AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sibi Malayil: മോഹന്‍ലാല്‍ ചെയ്ത ആ കഥാപാത്രം ചെയ്യാനുള്ള കോണ്‍ഫിഡന്‍സ് ഇപ്പോള്‍ ഫഹദിന് മാത്രമേ ഉള്ളു: സിബി മലയില്‍

Sibi Malayil about Fahadh Faasil: ഫഹദ് ഫാസിലിനോടൊപ്പം സിനിമ ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നാണ് സിബി മലയില്‍ പറഞ്ഞിരിക്കുന്നത്. താന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള സിനിമകളില്‍ അഭിനയിക്കുന്ന ആളാണ് ഫഹദെന്നും സിബി മലയില്‍ മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

Sibi Malayil: മോഹന്‍ലാല്‍ ചെയ്ത ആ കഥാപാത്രം ചെയ്യാനുള്ള കോണ്‍ഫിഡന്‍സ് ഇപ്പോള്‍ ഫഹദിന് മാത്രമേ ഉള്ളു: സിബി മലയില്‍
Sibi Malayil Social Media Image
shiji-mk
Shiji M K | Published: 28 Jul 2024 14:15 PM

സിബി മലയില്‍ സംവിധാനം ചെയ്ത എല്ലാ സിനിമകളും പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. മലയാളത്തിലെ എല്ലാ മികച്ച നടന്മാരും സിബി മലയില്‍ സംവിധാനം ചെയ്ത സിനിമകളുടെ ഭാഗമായിട്ടുണ്ട്. മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത് സിനിമയാണ് ദേവദൂതന്‍. ചിത്രം ഇറങ്ങിയ സമയത്ത് പരാജയമായിരുന്നുവെങ്കിലും സോഷ്യല്‍ മീഡിയയുടെ കടന്നുവരവോടെ ദേവദൂതന്‍ ആഘോഷിക്കപ്പെടാന്‍ തുടങ്ങി.

ദേവദൂതന്‍ കഴിഞ്ഞ ദിവസമാണ് റീ റിലീസ് ചെയ്തത്. മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ഇതിനോടകം ലഭിച്ചുകൊണ്ടിരിക്കുന്നത്. 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദേവദൂതന്‍ വീണ്ടും തിയേറ്ററുകളില്‍ എത്തിയത്. മലയാളത്തിലെ മികച്ച നടന്മാരോടൊപ്പമെല്ലാം സിനിമ ചെയ്ത് സിബി മലയില്‍ ഇപ്പോള്‍ ഒരാഗ്രഹം പങ്കുവെച്ചിരിക്കുകയാണ്.

Also Read: Sibi Malayil: ‘ആ സിനിമയ്ക്ക് വേണ്ടി സുഹാസിനിയേയും രേവതിയേയും വരെ കണ്ടു, തയാറായില്ല, പക്ഷെ അണ്‍ലക്കിയെന്ന് മുദ്രകുത്തിയ ആ നായിക വന്നു, പടം സൂപ്പര്‍ഹിറ്റ്’: സിബി മലയില്‍

ഫഹദ് ഫാസിലിനോടൊപ്പം സിനിമ ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നാണ് സിബി മലയില്‍ പറഞ്ഞിരിക്കുന്നത്. താന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള സിനിമകളില്‍ അഭിനയിക്കുന്ന ആളാണ് ഫഹദെന്നും സിബി മലയില്‍ മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

‘എനിക്ക് കൂടെ വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹമുള്ള ഒരാളാണ് ഫഹദ്. ഞാന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള സിനിമകളില്‍ അഭിനയിക്കുന്നയാളാണ് ഫഹദ്. അങ്ങനെ ഇന്റന്‍സ് ആയിട്ടുള്ള സിനിമകള്‍ ചെയ്യാന്‍ പ്രാപ്തനായിട്ടുള്ള ഒരു നടന്‍ തന്നെയാണ് ഫഹദ് ഫാസില്‍. ബാക്കിയുള്ളവരും അങ്ങനെ തന്നെയാണ്. ഓരോരുത്തര്‍ക്കും ഓരോ റേഞ്ചാണ്. പക്ഷെ ഫഹദിനാണ് അതില്‍ കുറച്ച് മുന്‍തൂക്കമുള്ളത്.

ഞാനും മോഹന്‍ലാലും ചേര്‍ന്ന് ചെയ്ത എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായ സദയത്തെ കുറിച്ച് ഫഹദ് സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. ആ കഥാപാത്രം ചെയ്യാനുള്ള ഫഹദിനുണ്ട്. ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ടില്ലെങ്കിലും മോഹന്‍ലാലിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് സദയത്തിലെ സത്യനാഥന്‍.

Also Read: Veena Nagda: അംബാനി കുടുംബത്തിൻ്റെ ആ പ്രിയപ്പെട്ട മെഹന്ദി കലാകാരി ആരാണെന്ന് അറിയാമോ?

ഫഹദ് പറയുന്നത് കേട്ടിട്ടുണ്ട് സദയം പോലൊരു കഥാപാത്രം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന്. അയാള്‍ക്ക് കോണ്‍ഫിഡന്‍സ് ഉണ്ട്. മോഹന്‍ലാലിന്റെയും ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാണ് സദയം. ഞാന്‍ എന്റെ സിനിമകളില്‍ ഏറ്റവും മികച്ചതായി കാണുന്ന ചിത്രവും അത് തന്നെയാണ്. മോഹന്‍ലാലിന്റെ ഏറ്റവും മികച്ച പ്രകടനം കണ്ട് ചിത്രം കൂടിയാണത്,’ സിബി മലയില്‍ പറഞ്ഞു.