Vinay Fort-Fahadh Faasil: ‘ഫഹദിന് സ്മാർട്ട് ഫോണും ഇൻസ്റ്റഗ്രാമും ഇല്ല, ഉപയോഗിക്കുന്നത് ചെറിയൊരു ഫോൺ’; വിനയ് ഫോർട്ട്

Fahadh Faasil Does not Use a Smartphone or Instagram: നമ്മൾ കൂടുതൽ സമയം പാഴാക്കി കളയുന്നത് സോഷ്യൽ മീഡിയയിൽ ആണെന്നും ഈയൊരു കാര്യത്തിൽ തനിക്ക് ഫഹദ് ഫാസിലിനോട് അസൂയ ഉണ്ടെന്നും വിനയ് ഫോർട്ട് പറയുന്നു.

Vinay Fort-Fahadh Faasil: ഫഹദിന് സ്മാർട്ട് ഫോണും ഇൻസ്റ്റഗ്രാമും ഇല്ല, ഉപയോഗിക്കുന്നത് ചെറിയൊരു ഫോൺ; വിനയ് ഫോർട്ട്

ഫഹദ് ഫാസിൽ, വിനയ് ഫോർട്ട്

Updated On: 

30 May 2025 | 01:39 PM

സ്മാർട്ട് ഫോണോ സോഷ്യൽ മീഡിയയോ ഉപയോഗിക്കാത്ത നടനാണ് ഫഹദ് ഫാസിൽ എന്ന് പറയുകയാണ് നടൻ വിനയ് ഫോർട്ട്. നമ്മൾ കൂടുതൽ സമയം പാഴാക്കി കളയുന്നത് സോഷ്യൽ മീഡിയയിൽ ആണെന്നും ഈയൊരു കാര്യത്തിൽ തനിക്ക് ഫഹദ് ഫാസിലിനോട് അസൂയ ഉണ്ടെന്നും നടൻ പറയുന്നു. ഒരു സ്റ്റാർ ആയിട്ട് സോഷ്യൽ മീഡിയയും സ്മാർട്ട് ഫോണും ഉപേക്ഷിക്കണമെന്നും വിനയ് ഫോർട്ട് പറഞ്ഞു. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം പങ്കുവെച്ചത്.

“ഞാൻ ഒരുപാട് സമയം മൊബൈലിൽ പാഴാക്കുന്നുണ്ട്. ഫഹദ് ഫാസിലിന് സ്മാർട്ട് ഫോൺ ഇല്ല. ചെറിയൊരു ഫോൺ ആണ് ഉപയോഗിക്കുന്നത്. ഇൻസ്റ്റാഗ്രാം പോലുള്ള സോഷ്യൽ മീഡിയ ഒന്നുമില്ല. ആ കാര്യത്തിൽ എനിക്ക് ഫഹദിനോട് അസൂയ ഉണ്ട്. എന്നെങ്കിലും ഒരു സ്റ്റാർ ആകുമ്പോൾ ഇതുപോലെ സ്മാർട്ട് ഫോൺ ഉപേക്ഷിക്കണം എന്നാണ് ഞാൻ വിചാരിക്കുന്നത്. ആളുകൾ വിളിക്കുമ്പോൾ മാത്രം ഫോൺ എടുക്കണം സംസാരിക്കണം.

ഇൻസ്റ്റാഗ്രാമിലെ നമ്മുടെ ഫീഡിൽ എല്ലാ ആവശ്യമില്ലാത്ത കണ്ടെന്റുകളും വരും. ഉപയോഗിക്കാത്ത ആളുകളെ പോലും ആഘോഷിക്കുന്ന ഇടം ആണ് സോഷ്യൽ മീഡിയ. അവിടെ കല, സത്യസന്ധത അതിനൊന്നും ഒരു വിലയും ഇല്ല. ഇതെല്ലം കണ്ടതിന് ശേഷം ഞാൻ എന്നോട് തന്നെ ചോദിക്കും, ഇത് എന്തിനാ കണ്ടത് എന്ന്. സ്റ്റാർ ആയ ശേഷം സോഷ്യൽ മീഡിയ ഉപേക്ഷിക്കാൻ നിൽക്കുകയാണ്. പക്ഷെ നടക്കുന്നില്ല” വിനയ് ഫോർട്ട് പറഞ്ഞു.

അതേസമയം, ഫഹദ് ഫാസിലിനെ നായകനാക്കി അൽത്താഫ് സലിം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഓടും കുതിര ചാടും കുതിര’. ഉടൻ റിലീസിന് ഒരുങ്ങുന്ന് ഈ ചിത്രത്തില്‍ വിനയ് ഫോർട്ടും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഫഹദിന്റെ ചേട്ടനായാണ് സിനിമയിൽ എത്തുന്നതെന്ന് വിനയ് തന്നെ പറഞ്ഞിരുന്നു. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറ്റിൽ ആഷിക് ഉസ്മാൻ ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ ഫഹദിനും വിനയ് ഫോർട്ടിനും പുറമെ, കല്യാണി പ്രിയദർശൻ, ലാൽ, സുരേഷ് കൃഷ്ണ, ബാബു ആൻ്റണി, ജോണി ആൻ്റണി, ലക്ഷ്മി ഗോപാലസ്വാമി, അനുരാജ്, വിനീത് വാസുദേവൻ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജസ്റ്റിൻ വർ​ഗീസ് ആണ് സം​ഗീത സംവിധാനം.

Related Stories
Vijay: ‘ഇതൊക്കെ ഞാൻ നേരത്തെ പ്രതീക്ഷിച്ചതാണ്’; മാനസികമായി തയ്യാറെടുത്തിരുന്നു എന്ന് വിജയ്
Rena Fathima: ട്രെയിൻ ബെർത്തിന് മുകളിൽ കയറിയിരുന്ന് സ്വയം ഭോഗം ചെയ്യുന്ന യുവാവ്; ഞെട്ടിക്കുന്ന അനുഭവം പങ്കുവച്ച് റെന ഫാത്തിമ
Catherine O’Hara: പ്രശസ്ത ഹോളിവുഡ് താരം കാതറിൻ ഒഹാര അന്തരിച്ചു
ലത മങ്കേഷ്‌കർ പാട്ട് നിർത്തണമെന്ന് പറഞ്ഞു, അദ്ദേഹം 80-ാം വയസ്സിലും പാടുന്നു; യേശുദാസിനെതിരെ ശാന്തിവിള ദിനേശ്
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കോഹ്ലിക്ക് കിട്ടുന്നത് എത്ര കോടി?
എവിടെയാണ് ഇന്ത്യയിലെ 'കോക്കനട്ട് ഐലൻഡ്'?
എയർഫ്രയറിൽ എണ്ണ ഒട്ടും ഉപയോ​ഗിക്കാൻ പാടില്ലേ
പഴങ്ങളില്‍ എന്തിനാണ് സ്റ്റിക്കര്‍ പതിക്കുന്നത്?
5,600 രൂപ കൈക്കൂലി വാങ്ങി, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