Diya Krishna: ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്ന് പണം സ്വന്തമാക്കി; ജീവനക്കാരുടെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് കണ്ടെത്തി
Oh By Ozy Firm Financial Fraud Case: ഡിജിറ്റൽ തെളിവുകളും ജീവനക്കാർക്ക് എതിരാണെന്നാണ് റിപ്പോർട്ട്. ജീവനക്കാർ പണം എങ്ങനെ ചിലവഴിച്ചുവെന്നതാണ് നിലവിൽ പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ജീവനക്കാരുടെ അക്കൗണ്ടിൽ വന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തതായി പോലീസ് കണ്ടെത്തി.

തിരുവനന്തപുരം: ദിയ കൃഷ്ണയുടെ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ പുറത്ത്. ദിയയുടെ പരാതിയിൽ പറയുന്ന ജീവനക്കാരുടെ ബാങ്ക് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് പോലീസ് കണ്ടെത്തി. ‘ഒ ബൈ ഒസി’ എന്ന സ്ഥാപനത്തിൽ നിന്ന് മുൻ ജീവനക്കാർ പണം മാറ്റിയതായി പോലീസിന് ശക്തമായ കൂടുതൽ തെളിവുകളാണ് ഇതോടെ ലഭിച്ചത്. ഇവർ പണം മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. മൂവരുടെയും ബാങ്ക് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് പരശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.
ഡിജിറ്റൽ തെളിവുകളും ജീവനക്കാർക്ക് എതിരാണെന്നാണ് റിപ്പോർട്ട്. ജീവനക്കാർ പണം എങ്ങനെ ചിലവഴിച്ചുവെന്നതാണ് നിലവിൽ പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ജീവനക്കാരുടെ അക്കൗണ്ടിൽ വന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തതായി പോലീസ് കണ്ടെത്തി. അത്തരം അക്കൗണ്ടുകളെകുറിച്ചുള്ള അന്വേഷണം പോലീസ് ആരംഭിച്ചതായാണ് റിപ്പോർട്ട്. തൻ്റെ അക്കൗണ്ടുകളിലേക്ക് വന്ന എടിഎം വഴി പണം പിൻവലിച്ച് ദിയക്ക് നൽകിയെന്ന് ജീവനക്കാർ അവകാശപ്പെട്ടിരുന്നു. എന്നാൽ എടിഎം വഴി വലിയ തുകകൾ പിൻവലിച്ചിട്ടില്ലായെന്നും പോലീസ് കണ്ടെത്തി.
ദിയ കൃഷ്ണ 2021ൽ തിരുവനന്തപുരത്ത് ആരംഭിച്ച സ്ഥാപനമാണ് ഓ ബൈ ഓസി. ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ 69 ലക്ഷം രൂപ ജീവനക്കാർ കവർന്നെന്നാണ് ജി കൃഷ്ണകുമാർ നൽകിയ പരാതിയിൽ പറയുന്നത്. ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരാണ് സാമ്പത്തിക തിരിമറി നടത്തിയതെന്നാണ് പറഞ്ഞിരുന്നത്. ക്യൂആർ കോഡ് മാറ്റി 2024 മുതൽ തട്ടിപ്പ് നടത്തിയെന്നാണ് കൃഷ്ണകുമാർ നൽകിയ പരാതിയിലുള്ളത്. ഇതിലാണ് മൂന്ന് ജീവനക്കാർക്കെതിരെ കേസെടുത്തിരിക്കുന്നത്.
ദിയയും കൃഷ്ണകുമാറും പരാതി നൽകിയതിന് പിന്നാലെ ജീവനക്കാർ കൗണ്ടർ കേസ് ഫയൽ ചെയ്തിരുന്നു. തങ്ങളെ തടഞ്ഞുവെച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചാണ് പരാതി നൽകിയത്. എന്നാൽ പിന്നാലെ ഇതെല്ലാം വ്യാജമാണെന്ന് തെളിയിക്കുന്ന വീഡിയോ സഹിതം ദിയയുടെ കുടുംബം പുറത്തുവിട്ടിരുന്നു.