AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Diya Krishna: ഒടുവിൽ ആ ദിവസം വന്നെത്തി! കുഞ്ഞിന്റെ മുഖം കാണിക്കുന്ന തീയതി പ്രഖ്യാപിച്ച് ദിയ കൃഷ്ണ

Diya Krishna Son Face Reveal: കോവളത്ത് കുഞ്ഞിനും അശ്വിനും ഒപ്പം സ്റ്റേക്കേഷന്‍ ആഘോഷിക്കാന്‍ എത്തിയതാണ് ദിയ. കുഞ്ഞിന്റെ മുഖം കാണിക്കാത്തതില്‍ സോറി പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്.

Diya Krishna: ഒടുവിൽ ആ ദിവസം വന്നെത്തി! കുഞ്ഞിന്റെ മുഖം കാണിക്കുന്ന തീയതി പ്രഖ്യാപിച്ച് ദിയ കൃഷ്ണ
Diya Krishna Image Credit source: Instagram
Sarika KP
Sarika KP | Published: 23 Aug 2025 | 08:34 PM

സോഷ്യൽ മീഡിയ പ്രേക്ഷകരുടെ പ്രിയ താരമാണ് ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ മാസം അഞ്ചാം തീയതിയാണ് താരത്തിനു ആൺ കുഞ്ഞ് പിറന്നത്. ദിയയുടെ പ്രസവവീഡിയോയും യൂട്യൂബിൽ പങ്കുവച്ചിരുന്നു. 90 ലക്ഷത്തോളം പേരാണ് ഈ വീഡിയോ കണ്ടത്. ഇതോടെ നിരവധി പേരാണ് ദിയയെ അഭിനന്ദിച്ച് എത്തിയത്.

നിയോം എന്നാണ് ദിയ മകന് പേരിട്ടിരിക്കുന്നത്. ഓമി എന്നാണ് വീട്ടിൽ വിളിക്കുന്നതെന്നും താരം പറഞ്ഞിരുന്നു. ഇതിനു ശേഷം താരകുടുംബത്തിലെ എല്ലാവരും കുഞ്ഞിന്റെ വിശേഷങ്ങൾ പങ്കുവച്ച് എത്തിയിരുന്നു. കുഞ്ഞ് ജനിച്ച് ഇപ്പോള്‍ ഒരു മാസം പൂര്‍ത്തിയായി. എന്നാല്‍ ഇതുവരെയും കുഞ്ഞിന്റെ മുഖം ദിയ കാണിച്ചിരുന്നില്ല. കുഞ്ഞിനെ കുളിപ്പിക്കുന്നതിന്റെ വീഡിയോകള്‍ ഉള്‍പ്പെടെ കാണിച്ചിരുന്നെങ്കിലും മുഖം മാത്രം മറച്ചിരുന്നു. ഇതോടെ ദിയക്കെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നു.

Also Read:‘നമ്മൾ പിറകേ നടന്ന് താ, താ എന്ന് ചോദിക്കുമ്പോൾ കയ്യിൽ തരും, അല്ലെങ്കിൽ തരില്ല’; ഓമിയെക്കുറിച്ച് ഇഷാനി കൃഷ്ണ

എന്തുകൊണ്ട് കുഞ്ഞിന്റെ മുഖം കാണിക്കുന്നില്ലെന്നാണ് ആരാധകർ ചോദിക്കുന്നത്. മുഖം കാണിക്കാത്തതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളും ദിയ കേട്ടിരുന്നു. എന്നാൽ ഇപ്പോഴിതാ ആരാധകരുടെ ചോദ്യത്തിനു വിരാമമിട്ടിരിക്കുകയാണ് ദിയ. കുഞ്ഞിന്റെ മുഖം കാണിക്കുന്ന തീയതി വെളിപ്പെടുത്തിയിരിക്കുകയാണ് ദിയ. പുതിയ വീഡിയോയിലൂടെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

കോവളത്ത് കുഞ്ഞിനും അശ്വിനും ഒപ്പം സ്റ്റേക്കേഷന്‍ ആഘോഷിക്കാന്‍ എത്തിയതാണ് ദിയ. കുഞ്ഞിന്റെ മുഖം കാണിക്കാത്തതില്‍ സോറി പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. വരുന്ന സെപ്റ്റംബര്‍ അഞ്ചിന് കുഞ്ഞിന്റെ മുഖം കാണിക്കുമെന്നാണ് വീഡിയോയിൽ താരം പറയുന്നത്. ഇതോടെ ഈ ദിവസം തന്നെ ഇതിനായി തിരഞ്ഞെടുത്തതിന്റെ കാരണം കണ്ടെത്തിയിരിക്കുകയാണ് ആരാധകർ. അന്ന് ദിയയുടെയും അശ്വിന്റെയും ഒന്നാം വിവാഹ വാര്‍ഷിക ദിനമാണ്.