Ahaana Krishna: ‘അപ്പോഴാണ് ഞങ്ങൾ ആകെ സംസാരിക്കുന്നത്, അമ്മുവിനോട് ഏറ്റവും കൂടുതൽ വഴക്കിട്ടത് ഞാൻ’: ദിയ കൃഷ്ണ
Diya Krishna Opens Up About Ahaana Krishna: ഇപ്പോഴിതാ പിറന്നാൾ പാർട്ടിയിൽ പങ്കെടുത്തുകൊണ്ട് അഹാനയുടെ സഹോദരി ദിയ കൃഷ്ണ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.വീട്ടിൽ അഹാനയുമായി ഏറ്റവും കൂടുതൽ അടിയുണ്ടാക്കിയിട്ടുള്ളത് താനാണെന്നാണ് ദിയ കൃഷ്ണ പറയുന്നത്.

Ahaana , Diya Krishna
മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതരാണ് നടൻ കൃഷ്ണകുമാറും കുടുംബവും. മക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തിലെ ചെറിയ വിശേഷങ്ങൾ പോലും സോഷ്യൽ മീഡിയയിലൂടെ ഇവർ പങ്കുവയ്ക്കാറുണ്ട്. ഇതിനിടെയിലാണ് കഴിഞ്ഞ ദിവസം നടിയും ഇൻഫ്ളുവൻസറുമായ അഹാന കൃഷ്ണയുടെ 30 ജന്മദിനത്തിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നത്.
പിറന്നാൾ ആഘോഷം സോഷ്യൽ മീഡിയയിലും വലിയ ശ്രദ്ധ നേടിയിരുന്നു. അടുത്ത കുടുംബാംഗങ്ങൾ പങ്കെടുത്ത ആഘോഷത്തിന്റെ വ്ലോഗ് താരം തന്റെ യൂട്യൂബിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ പിറന്നാൾ പാർട്ടിയിൽ പങ്കെടുത്തുകൊണ്ട് അഹാനയുടെ സഹോദരി ദിയ കൃഷ്ണ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.വീട്ടിൽ അഹാനയുമായി ഏറ്റവും കൂടുതൽ അടിയുണ്ടാക്കിയിട്ടുള്ളത് താനാണെന്നാണ് ദിയ കൃഷ്ണ പറയുന്നത്.
Also Read:വിഷമം പറയാൻ പോലും ഒരു ലവ് ഇല്ല, എങ്ങനത്തെ പെണ്ണ് എന്ന് ഒന്നുമില്ല പെണ്ണ് ആയാൽ മതി; മാത്യു തോമസ്
ഇപ്പോഴും തങ്ങൾ തമ്മിൽ അടിയാണ്. ജനിച്ച് വീണപ്പോൾ തന്നെ കുട കൊണ്ട് തലയ്ക്കടിച്ച് കൊണ്ടായിരിക്കും തങ്ങൾ തമ്മിൽ വളരെ ബോണ്ടിംഗ് ഉണ്ടെന്നാണ് ദിയ പറയുന്നത്. അമ്മുവിന് (അഹാന) അറ്റൻഷൻ പെട്ടെന്ന് കിട്ടാതായതിന്റെ വിഷമം ആണെന്ന് തോന്നുന്നു അന്ന് കുട വച്ച് തന്നെ അടിച്ചത് എന്നും വീട്ടിലെ സ്റ്റാർ ആയിരുന്നു അഹാന എന്നും ദിയ പറയുന്നു.
അഹാനയ്ക്കുള്ള ഗുണങ്ങളെക്കുറിച്ചും ദിയ കൃഷ്ണ സംസാരിച്ചു. ലീഡർഷിപ്പ് ക്വാളിറ്റിയുള്ള ഒരാളാണ് അഹാന എന്നാണ് ദിയ പറയുന്നത്. കുടുംബത്തോടൊപ്പം യാത്ര പോകുമ്പോൾ അഹാന അത് എങ്ങനെ ഡീൽ ചെയ്യന്നുവെന്ന് തങ്ങൾ ആലോചിക്കാറുണ്ടെന്നും നമ്മളായിരുന്നെങ്കിൽ തേഞ്ഞേനെ എന്ന് താനും ഇഷാനിയും തമ്മിൽ പറയാറുണ്ടെന്നും ദിയ കൃഷ്ണ പറഞ്ഞു. പല സ്ഥലത്തും പല ഭാഷയിൽ അമ്മു സംസാരിക്കും. നമ്മുടെ കുടുംബത്തിൽ അഹാനയ്ക്ക് മാത്രമേ അത് പറ്റുവെന്നും ദിയ പറഞ്ഞു.
എവിടെ പോയാലും അമ്മുവും അമ്മയും എത്ര മണിക്ക് എഴുന്നേറ്റാലും ആ സ്ഥലം മുഴുവൻ നടന്ന് തീർത്തിട്ടേ തിരിച്ചു വരും. ഓമിയുടെ അടുത്ത് കുറേക്കൂടി കെയർ അമ്മുവിനുണ്ട്. തങ്ങൾ വീട്ടിൽ ഇത്രയും സംസാരിക്കാറില്ല. എന്തെങ്കിലും കോമഡി പറയാനുള്ളപ്പോൾ മാത്രം പറയും. അപ്പോഴാണ് ഞങ്ങൾ ആകെ സംസാരിക്കുന്നത് എന്നാണ് അഹാനയെ കുറിച്ച് ദിയ കൃഷ്ണ പറഞ്ഞത്.