Drishyam 3 Teaser: ഇതുവരെ കണ്ടതൊന്നുമല്ല കഥ, രണ്ടുംകല്‍പിച്ച് ജോര്‍ജുകുട്ടി ഇറങ്ങുന്നു

Mohanlal Drishyam 3 Teaser Out Watch Video: മൂന്നാം ഭാഗത്തില്‍ ജോര്‍ജുകുട്ടിയുടെ കുടുംബ പശ്ചാത്തലവും അദ്ദേഹത്തിന്റെ മതാപിതാക്കളും സഹോദരന്മാരും ഉള്‍പ്പെടെ ഉണ്ടായേക്കാമെന്നാണ് ടീസറില്‍ നിന്ന് വ്യക്തമാകുന്നത്. കുടുംബത്തെ രക്ഷിക്കാന്‍ ഇതാദ്യമായല്ല ജോര്‍ജുകുട്ടി ഇറങ്ങിത്തിരിക്കുന്നതെന്ന കാര്യം ഉറപ്പ്. നഷ്ടങ്ങളെ കുറിച്ചുള്ള സൂചനയും മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ജോര്‍ജുകുട്ടി എന്ന കഥാപാത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട്.

Drishyam 3 Teaser: ഇതുവരെ കണ്ടതൊന്നുമല്ല കഥ, രണ്ടുംകല്‍പിച്ച് ജോര്‍ജുകുട്ടി ഇറങ്ങുന്നു

ദൃശ്യം 3

Updated On: 

29 Apr 2026 | 05:35 PM

ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തി മോഹന്‍ലാല്‍ നായകനാകുന്ന ദൃശ്യം മൂന്നിന്റെ ടീസറെത്തി. ദൃശ്യം സിനിമയുടെ ആദ്യ രണ്ടുഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായ കഥാഗതിയായിരിക്കും ദൃശ്യം മൂന്നിന് ഉണ്ടാകുക എന്നാണ് ടീസറില്‍ നിന്ന് വ്യക്തമാകുന്നത്. തന്റെ കുട്ടിക്കാലത്ത് സംഭവിച്ച നഷ്ടങ്ങളെ കുറിച്ചുള്ള സൂചനയും മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ജോര്‍ജുകുട്ടി എന്ന കഥാപാത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട്.

മൂന്നാം ഭാഗത്തില്‍ ജോര്‍ജുകുട്ടിയുടെ കുടുംബ പശ്ചാത്തലവും അദ്ദേഹത്തിന്റെ മതാപിതാക്കളും സഹോദരന്മാരും ഉള്‍പ്പെടെ ഉണ്ടായേക്കാമെന്നാണ് ടീസറില്‍ നിന്ന് വ്യക്തമാകുന്നത്. കുടുംബത്തെ രക്ഷിക്കാന്‍ ഇതാദ്യമായല്ല ജോര്‍ജുകുട്ടി ഇറങ്ങിത്തിരിക്കുന്നതെന്ന കാര്യം ഉറപ്പ്.

ദൃശ്യം മൂന്നിന്റെ ടീസര്‍ ഏപ്രില്‍ 29ന് വൈകിട്ട് അഞ്ച് മണിക്ക് എത്തുമെന്ന് മോഹന്‍ലാല്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ആശിര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനല്‍ വഴിയായിരുന്നു റിലീസ്.

ദൃശ്യം മൂന്ന്

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യത്തില്‍ വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ആദ്യ രണ്ട് ഭാഗങ്ങളും ബോക്‌സ്ഓഫീസില്‍ വലിയ വിജയം കൈവരിച്ചായിരുന്നു തിയേറ്റര്‍ വിട്ടത്. മൂന്നാം ഭാഗത്തിനും റെക്കോഡുകള്‍ ഭേദിച്ച് മൂന്നേറാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

മോഹന്‍ലാലിന്റെ ജന്മദിനമായ മെയ് 21ന് ചിത്രം തിയേറ്ററുകളിലെത്തും. നേരത്തെ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും, മോഹന്‍ലാലും മമ്മൂട്ടിയും പ്രധാന വേഷത്തിലെത്തുന്ന പാട്രിയറ്റിന്റെ റിലീസ് വരുന്നത് കാരണം ദൃശ്യം മെയ് 21ലേക്ക് നീട്ടിവെക്കുകയായിരുന്നു.

