Gayathri Suresh: ‘ബിക്കിനി റൗണ്ട് ഉണ്ടെന്ന് പറഞ്ഞതുകൊണ്ട് അന്ന് അത്‌ വേണ്ടെന്ന് വച്ചു, ഇപ്പോള്‍ ഖേദിക്കുന്നു’

Gayathri Suresh reveals the reason behind not competing in Miss India: തെലുങ്കില്‍ പോയപ്പോള്‍ അത്ര സന്തോഷമുണ്ടായിരുന്നില്ല. മലയാളത്തില്‍ തന്നെ അറിയപ്പെടണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, അവിടെ ചെന്ന് ചെയ്തു തുടങ്ങിയപ്പോഴാണ് അത് വളരെ നല്ല ഇന്‍സ്ട്രിയാണെന്ന് മനസിലായതെന്നും താരം

Gayathri Suresh: ബിക്കിനി റൗണ്ട് ഉണ്ടെന്ന് പറഞ്ഞതുകൊണ്ട് അന്ന് അത്‌ വേണ്ടെന്ന് വച്ചു, ഇപ്പോള്‍ ഖേദിക്കുന്നു

ഗായത്രി സുരേഷ്‌

Updated On: 

07 Aug 2025 | 04:51 PM

2014ല്‍ നേടിയ മിസ് കേരള കിരീടമാണ് ഗായത്രി സുരേഷിന്റെ കരിയറില്‍ വഴിത്തിരിവായത്. ഇതിന് പിന്നാലെ ജമ്‌നാപ്യാരി എന്ന സിനിമയിലൂടെ താരം ചലച്ചിത്രലോകത്തെത്തി. മിസ് കേരളയില്‍ മത്സരിച്ചതിന്റെയും, മിസ് ഇന്ത്യയില്‍ മത്സരിക്കാത്തതിന്റെ കാരണം താരം അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. താന്‍ എല്‍കെജിയിലോ യുകെജിയിലോ പഠിക്കുന്ന സമയത്ത് മിസ് കേരളയായത് തന്റെ കുടുംബസുഹൃത്തിന്റെ മകളായിരുന്നുവെന്നും, അത് കാണാന്‍ പോയപ്പോഴാണ് ഈ ആഗ്രഹം മനസില്‍ കയറിയതെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഗായത്രി വെളിപ്പെടുത്തി.

നടി റിമാ കല്ലിങ്കല്‍ പങ്കെടുത്ത മിസ് കേരള മത്സരം ടിവിയില്‍ കണ്ടപ്പോള്‍ ഇതുപോലെ തനിക്കും പോകണമെന്ന് അന്ന് ചിന്തിച്ചിട്ടുണ്ടെന്നും ഗായത്രി പറഞ്ഞു. എങ്ങനെയെങ്കിലും ജയിച്ചാല്‍ പേപ്പറില്‍ നമ്മുടെ ഫോട്ടോ വരും. സംവിധായകര്‍ ശ്രദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് വിചാരിച്ച് പോയതാണ്. ഭാഗ്യത്തിന് വിജയിച്ചു. 2015ല്‍ സിനിമയിലുമെത്തി. മിസ് കേരളയില്‍ ജയിച്ചതുകൊണ്ട് മിസ് ഇന്ത്യയിലേക്കും കിട്ടുമായിരുന്നു. അതില്‍ ബിക്കിനി റൗണ്ട് ഉണ്ടെന്ന് പറഞ്ഞതുകൊണ്ട് വേണ്ടെന്ന് വച്ചു. പക്ഷേ, അതില്‍ ഇപ്പോള്‍ അതില്‍ ഖേദിക്കുന്നുവെന്നും ഗായത്രി വ്യക്തമാക്കി.

Also Read: Gayathri Suresh: ‘ഷൂട്ടിങിന് പോയപ്പോള്‍ ഉറങ്ങുന്നതിനിടെ ആരോ കഴുത്തിന് പിടിക്കുന്നതുപോലെ തോന്നി, പ്രേതമാണോയെന്ന് അറിയില്ല’

തെലുങ്ക് സിനിമയിലെ അനുഭവം

തെലുങ്കില്‍ പോയപ്പോള്‍ അത്ര സന്തോഷമുണ്ടായിരുന്നില്ല. മലയാളത്തില്‍ തന്നെ അറിയപ്പെടണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, അവിടെ ചെന്ന് ചെയ്തു തുടങ്ങിയപ്പോഴാണ് അത് വളരെ നല്ല ഇന്‍സ്ട്രിയാണെന്ന് മനസിലായത്. രാവിലെ ആറിന് ഷൂട്ടിങ് തുടങ്ങിയാല്‍ വൈകുന്നേരം ആറാകുമ്പോള്‍ അത് തീരും. ചില ദിവസങ്ങളില്‍ മാത്രമാണ് നൈറ്റ് ഷൂട്ടിങ് നടക്കുന്നത്. തെലുങ്ക് സിനിമയില്‍ അഭിനയിക്കുന്നത് ഒരു ഓഫീസില്‍ പോകുന്നതു പോലെയാണെന്നും താരം പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
Related Stories
Maharaja Hostel OTT : അഖിൽ NRD നായകനായ ചിത്രം, മഹരാജ ഹോസ്റ്റൽ ഒടിടിയിൽ എത്തി
Big Boss Malayalam Season 8: ആ ആഗ്രഹം എന്തായിരിക്കും? വലിയ ലീഡറായി തിരിച്ചു വരുന്നത് കാണണം; രാഹുലിനോട് മനസ്സ് തുറന്ന് റിനി ആൻ ജോർജ്
Pradhama Drishtya Kuttakkar Review : ത്രില്ലടിപ്പിച്ചോ പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ? പോലീസായി പാർവതിയും മാത്യുവും എത്തിയ സിനിമയുടെ ആദ്യ പ്രതികരണങ്ങൾ
കേരളം കീഴടക്കി ‘ബെത്ലഹേം കുടുംബ യൂണിറ്റ്’; വാഴ 2-നെ മറികടന്ന് ബോക്സ് ഓഫീസിലെ പുതിയ ഇൻഡസ്ട്രി ഹിറ്റ്!
“കൊച്ചേ കേരളത്തിൽ നിന്നോണ്ട് എന്തിനാ ഇങ്ങനെ ഇംഗ്ലീഷിൽ കടുവറുക്കുന്നേ” അവതാരകയോട് ഉർവശിയുടെ ചോദ്യം!
Allu Arjun Fans: ഫാൻസ് ഇങ്ങനെയാവണം, ചെയ്യുന്നതൊക്കെയും മികച്ച കാര്യങ്ങൾ
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
മുഖക്കുരു മാറാൻ ഈ ഇല അരച്ച് തേച്ചാൽ മതി
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്