Viral Video: മകളുടെ ജനനം ആഘോഷിക്കാന്‍ ‘FA9LA’ ഹുക്ക്സ്റ്റെപ്പിട്ട് പിതാവ്; കയ്യടിച്ച് നെറ്റിസണ്‍സ്

Father Celebrates Daughter's Birth: ധുരന്ധര്‍ സിനിമയില്‍ അക്ഷയ് ഖന്നയുടെ ഐക്കണിക് FA9LA ഹുക്ക്സ്റ്റെപ്പ് പുനഃസൃഷ്ടിച്ച് മകളുടെ ജനനം ആഘോഷമാക്കിയിരിക്കുകയാണ് ഒരു പിതാവ്. കുഞ്ഞിനെ ഒരമ്മ, ആശുപത്രി മുറിയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവരുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്.

Viral Video: മകളുടെ ജനനം ആഘോഷിക്കാന്‍ FA9LA ഹുക്ക്സ്റ്റെപ്പിട്ട് പിതാവ്;  കയ്യടിച്ച് നെറ്റിസണ്‍സ്

വീഡിയോയില്‍ നിന്നുള്ള ദൃശ്യം

Published: 

19 Dec 2025 11:47 AM

ഓരോ മനുഷ്യനും സന്തോഷം പ്രകടിപ്പിക്കുന്നത് വ്യത്യസ്ത വഴികളിലൂടെയാണ്. ചിലര്‍ നൃത്തം ചെയ്യും, ചിലര്‍ കരയും, അങ്ങനെ ഓരോരുത്തരുടെയും രീതി വ്യത്യസ്തമാണ്. ഒരു മനുഷ്യന്റെ ജീവിതത്തില്‍ ഏറ്റവും സന്തോഷം നല്‍കുന്ന നിമിഷങ്ങളിലൊന്നാണ് പിതാവ് ആകുക അല്ലെങ്കില്‍ മാതാവ് ആകുക എന്നത്. ആ നിമിഷം അയാള്‍ അനുഭവിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ പോലും സാധിക്കില്ല. ഇവിടെയിതാ താനൊരു പിതാവായതിന്റെ സന്തോഷം നൃത്തം ചെയ്ത് ആഘോഷിക്കുകയാണ് ഒരു യുവാവ്.

ധുരന്ധര്‍ സിനിമയില്‍ അക്ഷയ് ഖന്നയുടെ ഐക്കണിക് FA9LA ഹുക്ക്സ്റ്റെപ്പ് പുനഃസൃഷ്ടിച്ച് മകളുടെ ജനനം ആഘോഷമാക്കിയിരിക്കുകയാണ് ഒരു പിതാവ്. കുഞ്ഞിനെ ഒരമ്മ, ആശുപത്രി മുറിയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവരുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. അമ്മയും പിന്നാലെയുള്ള സ്ത്രീകളും നൃത്തം ചെയ്ത് മകളെ പിതാവിന്റെ അടുത്തേക്ക് കൊണ്ടുപോകുന്നു, മകളെ സ്വീകരിക്കാന്‍ FA9LA ഹുക്ക്‌സ്റ്റെപ്പ് കളിച്ചുകൊണ്ടാണ് പിതാവ് എത്തുന്നത്.

വൈറലായ വീഡിയോ

ഡോക്ടര്‍ പെണ്‍കുഞ്ഞാണ് പിറന്നതെന്ന് പറഞ്ഞപ്പോള്‍ എന്ന് കുറിച്ചുകൊണ്ടാണ് യുവാവ് വീഡിയോ പങ്കുവെച്ചത്. പിതാവിന്റെ സന്തോഷം കണ്ട് കാഴ്ചക്കാരുടെയും കണ്ണ് നിറഞ്ഞു. നൃത്തത്തിലൂടെ അദ്ദേഹം തന്റെ സന്തോഷം പ്രകടിപ്പിച്ചതിനെ പ്രശംസിക്കുകയാണ് നെറ്റിസണ്‍സ്.

യാമി ഗൗതത്തിന്റെ പോസ്റ്റ്‌

ആ കുടുംബത്തില്‍ ജനിക്കാന്‍ കഴിഞ്ഞതില്‍ ആ കുഞ്ഞ് എത്ര ഭാഗ്യവതിയാണ്. നവജാത ശിശുവിന്റെ ഈ എന്‍ട്രി തീര്‍ത്തും അവിസ്മരണീയമായി എന്നെല്ലാം ആളുകള്‍ വീഡിയോക്ക് താഴെ കുറിക്കുന്നുണ്ട്.

Also Read: വീണാലും വിടില്ല ഞാന്‍! വിവാഹഫോട്ടോ എടുക്കാന്‍ പോയ ക്യാമറമാന് സംഭവിച്ചത് കണ്ടോ?

അതേസമയം, ഈ വീഡിയോ ചലച്ചിത്രതാരം യാമി ഗൗതം തന്റെ എക്‌സ് പേജില്‍ പങ്കുവെച്ചു. യുവാവിനെ വിജയി എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് താരം വീഡിയോ പങ്കുവെച്ചത്.

 

വെളുത്തുള്ളി കേടാവാതെ സൂക്ഷിക്കാനുള്ള പൊടിക്കൈകൾ
തണുത്ത വെള്ളത്തിൽ മുഖം കഴുകാറുണ്ടോ?
സ്ത്രീകൾ ദിവസവും മുട്ട കഴിച്ചാൽ... ​ഗുണങ്ങൾ അറിയാം
പാലില്‍ ശര്‍ക്കരയിട്ട് കുടിച്ചാല്‍ ഇരട്ടി ഫലം
തടി കൊണ്ടാണ് ഇതുണ്ടാക്കുന്നത്
ട്രെയിൻ പാളത്തിലേക്കോടിച്ച് കേറ്റിയത് താർ, ഞെട്ടിയത് ജനം
പത്തി വിടർത്തി മൂർഖൻ, അവസാനം സംഭവിച്ചത്...
കൈക്കുഞ്ഞുമായി എത്തിയ യുവതിയുടെ മുഖത്തടിച്ച് സിഐ