2013ലാണ് ദൃശ്യത്തിന്റെ ഒന്നാം ഭാഗം റിലീസ് ചെയ്തത്. പിന്നീട് 2021ല്‍ രണ്ടാം ഭാഗം ഒടിടി റിലീസായെത്തി. ഇതിന് തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ പോലും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഇപ്പോഴിതാ നാല് വര്‍ഷത്തിന് ശേഷമാണ് മൂന്നാം ഭാഗം വരുന്നത്. ഈ നാല് വര്‍ഷങ്ങള്‍ കൊണ്ട് ജോര്‍ജുകുട്ടിയുടെയും കുടുംബത്തിന്റെയും ജീവിതത്തില്‍ ഒട്ടേറെ മാറ്റങ്ങള്‍ സംഭവിച്ചിരിക്കാം.

എന്നാല്‍ ആദ്യ രണ്ട് ഭാഗങ്ങളെയും പോലെ ദൃശ്യം മൂന്ന് ഒരു ഹെവി ഇന്റലിജന്റ് സിനിമയല്ലെന്നാണ് ജീത്തു ജോസഫ് പറയുന്നത്. ഈ ഭാഗത്തോടെ ദൃശ്യം സിനിമകള്‍ അവസാനിക്കുമെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ദൃശ്യം മൂന്നിന്റെ ഷൂട്ടിങ് അവസാനിക്കും മുമ്പ് തന്നെ 350 കോടി ക്ലബ്ബിലേക്കായിരുന്നു ചിത്രത്തിന്റെ യാത്ര. പനോരമ സ്റ്റുഡിയോസാണ് ഇത്രയും വലിയ തുക നല്‍കി സിനിമ സ്വന്തമാക്കിയത്. മലയാള സിനിമയില്‍ ആദ്യമായി 50 കോടി നേടുന്ന ചിത്രം കൂടിയാണ് ദൃസ്യം 1. 75 കോടിയാണ് ചിത്രത്തിന്റെ ആകെ കളക്ഷന്‍. മലയാള സിനിമയിലെ എല്ലാ റെക്കോഡുകളും ദൃശ്യം 3 തകര്‍ത്തെറിയുമെന്നാണ് ആരാധകരുടെ വിശ്വാസം.

ആശിര്‍വാദ് സിനിമാസ്-പനോരമ സ്റ്റുഡിയോസ്-പെന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍ക്കുന്ന ചിത്രത്തില്‍ മലയാളത്തിലെയും മറ്റുഭാഷകളിലെയും പ്രമുഖ താരങ്ങള്‍ വേഷമിടുന്നു.

Also Read: Drishyam 3: ” മക്കൾ രണ്ടും എന്തേ ഇങ്ങനെ…”; ദൃശ്യത്തിലെ കാസ്റ്റിംഗിനെ പറ്റി എസ്തറിന്റെ അച്ഛൻ പറഞ്ഞതിനെക്കുറിച്ച് അൻസിബ

മീന, അന്‍സിബ ഹസ്സന്‍, എസ്തര്‍ അനില്‍, മുരളി ഗോപി, കലാഭവന്‍ ഷാജോണ്‍, ആശ ശരത്, സിദ്ദിഖ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങള്‍.

ദൃശ്യം മൂന്നിന്റെ ടീസര്‍

 

English Summary

The teaser of Drishyam 3 starring Mohanlal has been released creating huge excitement among fans With Mohanlal returning as Georgekutty expectations are high and fans are already predicting another blockbuster

Loading...
Unable to load recommendations.
Follow Us
കൈയിലെ മീന്‍ നാറ്റം എളുപ്പത്തില്‍ മാറ്റാം, ഇതാ ടിപ്‌സ്‌
വില ഒരു ലക്ഷത്തിൽ താഴെ 113 കിലോമീറ്റർ റേഞ്ചും - ചേതക്ക് C2501
മുരിങ്ങക്കായിയോ മുരിങ്ങയിലയോ ബെസ്റ്റ്?
6000mAh ബാറ്ററിയോടെ ഒരു എൻട്രിലെവൽ സ്മാർട്ട്ഫോൺ
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം