Eko OTT : ഇനി കാത്തിരിപ്പ് വേണ്ട; എക്കോ സിനിമ ഒടിടിയിലേക്ക്, എപ്പോൾ, എവിടെ കാണാം?
Eko OTT Release Date & Platform : നവംബർ 21ന് തിയറ്ററിൽ എത്തിയ ചിത്രമാണ് എക്കോ. കൃഷ്കിന്ധ കാണ്ഡം സിനിമയുടെ അണിയറപ്രവർത്തകർ വീണ്ടും ഒന്നിച്ച ചിത്രമാണ് എക്കോ
ആസിഫ് അലിയുടെ കിഷ്കിന്ധ കാണ്ഡം സിനിമയുടെ അണിയറപ്രവർത്തകർ വീണ്ടും ഒന്നിച്ച ചിത്രമാണ് എക്കോ. പടക്കളം സിനിമ ഫെയിം സന്ദീപ് പ്രദീപിനെ കേന്ദ്രകഥാപാത്രമാക്കി ദിൻജിത്ത് അയ്യത്താനും ബാഹുൽ രമേഷും ചേർന്നൊരുക്കിയ എക്കോ വലിയ രീതയിൽ പ്രേക്ഷക പ്രശംസ നേടിയെടുത്തത്. അതുപോലെ തന്നെ ബോക്സ്ഓഫീസിൽ ഭേദപ്പെട്ട പ്രകടനവും എക്കോ കാഴ്ചവെച്ചിരുന്നു. നിരവധി പേരാണ് എക്കോയുടെ ഒടിടി റിലീസിനായി കാത്തിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ഒടിടി റിലീസ് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്.
എക്കോ ഒടിടി
റിപ്പോർട്ടുകൾ പ്രകാരം അമേരിക്കൻ സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സാണ് എക്കോയുടെ ഡിജിറ്റൽ അവകാശം സ്വന്തമാക്കായിരിക്കുന്നത്. സിനിമ ഉടൻ നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്യുമെന്നാണ് പ്രതീക്ഷ. ഈ വർഷം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയ ചുരുക്കം മലയാള സിനിമകളിൽ ഒന്ന് മാത്രമാണ് എക്കോ. ഈ മാസം അവസാനത്തോടെ എക്കോ ഒടിടിയിലേക്ക് എത്തിയേക്കും. അതേസമയം സിനിമയുടെ ഒടിടി റിലീസ് സംബന്ധിച്ച് അണിയറപ്രവർത്തകരോ സ്ട്രീമിങ് പ്ലാറ്റ്ഫോമോ ഔദ്യോഗികമായി സ്ഥിരീകരണം നൽകിട്ടില്ല.
ALSO READ : Dominic And The Ladies Purse OTT : അവസാനം മമ്മൂട്ടിയുടെ ഡൊമിനിക് ഒടിടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ചു
എക്കോ സിനിമ
ആരാധ്യ സ്റ്റുഡിയോസിൻ്റെ ബാനറിൽ എംആർകെ ജയറാമാണ് എക്കോ നിർമിച്ചിരിക്കുന്നത്. ബാഹുൽ രമേഷ് എഴിതിട്ടുള്ള ആനിമൽ ട്രൈയോളജിയുടെ ഏറ്റവും അവസാന ചിത്രമാണ് എക്കോ. ചിത്രം ഒരുക്കിയിരിക്കുന്നത് ദിൻജിത്ത് അയ്യത്താനാണ്. ബാഹുൽ രമേഷ് തന്നെയാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിട്ടുള്ളത്. സന്ദീപ് പ്രദീപിന് പുറമെ വിനീത്, നരേൻ, ബിനു പപ്പു, അശോകൻ, ബിയാന മോമിൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിട്ടുള്ളത്.
റിപ്പോർട്ടുകൾ പ്രകാരം അഞ്ച് കോടി ബജറ്റിലാണ് സിനിമ നിർമിച്ചിട്ടുള്ളത്. ബോക്സ്ഓഫീസിൽ ഇതിനോടകം 40 കോടിയിൽ അധികം കളക്ഷൻ എക്കോ നേടിട്ടുണ്ട്. സൂരജ് ഇ എസാണ് എഡിറ്റർ. മുജീബ് മജീദാണ് സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്.