Drishyam 3: മുങ്ങിത്താഴുന്ന വരുണിന്റെ കാർ, അസ്ഥിയൊളിപ്പിച്ച ബാഗ്; ജോർജ് കുട്ടിയും കുടുംബവും ഇനിയെന്താകും? റിലീസ് തീയ്യതി എത്തി
Drishyam 3: ജോർജുകുട്ടിയുടെയും കുടുംബത്തിന്റേയും ജീവിതത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കാണാൻ ഇനി അധികനാൾ കാത്തിരിക്കേണ്ടതില്ല...
സാധാരണയായി ഒരു സിനിമയുടെ ഒന്നും രണ്ടും ഭാഗങ്ങൾ ഇറങ്ങുമ്പോൾ ആളുകൾക്ക് അതിനുള്ള ആവേശം ഇഷ്ടവും കുറയുന്ന ഒരു സാഹചര്യവും ഉണ്ടാകാറുണ്ട്. എന്നാൽ മോഹൻലാൽ നായകൻ ആയെത്തിയ ദൃശ്യത്തിന്റെ കാര്യം അങ്ങനെയല്ല. ഓരോ ഭാഗത്തിനും വേണ്ടി ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്.
ജോർജുകുട്ടിയുടെയും കുടുംബത്തിന്റേയും ജീവിതത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കാണാൻ ഇനി അധികനാൾ കാത്തിരിക്കേണ്ടതില്ല. ദൃശ്യം മൂന്ന് ഈ വർഷം ഏപ്രിൽ രണ്ടിന് റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ടുള്ള മോഷൻ പോസ്റ്റർ മോഹൻലാൽ പങ്കുവെച്ചിട്ടുണ്ട്. ആകാംക്ഷ ചെലുത്തുന്ന തരത്തിലുള്ള മോഷൻ പോസ്റ്റർ ആണ് മോഹൻലാൽ പങ്കുവെച്ചിരിക്കുന്നത്.
വരുണിന്റെ മൃതദേഹം വെട്ടി മൂടുന്നതായി ഉപയോഗിച്ച മൺവെട്ടി, മഞ്ഞ കാറ് അസ്ഥി ഒളിപ്പിച്ച ബാഗ് സിസിടിവി ക്യാമറ എന്നിങ്ങനെ പലതുമായി ആണ് മോഷൻ പോസ്റ്റർ എത്തിയിരിക്കുന്നത്. ജിത്തു ജോസഫ് തിരക്കി എഴുതി സംവിധാനം ചെയ്യുന്ന ദൃശ്യത്തിന്റെ ഷൂട്ടിംഗ് ഡിസംബർ ആദ്യം അവസാനിച്ചിരുന്നു. മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ ഹസൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തി. ചിത്രത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങൾക്കും വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.ദൃശ്യം 3യുടെ ലോകമെമ്പാടുമുള്ള തിയേറ്റർ, ഡിജിറ്റൽ അവകാശങ്ങൾ പനോരമ സ്റ്റുഡിയോസും പെൻ സ്റ്റുഡിയോസും സംയുക്തമായി സ്വന്തമാക്കിയിരുന്നു. ആസിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.