Diya Krishna: ‘അവർ അടുത്ത കള്ളവുമായി ഇറങ്ങും, പക്ഷേ തെളിവാണല്ലോ ആവശ്യം, തെളിവ് എവിടെ? ദിയ കൃഷ്ണ
Diya Krishna: അവർ പറഞ്ഞ ഒരു കാര്യം പോലും തെളിയിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. ഇനി വേണമെങ്കിൽ അവർ അടുത്ത കള്ളവുമായി ഇറങ്ങും. നാളെ വേണമെങ്കിൽ അച്ഛൻ അവരെ വിളിച്ചെന്നുപറയാം. അല്ലെങ്കിൽ അമ്മ അവരെ വിളിച്ചെന്നുപറയാം. പക്ഷേ തെളിവാണല്ലോ ആവശ്യമെന്നും ദിയ പറഞ്ഞു.
തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് നടത്തിയ പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന ആവശ്യവുമായി ദിയ. വനിതാ ജീവനക്കാർക്കെതിരെയുള്ള തെളിവുകളെല്ലാം അന്വേഷണ സംഘത്തെ ഏൽപിച്ചിട്ടുണ്ടെന്ന് ദിയ പറഞ്ഞു. യുവതികൾ നൽകിയ പരാതിയിൽ എന്ത് തെളിവാണ് അവർ കൊണ്ടുവരുന്നതെന്ന് നമുക്ക് കാണാമെന്നും ദിയ കൂട്ടിച്ചേർത്തു.
തുടക്കത്തിൽ മ്യൂസിയം പോലീസ്, വാദിയായ തങ്ങളെ പ്രതിയാക്കി കളഞ്ഞുവെന്നും അതുകൊണ്ട് ആദ്യമേ കേസ് ക്രൈംബ്രാഞ്ചിലേക്ക് മാറ്റാനായിരുന്നു തന്റെ ആഗ്രഹമെന്നും ദിയ പറയുന്നു. ഒരു ശക്തമായ ടീമിന്റെ കൈയിലേക്കാണ് കേസ് കൈമാറിയിരിക്കുന്നതെന്ന് വിശ്വാസിക്കുന്നുവെന്നും പെട്ടെന്ന് അവരെ പിടികൂടണമെന്നാണ് തന്റെ ആഗ്രഹമെന്നും ദിയ കൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു.
‘ഓഡിറ്റിംഗ് അടക്കമുള്ള കാര്യങ്ങളുടെ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരെ ഏൽപിച്ചു. അതെല്ലാം കൃത്യമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞുകഴിഞ്ഞു. ഇനി മറുഭാഗത്ത് നിന്നുള്ള അവരുടെ പരാതിയിൽ എന്ത് തെളിവാണ് കൊണ്ടുവരുന്നതെന്ന് നമ്മുക്ക് കാണാമെന്ന് ദിയ പറഞ്ഞു. അച്ഛനും താനും തുടക്കം മുതൽ പറഞ്ഞതുതന്നെയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. പക്ഷേ അവർ പറഞ്ഞ ഒരു കാര്യം പോലും തെളിയിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. ഇനി വേണമെങ്കിൽ അവർ അടുത്ത കള്ളവുമായി ഇറങ്ങും. നാളെ വേണമെങ്കിൽ അച്ഛൻ അവരെ വിളിച്ചെന്നുപറയാം. അല്ലെങ്കിൽ അമ്മ അവരെ വിളിച്ചെന്നുപറയാം. പക്ഷേ തെളിവാണല്ലോ ആവശ്യം. തെളിവ് എവിടെ?’- ദിയ ചോദിച്ചു.
അതേസമയം തട്ടിപ്പ് നടത്തിയ സംഭവത്തില്‍ കുറ്റാരോപിതരായ യുവതികള്‍ മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമത്തില്‍. വ്യാഴാഴ്ച്ച കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. ഇവരെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.