ്പെടുത്തിയതോടെ പേരിന്റെ അർത്ഥം കണ്ടുപിടിക്കുന്ന തിരക്കിലാണ് ആരാധകർ. കുഞ്ഞിന് അമ്മ കണ്ടുപിടിക്കുന്ന പേരാകും ഇടുന്നതെന്ന് ദിയ നേരത്തെ പറഞ്ഞിരുന്നു. ആൺകുഞ്ഞിന്റെയും പെൺ കുഞ്ഞിന്റെയും സംസ്കൃതത്തിലുള്ള പേരുകൾ അമ്മ കണ്ടുവെക്കുമെന്നാണ് ദിയ പറഞ്ഞത്. ഒരു ദൈവനാമം ആകും കുട്ടിക്ക് നൽകുന്നതെന്ന് പലരും പറഞ്ഞിരുന്നു. ഇതോടെ പേരിന്റെ അർത്ഥം കണ്ടുപിടിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ.
ലോർഡ് ശിവ എന്നാണ് നിയോം എന്ന പേരിന്റെ അർത്ഥമായി ഗൂഗിൾ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ ഒരിക്കൽ ദിയയോട് ഒരു കൈനോട്ടക്കാരി പറഞ്ഞ വാക്കുകളും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. കേരളം വാഴുന്ന അയപ്പസ്വാമിയുടെ തേജസോടെ ഉണ്ണി പിറക്കും എന്നാണ് അന്ന് പറഞ്ഞത്. ഇതോടെ അയ്യപ്പനല്ല, പരമശിവൻ ആണ് എന്ന് പറയുകയാണ് സോഷ്യൽ മീഡിയ .