AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bhagyalakshmi: ‘എനിക്കും ശ്രീജയ്ക്കും മാത്രം അറിയാവുന്ന ഒരു ഇഷ്യൂ’; ശ്രീജയുമായി പിണങ്ങിയതിന്റെ കാരണത്തെ കുറിച്ച് ഭാഗ്യലക്ഷ്മി

Bhagyalakshmi Opens Up About Friendship with Sreeja Ravi: അത് ഒരിക്കലും പ്രൊഫെഷണൽ അല്ലെന്നും രണ്ട് സുഹൃത്തുക്കൾ തമ്മിൽ നടന്ന തികച്ചും പേർസണൽ ആയ ഒരു പ്രശ്‌നമാണെന്നും താരം വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ തനിക്ക് അത് പറയാൻ പറ്റില്ലെന്നും അത് അർക്കും അറിയില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

Bhagyalakshmi: ‘എനിക്കും ശ്രീജയ്ക്കും മാത്രം അറിയാവുന്ന ഒരു ഇഷ്യൂ’; ശ്രീജയുമായി പിണങ്ങിയതിന്റെ കാരണത്തെ കുറിച്ച് ഭാഗ്യലക്ഷ്മി
Bhagyalakshmi . Sreeja RaviImage Credit source: facebook
sarika-kp
Sarika KP | Published: 25 Oct 2025 11:16 AM

മലയാളികളികൾക്ക് ഏറെ സുപരിചിതയാണ് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളിൽ ഏറെയായി മലയാളത്തിലെ മിക്ക നായികമാർക്കും ശബ്ദം നൽകിയത് ഭാഗ്യലക്ഷ്മിയായിരുന്നു. ശോഭന, ഉർവ്വശി, രേവതി, പാർവ്വതി, അമല എന്നീങ്ങനെ നീണ്ടുപോകുന്നു അത്. ഇപ്പോഴിതാ താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ‌‌ ചർച്ചയാകുന്നത്.

ഒരു കാലത്ത്, മലയാളത്തിലെ ഏറ്റവും തിരക്കുള്ള ഡബ്ബിങ് ആർട്ടിസ്റ്റുകളായിരുന്നു ശ്രീജ രവിയും ഭാ​ഗ്യലക്ഷ്മിയും. ഇരുവരും തമ്മിൽ അടുത്ത സുഹൃത്തുക്കളുമായിരുന്നു. എന്നാൽ താൻ ഇപ്പോൾ ശ്രീജയുമായി സംസാരിക്കാറില്ലെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. അടുത്തിടെ സൈന സൗത്ത് പ്ലസ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

Also Read:’ഇയാളുടെ പ്രശ്നം എന്താണ്, അവിടെ നിൽക്കാൻ ബുദ്ധിമുട്ടുണ്ടോ?’ നെവിന് കർശന മുന്നറിയിപ്പുമായി മോഹൻലാൽ

ശ്രീജയുമായി തനിക്ക് ഒരിക്കലും ഒരു മത്സരം ഉണ്ടായിരുന്നില്ലെന്നും ശ്രീജയ്ക്കും താൻ അങ്ങനെയല്ലെന്നും താരം പറയുന്നു. ശ്രീജയ്ക്ക് ശ്രീജയുടെതായുള്ള ശൈലിയും കഴിവുമുള്ള ഒരു ആർട്ടിസ്റ്റാണ്. രണ്ടു പേരുടെയും ശൈലികൾ വളരെ വ്യത്യസ്തമാണ്. തങ്ങൾ ഒന്നിച്ച് കളിച്ചുവളർന്നവരാണെന്നും ചെന്നൈയിൽ പോകുമ്പോൾ അവരുടെ വീട്ടിലും ഇവിടെ വരുമ്പോൾ തന്റെ വീട്ടിലും താമസിച്ചിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. എന്നാൽ ഈ സൗഹൃദത്തിനിടെയിലാണ് തനിക്ക് ഒരിക്കലും പുറത്ത് പറയാൻ ആകാത്ത സംഭവം നടന്നത് എന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്.

അത് ഒരിക്കലും പ്രൊഫെഷണൽ അല്ലെന്നും രണ്ട് സുഹൃത്തുക്കൾ തമ്മിൽ നടന്ന തികച്ചും പേർസണൽ ആയ ഒരു പ്രശ്‌നമാണെന്നും താരം വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ തനിക്ക് അത് പറയാൻ പറ്റില്ലെന്നും അത് അർക്കും അറിയില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. തനിക്കും ശ്രീജയ്ക്കും മാത്രം അറിയാവുന്ന ഒരു ഇഷ്യൂ ആണത്. ഞങ്ങളുടെ ഒപ്പമുള്ള മറ്റ് ഡബ്ബിങ് ആർട്ടിസ്റ്റുകൾക്ക് പോലും അതിനെ കുറിച്ച് അറിയില്ലെന്നും ഇവർ കൂട്ടിച്ചേർത്തു.