Dominic and the Ladies’ Purse OTT : ആരാ പറഞ്ഞേ വരില്ലയെന്ന്? ഡൊമിനിക് ആൻഡ് ലേഡീസ് പഴ്സ് ഒടിടിയിലേക്ക്
Dominic and the Ladies' Purse OTT Release Date & Platform : ഗൗതം വാസുദേവ് മേനോൻ മലയാളത്തിൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഡൊമനിക് ആൻഡ് ദി ലേഡീസ് പഴ്സ്. ജനുവരിയിൽ തിയറ്ററിൽ എത്തി മമ്മൂട്ടി ചിത്രം ഇതുവരെ ഒടിടിയിൽ എത്തിട്ടില്ല

Dominic OTT
ഈ വർഷം ഇതുവരെ രണ്ട് മമ്മൂട്ടി ചിത്രങ്ങളാണ് തിയറ്ററിലെത്തി. ഒന്ന് മമ്മൂട്ടി കമ്പനി നിർമിച്ച ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സും മറ്റൊന്ന് ആക്ഷൻ ചിത്രമായ ബസൂക്കയുമാണ്. തിയറ്ററിൽ എത്തി ബോക്സ്ഓഫീസിൽ വലിയ പ്രകടനം ഒന്നും കാഴ്ചവെക്കാതെ പോയ ഈ രണ്ട് ചിത്രങ്ങളും ഇതുവരെ ഒടിടിയിൽ എത്തിട്ടില്ല. ജനുവരിയിലും ഏപ്രിലുമായി തിയറ്ററിൽ റിലീസായ ചിത്രങ്ങൾ ഏകദേശം ഏഴ് മാസം (ഡൊമിനിക് ഒരു വർഷമാകുന്നു) പിന്നിടുമ്പോഴും ഒടിടി റിലീസ് സംബന്ധിച്ച് യാതൊരു വിവരവുമില്ല.
ഡൊമിനിക് ആൻഡ് ലേഡീസ് പഴ്സ് ഒടിടി
മമ്മൂട്ടി കമ്പനി തന്നെ നിർമിച്ച ഡൊമിനിക് ആൻഡ് ലേഡീസ് പഴ്സ് ഒടിടി സംബന്ധിച്ചുള്ള നിരവധി റിപ്പോർട്ടുകൾ ഇടയ്ക്കിടയ്ക്കായി പുറത്ത് വരുന്നത്. ഇപ്പോഴിതാ, ഈ മാസം അവസാനത്തോടെ ഡൊമിനിക് ആൻഡ് ലേഡീസ് പഴ്സ് ഒടിടിയിൽ എത്തുമെന്ന് ചില സോഷ്യൽ മീഡിയ പേജുകൾ സൂചന നൽകുന്നത്. ചിത്രം ആമസോൺ പ്രൈം വീഡിയോയിലൂടെ ഉടൻ സംപ്രേഷണം ചെയ്യുമെന്നാണ് ആ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
ALSO READ : Bandra OTT : സത്യമാണോ എന്തോ! ദിലീപിൻ്റെ ബാന്ദ്ര ഒടിടിയിലേക്ക് വരുന്നുയെന്ന് വീണ്ടും റിപ്പോർട്ട്
ബസൂക്ക ഒടിടിയിൽ വരുമോ?
ഡൊമിനിക് ആൻഡ് ലേഡീസ് പഴ്സ് പോലെ നിരവധി പേർ കാത്തിരിക്കുന്ന ചിത്രമാണ് ബസൂക്ക. പുതുമുഖ സംവിധായകൻ ഒരുക്കിയ ത്രില്ലർ ചിത്രം വേണ്ടത്ര തിയറ്ററിൽ മികവ് പുലർത്തിയില്ല. സോണി ലിവ്, സീ5 എന്നീ പ്ലാറ്റ്ഫോമുകളെ ബന്ധപ്പെടുത്തി ബസൂക്കയുടെ ഒടിടി റിലീസ് റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. എന്നാൽ അതൊന്നും സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ബസുക്ക ഒടിടിയിൽ വരാതിരിക്കാൻ അണിയറപ്രവർത്തകർ തന്നെയാണ് ശ്രമിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. ചിത്രം ട്രോൾ മെറ്റീരിയൽ ആകുമോ എന്ന ഭയമാണ് ബസൂക്കയുടെ അണിയറപ്രവർത്തകർക്കുള്ളതെന്നും അതുകൊണ്ടാണ് ബസൂക്ക ഒടിടിയിലേക്കെത്താതെന്നുമാണ് ചില സോഷ്യൽ മീഡിയ പേജുകൾ നൽകുന്ന സൂചന
ഡൊമിനിക് ആൻഡ് ലേഡീസ് പഴ്സ് സിനിമ
തമിഴ് സിനിമയിൽ ബ്രാൻഡായി മാറിയ മലയാളി സംവിധായകൻ ഗൗതം വാസുദേവ് മേനോൻ മലയാളത്തിൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഡൊമിനിക് ആൻഡ് ലേഡീസ് പഴ്സ്. മമ്മൂട്ടിയുടെ തന്നെ സിനിമ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനി തന്നെയാണ് ചിത്രം നിർമിച്ചത്. മമ്മൂട്ടിക്ക് പുറമെ ഗോകുൽ സുരേഷ്, സുഷ്മിത ഭട്ട്, സിദ്ധിഖ്, വിനീത്, വിജയ് ബാബു. ഷൈൻ ടോം ചാക്കോ, ലെന തുടങ്ങിയ നിരവധി പേർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.