Empuraan Movie Controversy: മോഹൻലാലിനെതിരായ സൈബര്‍ ആക്രമണം; ഉടൻ നടപടിയെന്ന് ഡിജിപി

Empuraan Movie Controversy: വിവാദത്തെ തുടർന്ന് ചിത്രം റി എഡിറ്റ് ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. ഗുജറാത്ത് കലാപ രംഗങ്ങൾ, കേന്ദ്ര സർക്കാരിന് എതിരായവരെ ദേശീയ ഏജൻസി കേസിൽ കുടുക്കുന്നതായി കാണിയ്ക്കുന്ന ഭാഗങ്ങൾ തുടങ്ങിയ ഭാഗങ്ങളിലാണ് ചില മാറ്റങ്ങൾ വരുത്തുന്നത്. ബാബ ബജ്‌രംഗി എന്ന വില്ലന്റെ പേര് മാറ്റാനും ആലോചന ഉണ്ട്. 

Empuraan Movie Controversy: മോഹൻലാലിനെതിരായ സൈബര്‍ ആക്രമണം; ഉടൻ നടപടിയെന്ന് ഡിജിപി

മോഹൻലാൽ

Published: 

30 Mar 2025 | 04:43 PM

മോഹൻലാല്‍ നായകനായെത്തിയ എമ്പുരാൻ ബോക്സ് ഓഫീസിൽ വലിയ കളക്ഷനുകൾ നേടി മുന്നേറുകയാണ്. 2019ൽ റിലീസ് ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് ചിത്രം. എമ്പുരാൻ റിലീസ് ചെയ്തതിന് പിന്നാലെ ചിത്രത്തിന്റെ പ്രമേയത്തെ ചൊല്ലി വിവാദങ്ങൾ ഉയർന്നു. ചിത്രം കേന്ദ്ര സർക്കാരിനെ അപമാനിച്ചുവെന്നും നുണകൾ പ്രചരിപ്പിക്കുന്നു എന്നുമാണ് സംഘപരിവാറിന്റെ ആരോപണം. വിഷയത്തിൽ മോഹൻലാൽ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ നായകൻ മോഹൻലാൽ ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള സൈബർ ആക്രമണത്തിൽ പരാതി നല്‍കിയിരിക്കുകയാണ് സുപ്രീംകോടതി അഭിഭാഷകനായ സുഭാഷ് തീക്കാടൻ. ഡിജിപി ക്കാണ് പരാതി നൽകിയത്. അഭിഭാഷകന്റെ പരാതിയിൽ ഉടൻ നടപടി ഉണ്ടാകുമെന്ന് ഡിജിപി പറഞ്ഞു.

ALSO READ: ‘മോഹൻലാൽ സ്വയം പണയം വച്ച സേവകനായി’; സിനിമയിലെ കോൺഗ്രസ് ആക്ഷേപവും കട്ട് ചെയ്ത് കാണിക്കണ്ടേ?: വിമർശനവുമായി എബിൻ വർക്കി

വിവാദത്തെ തുടർന്ന് ചിത്രം റി എഡിറ്റ് ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. ഗുജറാത്ത് കലാപ രംഗങ്ങൾ, കേന്ദ്ര സർക്കാരിന് എതിരായവരെ ദേശീയ ഏജൻസി കേസിൽ കുടുക്കുന്നതായി കാണിയ്ക്കുന്ന ഭാഗങ്ങൾ തുടങ്ങിയ ഭാഗങ്ങളിലാണ് ചില മാറ്റങ്ങൾ വരുത്തുന്നത്. ബാബ ബജ്‌രംഗി എന്ന വില്ലന്റെ പേര് മാറ്റാനും ആലോചന ഉണ്ട്.  റീ എഡിറ്റഡ് പതിപ്പ് വ്യാഴാഴ്ചയോടെ തിയറ്ററുകളിൽ എത്തും. അതിനിടെ, സിനിമക്ക് പിന്തുണയുമായി ഡിവൈഎഫ്ഐ രം​ഗത്തെത്തി.

വിവാദങ്ങൾക്കിടയിലും എമ്പുരാൻ മുന്നേറുകയാണ്. റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ തന്നെ  ആഗോളതലത്തില്‍ 100 കോടി ക്ലബിലെത്തിയിരുന്നു. മുരളി ഗോപിയാണ് തിരക്കഥ ഒരുക്കിയത്. ആശിർവാദ് സിനിമാസ്, ലൈക പ്രൊഡക്ഷൻ, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്ക്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. മോഹൻലാലിനെ കൂടാതെ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ഗെയിം ഓഫ് ത്രോൺസിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി മലയാള സിനിമ ഇന്നേ വരെ കാണാത്ത വമ്പൻ താരനിരയാണ് അണിനിരന്നിരിക്കുന്നത്.

Related Stories
Catherine O’Hara: പ്രശസ്ത ഹോളിവുഡ് താരം കാതറിൻ ഒഹാര അന്തരിച്ചു
ലത മങ്കേഷ്‌കർ പാട്ട് നിർത്തണമെന്ന് പറഞ്ഞു, അദ്ദേഹം 80-ാം വയസ്സിലും പാടുന്നു; യേശുദാസിനെതിരെ ശാന്തിവിള ദിനേശ്
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
ഉരുളക്കിഴങ്ങ് പാകം ചെയ്യുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണേ
തണ്ണിമത്തൻ ഫ്രിഡ്ജിൽ വെക്കുന്നത് അപകടമോ? സത്യം ഇതാ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്