AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kuberaa Event Pictures: നാഗാർജുനയുടെ കാൽക്കൽ ഇരുന്ന് രശ്മിക, ഒപ്പം ധനുഷും; ‘കുബേര’ ചിത്രങ്ങൾ വൈറൽ

Rashmika Mandanna Pics: ധനുഷും നാഗാർജുന അക്കിനേനിയും പ്രധാന വേഷങ്ങളിൽ എത്തുന്ന കുബേര 2025 ജൂൺ 20 ന് തിയറ്ററുകളിൽ എത്തും. സുനിൽ നാരംഗ്, പുസ്കർ റാം മോഹൻ റാവു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

Kuberaa Event Pictures: നാഗാർജുനയുടെ കാൽക്കൽ ഇരുന്ന് രശ്മിക, ഒപ്പം ധനുഷും; ‘കുബേര’ ചിത്രങ്ങൾ വൈറൽ
nithya
Nithya Vinu | Published: 10 Jun 2025 13:33 PM

ധനുഷിനെ നായകനാക്കി ശേഖർ കമ്മൂല ഒരുക്കുന്ന ചിത്രമാണ് കുബേര. തെലുങ്ക് സൂപ്പർതാരം നാഗാർജുനയും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നു. രശ്‌മിക മന്ദനയാണ് ചിത്രത്തിൽ നായികയായെത്തുന്നത്.

ഇപ്പോഴിതാ, രശ്മിക ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി, അഭിനേതാക്കളും അണിയറപ്രവർത്തകരും ഒരുമിച്ച് പങ്കെടുത്ത പരിപാടിയുടെ ചിത്രങ്ങൾ പങ്ക് വച്ചിരിക്കുകയാണ്. താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്ക് വച്ച ചിത്രങ്ങൾ നിമിഷം നേരത്തിൽ തന്നെ വൈറലായി. ധനുഷിനും നാ​ഗാർജുനയ്ക്കും ഒപ്പമുള്ള ചിത്രങ്ങളാണ് രശ്മിക പങ്ക് വച്ചത്.

എന്നാൽ, ചടങ്ങിനിടെ നാഗാർജുനയുടെ കാൽക്കൽ ഇരിക്കുന്ന രശ്മികയുടെ ചിത്രമാണ് ആരാധകരുടെ ശ്രദ്ധ ആകർഷിച്ചത്. താരത്തിന്റെ ആദരവിനെ പ്രശംസിച്ച് നിരവധി പേർ ചിത്രത്തിന് താഴെ കമന്റ് രേഖപ്പെടുത്തി. “ഞങ്ങൾ കുബേരയുടെ പ്രമോഷനുകൾ ആരംഭിച്ചത് ചെന്നൈയിലാണ്, നിങ്ങളിൽ മിക്കവർക്കും അറിയാവുന്നതുപോലെ, എന്റെ കുട്ടിക്കാലം കാരണം ചെന്നൈ എന്റെ ഹൃദയത്തിൽ വളരെ പ്രിയപ്പെട്ട ഒരു സ്ഥാനമാണ് വഹിക്കുന്നത്, അതിനാൽ ഞാൻ വളരെ സന്തോഷവതിയായിരുന്നു.
ആ ദിവസം ഞാൻ ഒരുപാട് ചിരിച്ചു.. ദൈവമേ.. എന്തൊരു ഇതിഹാസ സമയമായിരുന്നു അത്,” ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് നടി കുറിച്ചു,

ധനുഷും നാഗാർജുന അക്കിനേനിയും പ്രധാന വേഷങ്ങളിൽ എത്തുന്ന കുബേര 2025 ജൂൺ 20 നാണ് തിയറ്ററുകളിൽ എത്തുന്നത്. സുനിൽ നാരംഗ്, പുസ്കർ റാം മോഹൻ റാവു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ട്രാൻസ് ഓഫ് കുബേര എന്ന പേരിൽ റീലീസ് ചെയ്ത ചിത്രത്തിന്റെ ടീസർ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ആക്ഷന് പ്രാധാന്യമുള്ള ഡ്രാമ ത്രില്ലറാണ് ചിത്രമെന്ന സൂചനയാണ് ടീസർ നൽകുന്നത്.