Diya Krishna: ‘പത്തിരിട്ടി വേദന കാണും’; എപിഡ്യൂറൽ എടുത്തിട്ടും വേദനയോ? പരലോകം കണ്ടുവെന്ന് ദിയ കൃഷ്ണ
Diya Krishna About Delivery: തനിക്ക് എപിഡ്യൂറൽ ആദ്യം എടുത്തിരുന്നില്ലെന്നും വേദന വരട്ടെ എന്ന് പറഞ്ഞ് അങ്ങനെ ഇരുത്തി. സമയം ആകാറായപ്പോഴാണ് ഡോക്ടർ വന്ന് എപിഡ്യൂറൽ എടുത്തത്. അതിന് മുൻപ് പരലോകം കണ്ടിരുന്നുവെന്നാണ് ദിയ പറയുന്നത്.

Diya Krishna
വ്ളോഗറും നടൻ കൃഷ്ണ കുമാറിന്റെ മകളുമായ ദിയ കൃഷ്ണയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെയാണ്. ഈ മാസം ആദ്യമാണ് ദിയയ്ക്കും ഭർത്താവ് അശ്വിൻ ഗണേഷിനും ആദ്യ കൺമണി ജനിച്ചത്. ദിയയുടെ ഡലിവറി വീഡിയോ യൂട്യൂബ് ചാനലിൽ പങ്കുവച്ചിരുന്നു. നിരവധി പേരാണ് വീഡിയോ കണ്ട് താരത്തിനെ പിന്തുണച്ച് എത്തിയത്. എന്നാൽ . പ്രസവം ഇങ്ങനെ പരസ്യമാക്കേണ്ടതുണ്ടോ എന്ന് ചോദിച്ചവരുമുണ്ട്.
പ്രസവവേദന കുറയ്ക്കാനുള്ള എപ്പിഡ്യൂറല്‍ അനസ്‌തേഷ്യ എടുത്തിരുന്നുവെന്ന് ദിയ തുറന്നുപറഞ്ഞിരുന്നു. എന്നാൽ ഇതിനു പിന്നാലെ ഡെലിവറി വീഡിയോയിലെ ദിയയുടെ കരച്ചിലും മറ്റും വേദന വെറുതെയാണെന്ന് വിമർശനം ഉയർന്നിരുന്നു. പ്രശസ്തിക്കു വേണ്ടിയാണ് ദിയ ക്യാമറയ്ക്ക് മുന്നില്‍ അഭിനയിച്ചതെന്നും പുറത്തുവന്നിരുന്നു. എന്നാൽ ഇപ്പോഴിതാ തന്റെ അനുഭവം പങ്കുവച്ചിരിക്കുകയാണ് ദിയ. ഓസി ടോക്സ് എന്ന യൂട്യൂബ് ചാനലിൽ പങ്കുവെച്ച ക്യു ആൻഡ് എ വീഡിയോയിൽ ദിയ കൃഷ്ണ തുറന്ന് പറഞ്ഞത്.
പിരിയഡ്‌സ് ഇല്ലെന്നതാണ് ഗർഭകാലത്ത് താൻ ഏറ്റവും കൂടുതൽ സന്തോഷിച്ച കാര്യമെന്നാണ് ദിയ പറയുന്നത്. ഡെലിവറി കഴിഞ്ഞ മൂന്ന് നാല് മാസം കഴിഞ്ഞ് മാത്രമേ പിരിയഡ്‌സ് ഉണ്ടാകുമെന്നാണ് ഡോക്ടർ പറഞ്ഞത്. പക്ഷേ ഭാഗ്യം കുറവാണെങ്കില്‍ നേരത്തെ വന്ന് കയറും. സ്റ്റിച്ചിന്റെ കൂടെ പിരിയഡ്‌സ് വന്നത് കുറച്ച് വേദനയായിരുന്നു. സ്റ്റിച്ചില്‍ മരുന്ന് വെക്കുന്നത് തനിക്ക് ഒറ്റയ്ക്ക് സാധിക്കില്ലായിരുന്നുവെന്നും അശ്വിനോ അമ്മയോ നഴ്‌സോ വേണമായിരുന്നുവെന്നും ദിയ പറയുന്നു.
Also Read:‘പ്ലസ് ടു മാത്രമുള്ള രേണു എങ്ങനെ എയർ ഇന്ത്യയിൽ സ്റ്റാഫായി?’; സോഷ്യൽ മീഡിയയിൽ വിവാദം
ഡെലിവറിയുടെ വേദനയ്ക്ക് പത്തില്‍ എത്ര റേറ്റ് നൽകുമെന്ന ചോദ്യത്തിന് പത്തില്‍ ആറൊക്കെ വേദന ഉണ്ടായിരുന്നുവെന്നാണ് താരം പറയുന്നത്. എപിഡ്യൂറല്‍ എടുത്തത് കൊണ്ട് മുഴുവന്‍ വേദനയും പോകുമെന്ന് പറയാനാകില്ലെന്ന് ഡോക്ടര്‍ ആദ്യമേ പറഞ്ഞിരുന്നു. വേദന ഉണ്ടാകും, പക്ഷേ കുറവായിരിക്കും. ക്രോണ്‍ട്രാക്ഷന്‍സ് ഹൈ ആകുന്ന സമയത്ത് പിരീഡ്‌സിന്റെ ആദ്യ ദിവസത്തേത് പോലുളള കടുത്ത വേദന ഉണ്ടാകും. അതിന്റെ പത്തിരിട്ടി വേദന കാണും, പക്ഷേ അത് പത്ത് സെക്കന്‍ഡ് കൊണ്ട് പോകും.
തനിക്ക് എപിഡ്യൂറൽ ആദ്യം എടുത്തിരുന്നില്ലെന്നും വേദന വരട്ടെ എന്ന് പറഞ്ഞ് അങ്ങനെ ഇരുത്തി. സമയം ആകാറായപ്പോഴാണ് ഡോക്ടർ വന്ന് എപിഡ്യൂറൽ എടുത്തത്. അതിന് മുൻപ് പരലോകം കണ്ടിരുന്നുവെന്നാണ് ദിയ പറയുന്നത്.