AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Dulquer Salmaan: ദുൽഖറിന്റെ പിറന്നാൾ ദിനത്തിൽ ആരാധകർക്ക് സർപ്രൈസ്…; വരുന്നൂ ‘ആകാശം ലോ ഒക താര’

Dulquer Salmaan Telengu Movie: വ്യത്യസ്തമായ കഥപറച്ചിലിനും സിനിമാറ്റിക് സമീപനത്തിനും പേരുകേട്ട സംവിധായകൻ പവൻ സാദിനേനിയാണ് ഈ ഏറ്റവും പുതിയ ദുൽഖർ സൽമാൻ ചിത്രം ഒരുക്കുന്നത്. ദുൽഖർ സൽമാന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഈ പുതിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

Dulquer Salmaan: ദുൽഖറിന്റെ പിറന്നാൾ ദിനത്തിൽ ആരാധകർക്ക് സർപ്രൈസ്…; വരുന്നൂ ‘ആകാശം ലോ ഒക താര’
Dulquer Salmaan
neethu-vijayan
Neethu Vijayan | Published: 28 Jul 2024 15:03 PM

മലയാളത്തിൻറെ സൂപ്പർ താരം ദുൽഖർ സൽമാന് (Dulquer Salmaan Birthday) ഇന്ന് നാൽപതാം ജന്മദിനം. ആരാധകരുടെയും പ്രിയപ്പെട്ടവരുടെയും ആശംസകൾക്കൊപ്പം താരത്തിൻ്റെ സിനിമാ വിശേഷങ്ങളും പുറത്തുവരുന്നുണ്ട്. ദുൽഖർ സൽമാൻ വീണ്ടും വമ്പൻ തെലുങ്ക് ചിത്രവുമായി എത്തുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. മഹാനടി, സീതാരാമം, കൽക്കി തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ തെലുങ്ക് സിനിമയിൽ ശ്രദ്ധേയനായ ദുൽഖർ, തെലുങ്കിൽ വലിയ ആരാധക വൃന്ദവും ജനപ്രീതിയും ഇതിനോടകം തന്നെ നേടിയെടുത്തിട്ടുണ്ട്.

വ്യത്യസ്തമായ കഥപറച്ചിലിനും സിനിമാറ്റിക് സമീപനത്തിനും പേരുകേട്ട സംവിധായകൻ പവൻ സാദിനേനിയാണ് ഈ ഏറ്റവും പുതിയ ദുൽഖർ സൽമാൻ ചിത്രം ഒരുക്കുന്നത്. ദുൽഖർ സൽമാന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഈ പുതിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ആകർഷകമായ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിട്ടുണ്ട്. ചിത്രത്തിൻ്റെ പേരും റിലീസ് ചെയ്തിട്ടുണ്ട്. ആകാശം ലോ ഒക താര എന്നാണ് തെലുങ്ക് ചിത്രത്തിന്റെ പേര്.

സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിക്കുന്ന ഈ വമ്പൻ ചിത്രം തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനികളായ ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവർ ഒന്നിച്ചവതരിപ്പിക്കുന്നു. ആരാധകരും സിനിമാ പ്രേമികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെലുങ്ക് കൂടാതെ തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായി ആകാശം ലോ ഒക താര പ്രേക്ഷകരുടെ മുന്നിലെത്തും.

അതേസമയം ദുൽഖർ സൽമാനെ നായകനാക്കി വെങ്കി അറ്റ്‌ലൂരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ലക്കി ഭാസ്‌കർ’ന്റെ ടൈറ്റിൽ ട്രാക്ക് പ്രൊമോ പുറത്തുവിട്ടിട്ടുണ്ട്. വിനായക് ശശികുമാർ വരികൾ രചിച്ച ഗാനം ഉഷ ഉതുപ്പാണ് പാടിയിരിക്കുന്നത്. നാഷണൽ അവാർഡ് വിന്നർ ജി വി പ്രകാഷ് കുമാറിന്റെതാണ് സംഗീതം.

സിതാര എൻ്റർടൈൻമെൻ്റ്‌സിൻ്റെ ബാനറിൽ സൂര്യദേവര നാഗ വംശിയും ഫോർച്യൂൺ ഫോർ സിനിമാസിന്റെ ബാനറിൽ സായ് സൗജന്യയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായ് ഒരുങ്ങുന്ന ചിത്രം 2024 സെപ്റ്റംബർ ഏഴിന് തിയേറ്ററുകളിലെത്തും.