Salman Khan: സ്റ്റൈലിഷ് ലുക്കിൽ സൽമാൻ ഖാൻ; ‘ഭായ്’ തിരിച്ചെത്തിയ ആവേശത്തിൽ ആരാധകർ
Salman Khan New Slim Look: കഴിഞ്ഞ മാസം, വാൻകൂവറിൽ നടന്ന ഒരു താരഷോയിൽ പങ്കെടുത്ത സൽമാൻ ഖാന്റെ ചില വീഡിയോകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ സൽമാൻറെ ശരീരഘടനയെക്കുറിച്ച് ട്രോളുകൾ ഉയർന്നത്.
ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. പുതിയ സിനിമയല്ല, താരത്തിന്റെ പുതിയ ലുക്കാണ് ചർച്ചാവിഷയം. 59-ാം വയസിലും സ്റ്റൈലിഷ് ലുക്ക് നിലനിർത്തുന്ന താരത്തെ വാഴ്ത്തുകയാണ് സോഷ്യൽ മീഡിയ. ‘റേസ് 3’ എന്ന ചിത്രത്തിൽ സൽമാൻറെ സഹനടനായ സാജൻ സിംഗ് പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സൽമാൻ ഖാന്റെ ഫിറ്റ്നസും യുവത്വവും തിരിച്ചുവന്നു എന്ന് ആരാധകർ അഭിപ്രായപ്പെടുന്നു.
ഇന്നും ‘ഭായ്’ എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന സൽമാൻ ഖാന്റെ, അടുത്തിടെ പുറത്തുവന്ന ചില ചിത്രങ്ങൾ വലിയ ട്രോളുകൾക്ക് വഴിവെച്ചിരുന്നു. താരത്തിന്റെ ശരീരഘടനയെ കുറിച്ചായിരുന്നു ട്രോളുകൾ ഉയർന്നത്. അതിന് പിന്നാലെയാണ് കൂടുതൽ ഫിറ്റും ചെറുപ്പവുമായി സൽമാൻ ഖാന്റെ തിരിച്ചുവരവ്. ഭായ് തിരിച്ചെത്തിയ ആവേശത്തിലാണ് ആരാധകർ.
കഴിഞ്ഞ മാസം, വാൻകൂവറിൽ നടന്ന ഒരു താരഷോയിൽ പങ്കെടുത്ത സൽമാൻ ഖാന്റെ ചില വീഡിയോകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ സൽമാൻറെ ശരീരഘടനയെക്കുറിച്ച് ട്രോളുകൾ ഉയർന്നത്. ഈ പുതിയ ചിത്രങ്ങൾ അത്തരം ട്രോളുകൾക്കുള്ള മറുപടിയായാണ് ആരാധകർ കാണുന്നത്. ‘ഫിറ്റ്നസ് ഗോഡ് തിരിച്ചെത്തി’ തുടങ്ങിയ കമന്റുകളും ചിത്രത്തിന് താഴെ കാണാം. “ഭായ് ഇപ്പോഴും ഒരു യുവാവിനെപ്പോലെ ഉണ്ട്!” എന്ന് ഒരു ആരാധകൻ കുറിച്ചു. ‘വാണ്ടഡ്’ എന്ന ചിത്രത്തിലെ സൽമാന്റെ ഐക്കോണിക് ലുക്ക് തിരികെയെത്തി എന്നും ആരാധകരിൽ ചിലർ പറയുന്നു.
ALSO READ: ‘പതിനെട്ടാം പടി’ ചവിട്ടി സിനിമയുടെ ‘പടക്കള’ത്തിലേക്ക്; മോളിവുഡിൽ ചുവടുറപ്പിച്ച് സന്ദീപ് പ്രദീപ്
സൽമാൻ ഖാൻ ഒടുവിൽ അഭിനയിച്ച ‘സിക്കന്ദർ’ എന്ന ചിത്രം വൻ പരാചയമായിരുന്നു. ചിത്രത്തിലെ സൽമാന്റെ പ്രകടനം നിരവധി വിമർശനങ്ങൾ നേരിട്ടിരുന്നു. ഇപ്പോൾ, പുതിയ ചിത്രത്തിന്റെ ഒരുക്കത്തിലാണ് താരം. ഗൽവാൻ താഴ്‌വരയിലെ ഇന്ത്യ ചൈന സംഘർഷത്തെ പ്രമേയമാക്കിയുള്ളതാണ് പുതിയ ചിത്രമെന്നാണ് വിവരം. കേണൽ ബിക്കുമല്ല സന്തോഷിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിന് വേണ്ടിയാണ് താരത്തിന്റെ പുതിയ ലുക്ക് എന്നാണ് സൂചന.
സാജൻ സിംഗ് പങ്കുവെച്ച പോസ്റ്റ്:
View this post on Instagram