Rony David Raj: ‘സൈജു കുറുപ്പ് മെന്ററാണ്; അദ്ദേഹത്തിന്റെ ഡേറ്റ് ക്ലാഷിലാണ് ഒരുകാലത്ത് ജീവിച്ചിരുന്നത്’
Rony David Raj says Saiju Kurup is his mentor: കണ്ണൂര്‍ സ്‌ക്വാഡിലെ ജോസിന്റെ ക്യാരക്ടര്‍ സൈജുവിന് ആലോചിച്ചിരുന്നതാണ്. പക്ഷേ, അദ്ദേഹത്തിന് ഡേറ്റ് ഇല്ലായിരുന്നുവെന്നും റോണി വെളിപ്പെടുത്തി. കണ്ണൂര്‍ സ്‌ക്വാഡിന്റെ കഥ ആദ്യം പറഞ്ഞത് സുരാജ് വെഞ്ഞാറമൂടിനോടാണെന്നും റോണി

സൈജു കുറുപ്പ് തന്റെ മെന്ററാണെന്ന് നടന്‍ റോണി ഡേവിഡ് രാജ്. ഒരു കാലത്ത് സൈജു കുറുപ്പിന്റെ ഡേറ്റ് ക്ലാഷ് മൂലം ജീവിച്ചുപോയിരുന്നയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തൃശിവപേരൂര്‍ ക്ലിപ്തം, നിഴല്‍ തുടങ്ങിയ സിനിമകളില്‍ താന്‍ ചെയ്ത റോളുകള്‍ സൈജു ചെയ്യേണ്ടതായിരുന്നു. കണ്ണൂര്‍ സ്‌ക്വാഡിലെ ജോസിന്റെ ക്യാരക്ടര്‍ സൈജുവിന് ആലോചിച്ചിരുന്നതാണ്. പക്ഷേ, അദ്ദേഹത്തിന് ഡേറ്റ് ഇല്ലായിരുന്നുവെന്നും റോണി വെളിപ്പെടുത്തി. കണ്ണൂര്‍ സ്‌ക്വാഡിന്റെ കഥ ആദ്യം പറഞ്ഞത് സുരാജ് വെഞ്ഞാറമൂടിനോടാണെന്നും, അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടില്ലെന്നും റോണി വ്യക്തമാക്കി.
”സുരാജേട്ടന്റെ തെറ്റല്ല അത്. അദ്ദേഹത്തിന് ഫസ്റ്റ് ഹാഫ് ഓക്കെയായിരുന്നു. സെക്കന്‍ഡ് ഹാഫ് അദ്ദേഹത്തിന് ഇഷ്ടപ്പെടാത്തത് ഞങ്ങളുടെ തെറ്റാണ്. ഡോക്യുമെന്ററി പോലെയാണ് ഫീല്‍ ചെയ്യുന്നതെന്ന് സുരാജേട്ടന്‍ പറഞ്ഞു. സുരാജേട്ടന്‍ പറഞ്ഞത് പൂര്‍ണമായും ശരിയായിരുന്നു. ഞങ്ങളുടെ തയ്യാറെടുപ്പ് പോരായിരുന്നു”-റോണി പറഞ്ഞു.
തുടര്‍ന്ന് ഹെലന്റെ സംവിധായകന്‍ മാത്തുക്കുട്ടി സേവ്യര്‍, റൈറ്റര്‍ ആല്‍ഫ്രഡ് കുര്യന്‍ എന്നിവര്‍ വന്ന് ആ കഥ ഒന്നുകൂടി പൊളിച്ചു. യാത്ര എങ്ങനെ ദുഷ്‌കരമാക്കാമെന്നതിലൊക്കെ ക്ലാരിറ്റി വരുത്തി. അങ്ങനെയാണ് ജയനെ കൈക്കൂലിക്കാരനാക്കിയത്. മൊത്തം ടീമിന്റെ വിജയമായിരുന്നു അതെന്നും റോണി പറഞ്ഞു.




Read Also: Bibin George: ‘ഞാൻ ബഡായി ബംഗ്ലാവിന് എഴുതി തുടങ്ങിയത് ആ വിഷമത്തിൽ നിന്ന് കൊണ്ട്’; ബിബിൻ ജോർജ്
കൂടെ പണ്ട് അഭിനയിച്ചിട്ടുള്ള, വളരെ സൗഹാര്‍ദ്ദപരമായി ഇടപെട്ടിട്ടുള്ള പലരോടും പറഞ്ഞപ്പോള്‍ അവര്‍ ഡേറ്റിന്റെ പ്രശ്‌നം പറഞ്ഞ് ഒഴിഞ്ഞുമാറിയെന്നും അദ്ദേഹം പറഞ്ഞു. കഥ കേട്ടാല്‍ മതിയെന്ന് പറഞ്ഞപ്പോള്‍, കേട്ടിട്ട് എന്ത് ചെയ്യാനാ, ഡേറ്റ് ഇല്ലല്ലോ എന്നായിരുന്നു മറുപടി. അതൊരു ഇന്‍സള്‍ട്ടിങ് പോലെയായിരുന്നുവെന്നും റോണി വ്യക്തമാക്കി.