Drishyam 3 OTT Release: ക്ലാസ്സിക് ക്രിമിനലിൻ്റെ മൂന്നാം വരവിനൊരുങ്ങി ഒ.ടി.ടി, ദൃശ്യം 3 ജൂൺ 18 മുതൽ പ്രൈം വീഡിയോസിൽ

Drishyam 3 OTT Release: Mohanlal-Jeethu Joseph film locks Amazon Prime Video streaming date: ഇന്ത്യയിൽ നിന്ന് മാത്രം 125 കോടി സ്വന്തമാക്കിയ ചിത്രം വിദേശത്ത് നിന്ന് 111 കോടി രുപയാണ് നേടിയെടുത്തത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ മലയാള ചിത്രമെന്ന റെക്കോർഡും ദൃശ്യം 3 സ്വന്തം പേരിലാക്കി. മോഹൻലാൽ സ്വന്തം റെക്കോർഡ് ഇവിടെ തിരുത്തി. ലൂസിഫറിൻ്റെ രണ്ടാം ഭാഗമായ എമ്പുരാനെ മറികടന്നാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ മലയാള ചിത്രമെന്ന റെക്കോർഡിലേക്ക് ദൃശ്യം 3 എത്തിയത്. ഒന്നാം സ്ഥാനത്ത് ഇപ്പോഴും ലോക തുടരുകയാണ്.

Drishyam 3 OTT Release: ക്ലാസ്സിക് ക്രിമിനലിൻ്റെ മൂന്നാം വരവിനൊരുങ്ങി ഒ.ടി.ടി, ദൃശ്യം 3 ജൂൺ 18 മുതൽ പ്രൈം വീഡിയോസിൽ

ദൃശ്യം 3 ഒ.ടി.ടി റിലീസ്

Published: 

13 Jun 2026 | 05:03 PM

ബോക്‌സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൻ്റെ ‘ദൃശ്യം 3’ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡിയോസിലൂടെ ജുൺ 18 മുതൽ ചിത്രം ഡിജിറ്റൽ സ്ട്രീമിംഗ് ആരംഭിക്കും. മലയാളത്തിന് പുറമെ തമിഴ് തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാകും ചിത്രം ലഭ്യമാവുക. മെയ് 21ന് തിയറ്ററുകളിൽ എത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. റിലീസ് ചെയ്ത് മൂന്നാഴ്ചകൾ പിന്നീടുമ്പോൾ 237 കോടിയിലധികം രുപയാണ് സിനിമ വാരിക്കൂട്ടിയത്.

ഇന്ത്യയിൽ നിന്ന് മാത്രം 125 കോടി സ്വന്തമാക്കിയ ചിത്രം വിദേശത്ത് നിന്ന് 111 കോടി രുപയാണ് നേടിയെടുത്തത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ മലയാള ചിത്രമെന്ന റെക്കോർഡും ദൃശ്യം 3 സ്വന്തം പേരിലാക്കി. മോഹൻലാൽ സ്വന്തം റെക്കോർഡ് ഇവിടെ തിരുത്തി. ലൂസിഫറിൻ്റെ രണ്ടാം ഭാഗമായ എമ്പുരാനെ മറികടന്നാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ മലയാള ചിത്രമെന്ന റെക്കോർഡിലേക്ക് ദൃശ്യം 3 എത്തിയത്. ഒന്നാം സ്ഥാനത്ത് ഇപ്പോഴും ലോക തുടരുകയാണ്.

Also Read: തൊപ്പിയും ഗ്യാങ്ങും കുടുങ്ങും ? ഗുരുതര ആരോപണങ്ങളിൽ അന്വേഷണത്തിനൊരുങ്ങി പൊലീസ്

ആശീർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് സിനിമ നിർമ്മിച്ചിരികുന്നത്. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസ്സൻ, എസ്തർ അനിൽ, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. അനിൽ ജോൺസൺനാണ് ചിത്രത്തിൻ്റെ സംഗീതം. ഛായാഗ്രഹണം സതീഷ് കുറുപ്പും, എഡിറ്റിംഗ് വിനായക് വി.എസ് നിർവ്വഹിച്ചിരിക്കുന്നു.

ചിത്രത്തിൻ്റെ ഹിന്ദി റീമേക്ക് അവകാശം പനോരമ സ്റ്റുഡിയോസിനാണ്. ഹിന്ദി പതിപ്പിൽ കഥയിൽ മാറ്റങ്ങൾ ഉണ്ടാകും എന്നാണ് പുറത്തുവരുന്ന വിവരം. തിയേറ്ററുകളിൽ വലിയ വിജയം നേടിയ ജോർജുകുട്ടിയുടെ ഈ അതിജീവന പോരാട്ടം ഒ.ടി.ടിയിലും വലിയ തരംഗം സൃഷ്ടിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.

English Summary

Following its record-breaking box office run, Mohanlal’s crime thriller Drishyam 3, directed by Jeethu Joseph, is set for its digital premiere. Amazon Prime Video officially secured the streaming rights, announcing that Georgekutty and his family will return on June 18. Produced by Antony Perumbavoor under Aashirvad Cinemas.

Follow Us
Related Stories
“അപ്പുവിനെ ഫോൺ വിളിച്ച് കിട്ടിയാൽകിട്ടി എന്നേ പറയാനാകു”; അമ്മയുടെ പരാതി പ്രണവ് കേൾക്കുന്നുണ്ടോ ?
Vismaya Mohanlal: വിമർശിക്കേണ്ടതില്ല! മോഹൻലാലിൽ നാം കണ്ട ആ കാര്യം കൂടിയ അളവിൽ മകളിൽ കാണുന്നന്നേയുള്ളൂ; വിസ്മയ്ക്കെതിരെയുള്ള ചർച്ചകളിൽ ശാരദക്കുട്ടി
Manichithrathazhu: ‘എന്നെ മണിച്ചിത്രത്താഴിലേക്ക് വിളിച്ചത് മോഹൻലാൽ’: വെളിപ്പെടുത്തി ഡോക്ടർ സണ്ണിയുടെ ശ്രീദേവി
Dhyan sreenivasan: ഡേയ്… നീയും തുന്നി വെച്ചോ ഒരെണ്ണം! ഉദയനിധിയുടെ അറസ്റ്റിനു പിന്നാലെ ധ്യാനിന് വീണ്ടും ഭീഷണികൾ
Udhayanidhi Stalin: മാന്യതയുണ്ടോ? നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് വഴങ്ങാനുള്ള പണയ വസ്തുവല്ല സ്ത്രീ! ഉദയനിധിക്കെതിരെ തുറന്നടിച്ച് ഖുശ്ബു സുന്ദർ
Actor Pradeep Rawat Passes Away: നടൻ പ്രദീപ് റാവത്ത് അന്തരിച്ചു; വിടവാങ്ങിയത് ചൈന ടൗൺ കസിൻസ് എന്നീ സിനിമകളിലൂടെ മലയാളികളെ ഞെട്ടിച്ച വില്ലൻ
കിസാന്‍ വികാസ് പത്രയിലൊന്ന് നോക്കിയാലോ? നിക്ഷേപത്തിന് നേട്ടം ഇരട്ടി
മകം, പൂരം... തുടങ്ങിയ നക്ഷത്രങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടവും സൗഭാഗ്യങ്ങളും
പപ്പായ അച്ചാർ ഉണ്ടാക്കിയാലോ, ചോറിന് വേറൊന്നും വേണ്ട!
ശരീരഭാരം കുറയ്ക്കാൻ ഞാവൽപ്പഴം എങ്ങനെ, എപ്പോൾ കഴിക്കണം?
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു